go

പട്ടയഭൂമിക്കു പകരം പുറമ്പോക്ക്: അന്വേഷണത്തിന് ഉത്തരവ്

 Wayanad News
ദേശീയ പട്ടിക വർഗ കമ്മിഷൻ വൈസ് ചെയർമാൻ മുരുഗൻ പന്തല്ലൂരിൽ ആദിവാസി സംഘം നേതാക്കളുമായി സംസാരിക്കുന്നു.
SHARE

ഗൂഡല്ലൂർ ∙ മുതുമല കടുവാ സങ്കേതത്തിൽ നിന്ന് പുനരധിവാസ പദ്ധതി വഴി പുറത്ത് വന്ന ആദിവാസി വിഭാഗങ്ങളിൽ പെട്ടവർക്ക് പട്ടയഭൂമിക്ക് പകരം പുറമ്പോക്ക് ഭൂമി വാങ്ങി നൽകിയത്‍ അന്വേഷിക്കുമെന്ന് ദേശീയ പട്ടികവർഗ കമ്മിഷൻ വൈസ് ചെയർമാൻ മുരുഗൻ പറഞ്ഞു. ഗോൾഡൻ ഷേക്ക് ഹാൻഡ് പദ്ധതി പ്രകാരം പുറത്ത് വന്ന 16 ആദിവാസി കുടുംബങ്ങളാണ് കബളിപ്പിക്കപ്പെട്ടത്. ഇവർക്ക് 2.6 ഏക്കർ പുറമ്പോക്ക് സ്ഥലം 28 ലക്ഷം രൂപ നൽകിയാണ് വാങ്ങിയത്. പിന്നീടാണ് പട്ടയമില്ലെന്നറിയുന്നത്. ഇതിൽ സർക്കാർ ജീവനക്കാർക്കും ബന്ധമുള്ളതായി ആരോപണമുണ്ട്.

13 കുടുംബങ്ങൾ മുള്ളൻ വയലിൽ വാങ്ങിയ 3.80 ഏക്കർ ഭൂമിയിൽ 80 സെന്റ് പുറമ്പോക്ക് ഭൂമിയാണ്. പുനരധിവാസ പദ്ധതിയിൽ സർക്കാർ ഏറ്റെടുത്ത് ചണ്ണക്കൊല്ലിയിൽ ഭൂമി വിതരണം ചെയ്തിരുന്നു. ഇവിടെ പരാതികളൊന്നുമുണ്ടായില്ല 10 ലക്ഷം രൂപ ലഭിച്ച് പുറത്ത് വന്നവരാണ് കബളിപ്പിക്കപ്പെട്ടത്. ആദിവാസി വിഭാഗങ്ങളെ കബളിപ്പിച്ച സംഭവത്തിന് 15 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ഭരണകൂടത്തിനു ഉത്തരവ് നൽകിയതായി മുരുഗൻ പറഞ്ഞു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama