go

ജലസേചന സൗകര്യമൊരുക്കി പുഴയോര വൈദ്യുതീകരണം

ജില്ലാ പഞ്ചായത്തിന്റെ തീരദേശ വൈദ്യുതീകരണ പദ്ധതി  ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം വർഗീസ് മുരിയൻകാവിൽ നിർവഹിക്കുന്നു.
ജില്ലാ പഞ്ചായത്തിന്റെ തീരദേശ വൈദ്യുതീകരണ പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം വർഗീസ് മുരിയൻകാവിൽ നിർവഹിക്കുന്നു.
SHARE

പുൽപള്ളി ∙ പുഴയിൽ നിന്നു കൃഷിക്കാർക്ക് നേരിട്ട് ജലസേചന സൗകര്യമൊരുക്കുന്നതിന് ജില്ലാ പഞ്ചായത്ത് നിർമിച്ച പുഴയോര വൈദ്യുതീകരണത്തിന്റെ ഒന്നാംഘട്ടം പൂർത്തിയായി. കബനിക്കരയിലൂടെ മരക്കടവ് മുതൽ കൃഗന്നൂർ വരെ 2.25 കിലോമീറ്റർ ലൈനാണ് 22 ലക്ഷം ചെലവിൽ പൂർത്തീകരിച്ചത്. ഇതിന്റെ തുടർച്ചയായി ഐശ്വര്യക്കവല വരെയുള്ള രണ്ടാംഘട്ടത്തിന് 20 ലക്ഷവും അനുവദിച്ചിട്ടുണ്ട്. 

പുഴയോരങ്ങളിലും പരിസരങ്ങളിലും കൃഷിസ്ഥലമുള്ളവർക്ക് സ്വന്തമായി മോട്ടോർ സ്ഥാപിച്ച് ആവശ്യാനുസരണം ജലസേചനം നടത്താനാവും. ഡീസൽ മോട്ടോർ ഉപയോഗിച്ചായിരുന്നു ഇതുവരെ ജലസേചനം. ഭീമമായ ചെലവ് താങ്ങാനാവാതെ പലരും കൃഷിസ്ഥലങ്ങൾ തരിശിട്ട സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്തിന്റെ സഹായ പദ്ധതി. 

ആദ്യഘട്ട ലൈൻ ജില്ലാ പഞ്ചായത്ത് അംഗം വർഗീസ് മുരിയൻകാവിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ      അധ്യക്ഷത    വഹിച്ചു. വൈസ് പ്രസിഡന്റ് ശിവരാമൻ പാറക്കുഴി, അംഗങ്ങളായ പി. എ. പ്രകാശൻ, തോമസ് പാഴൂക്കാലാ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിനു കച്ചിറയിൽ, ക്ഷീരസംഘം പ്രസിഡന്റ് ടോമി ഏറത്ത്, എങ്കിട്ട ഗൗഡർ, വിനോദ് പുന്നക്കുടി, ശാന്തിനി, പത്മകുമാരി, സുകുമാരൻ, സബ് എൻജിനീയർ അബ്ദുൽ കരീം എന്നിവർ പ്രസംഗിച്ചു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama