go

പടശ്ശേരിയിൽ കാട്ടാനക്കൂട്ടമിറങ്ങി

 Wayanad News
കാട്ടാനക്കൂട്ടമിറങ്ങി നശിപ്പിച്ച പടശ്ശേരി സണ്ണിയുടെ തോട്ടം.
SHARE

പന്തല്ലൂർ ∙ചേരമ്പാടിക്കടുത്ത് പടശ്ശേരിയിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപക കൃഷി നാശം. പടശ്ശേരിയിലെ പി.ജെ. സണ്ണിയുടെ നൂറിൽപരം നേന്ത്രവാഴകൾ നശിപ്പിച്ചു. കമുക്, തെങ്ങ്, കാപ്പി എന്നിവയും നശിപ്പിച്ചു.

നേരം വെളുക്കുന്നതു വരെ തോട്ടങ്ങളിൽ മേയുന്ന ആനകൾ എല്ലാം നശിപ്പിച്ചാണ് മടങ്ങുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നാശമാണ് ആനകൾ വരുത്തുന്നത്. ആനകളെ തുരത്താനും നഷ്ടപരിഹാരം നൽകാനും നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama