go

തുർക്കി പാലത്തിന് താൽക്കാലിക പാത

 Wayanad News
തുർക്കി ജീവൻ രക്ഷാ സമിതി പ്രവർത്തകർ തുർക്കി പാലത്തിന് ഒരുക്കിയ താൽക്കാലിക അനുബന്ധ പാത.
SHARE

കൽപറ്റ ∙ തുർക്കി പാലത്തിന് താൽക്കാലിക അനുബന്ധ പാതയൊരുക്കി തുർക്കി ജീവൻരക്ഷാ സമിതി പ്രവര്‍ത്തകര്‍. 2015ൽ പണി പൂർത്തിയായതാണെങ്കിലും പാലത്തിലേക്ക് കയറണമെങ്കിൽ കോണി ഉപയോഗിക്കേണ്ട അവസ്ഥയായിരുന്നു. അശാസ്ത്രീയമായ നിർമാണം മൂലം പാലവും റോഡും തമ്മിൽ ഉയരവ്യത്യാസമുണ്ടായി. പിന്നീട് തുടർനടപടികളൊന്നുമുണ്ടായില്ല.

ഒട്ടേറെത്തവണ ബന്ധപ്പെട്ട അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇതോടെയാണ് തുർക്കി ജീവൻരക്ഷാ സമിതി താൽക്കാലിക അനുബന്ധ പാതയൊരുക്കിയത്. ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും കടന്നുപോകാൻ കഴിയുന്ന പാതയാണ് ഇവർ ഒരുക്കിയത്. അനുബന്ധ റോഡില്ലാത്തതിനാൽ കൈതക്കൊല്ലി, ചേനമല കോളനി, അഡ്‌ലെയ്ഡ് എന്നിവിടങ്ങളിലെ നൂറുക്കണക്കിനു കുടുംബങ്ങൾ ദുരിതത്തിലായിരുന്നു. 

അവഗണന 

പതിറ്റാണ്ടുകൾ പഴക്കമുള്ള ഇരുമ്പുപാലമായിരുന്നു ഇവിടെയുണ്ടായിരുന്നത്. തുരുമ്പെടുത്ത പാലം മാറ്റി കോൺക്രീറ്റ് പാലം നിർമിക്കണമെന്ന ഏറെനാളത്തെ ആവശ്യത്തിനൊടുവിൽ 2012ൽ തുക വകയിരുത്തി. നിശ്ചിത കരാർ കാലാവധിക്കു മുൻപു തന്നെ പണി പൂർത്തിയാക്കുകയും ചെയ്തു.

എന്നാൽ, അനുബന്ധ റോഡ് നിർമാണം തടസ്സപ്പെട്ടു. പാലത്തിനു ചെലവഴിച്ച തുകയെക്കാൾ കൂടുതൽ തുക അനുബന്ധ റോഡ് നിർമാണത്തിനു ചെലവിടേണ്ടി വരുമെന്നതായിരുന്നു തടസ്സത്തിന് കാരണം. നഗരസഭാ അധികൃതർ ഒട്ടേറെത്തവണ ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല.  

യാത്രാദുരിതം

വർഷങ്ങളായിട്ട് കൈതക്കൊല്ലി, ചേനമല കോളനി, അഡ്‌ലെയ്ഡ് മേഖലകൾ യാത്രാദുരിതത്തിലാണ്. പുതിയ പാലം നിർമാണം ആരംഭിച്ചതോടെ ദുരിതം ഇരട്ടിയായി. നിലവിൽ പ്രദേശവാസികൾ 5 കിലോമീറ്ററുകളിലധികം ചുറ്റി സഞ്ചരിച്ചാണ് കൽപറ്റ ടൗണിലെത്തുന്നത്. 

സമരം ശക്തമാക്കുമെന്ന് നാട്ടുകാർ

തുർക്കി പാലത്തിനോടുള്ള അവഗണന ഇനിയും തുടർന്നാൽ ശക്തമായ സമരവുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. തടസ്സങ്ങളെല്ലാം നീക്കി അനുബന്ധ റോഡ് നിർമാണം വേഗത്തിൽ ആരംഭിക്കണം. 

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama