go

പ്രളയം മറന്നു; പനമരത്ത് കുന്നിടിക്കൽ തകൃതി

  പനമരം നെല്ലാറാട്ട് വളവിനു സമീപത്തെ കുന്നിടിക്കൽ
പനമരം നെല്ലാറാട്ട് വളവിനു സമീപത്തെ കുന്നിടിക്കൽ
SHARE

പനമരം∙ പ്രളയത്തിൽ ജില്ലയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പനമരം പഞ്ചായത്തിൽ  പ്രകൃതിക്ക് കോട്ടംതട്ടും വിധം കുന്നിടിച്ച് മണ്ണെടുപ്പും നിലം, കുളം നികത്തലും തകൃതി. പനമരത്ത് ബ്ലോക്ക് പഞ്ചായത്തും പൊലീസ് സ്‌റ്റേഷനും നിർമിക്കാൻ കബനി പുഴയോടു ചേർന്നുള്ള കൊല്ലംവയൽ നികത്തിയതിനു പിന്നാലെയാണ് പ്രദേശത്തെ മറ്റ് കുളങ്ങളിലും വയലുകളിലും മണ്ണടിച്ചു നിരപ്പാക്കുന്നത്. 

സർക്കാർ കെട്ടിടങ്ങൾക്ക് കുളം നികത്താമെങ്കിൽ ഞങ്ങൾക്കെന്താ ആയിക്കൂടെ എന്നാണ് മണ്ണ് മാഫിയയുടെ മറുപടി. കുന്നിടിച്ച് നിരത്തുന്നതിന് പനമരത്ത് വൻ സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് കബനി സംരക്ഷണ സമിതി പ്രവർത്തകർ പറയുന്നു. 

സർക്കാർ കെട്ടിടങ്ങൾ നിർമിക്കാൻ കുളം മണ്ണിട്ട് നികത്തിയെങ്കിലും ഇതിന്റെ പേരിൽ ഇപ്പോഴും മറ്റു സ്ഥലങ്ങളിലേക്ക് മണ്ണ് അടിക്കുകയാണ്.  

എരനെല്ലുർ മുതൽ കൈതക്കൽ വരെയുള്ള പ്രദേശങ്ങളിലെ കുന്നിടിക്കുന്നതിനും മണ്ണ് നീക്കം ചെയ്യുന്നതിനും ദിവസവും  20 ടിപ്പറുകളും 6 മണ്ണുമാന്തിയന്ത്രങ്ങളും ഉണ്ട്. ടിപ്പറുകളിൽ മണ്ണ് നിറച്ച് സ്കൂൾ പരിസരത്തും ടൗണിലൂടെയും കൊണ്ടു പോകുന്നത് മൂടിക്കെട്ടാതെയാണ്.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama