go

കുറുമ്പാലക്കോട്ട മലയിൽ ഉരുൾപൊട്ടൽ തുടരുന്നു. ഇതുവരെ 12 ഇടങ്ങളിൽ അപകടം

wayanad-crop-damaged
കുറുമ്പാലക്കോട്ട മലയിലെ ഉരുൾപൊട്ടലിൽ തകർന്ന കാഞ്ഞിരകാവുങ്കൽ ജോർജിന്റെയും സഹോദരങ്ങളുടെയും കൃഷിയിടം.
SHARE

പനമരം∙ കുറുമ്പാലക്കോട്ട മലയിൽ ഉരുൾപൊട്ടൽ തുടരുന്നു. ഇന്നലെ 3 ഇടങ്ങളിൽക്കൂടി ചെറിയ ഉരുൾപ്പൊട്ടലുകളുണ്ടായി. മഴ തുടങ്ങിയശേഷം ഇതുവരെ ആകെ 12 ഇടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. 4 ദിവസമായി ഉരുൾപൊട്ടൽ തുടരുകയാണ്.കുരിശുപള്ളി മലയിലും, കാരക്കുന്ന് കള്ളന്തോട് ഭാഗങ്ങളിൽ 3 ഇടത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ ഏക്കറുകണക്കിന് കൃഷിയിടങ്ങൾ മണ്ണിനടിയിലായി. ഏറെ നാശനഷ്ടങ്ങളും ഇവിടങ്ങളിലാണ്.

ഉരുൾപൊട്ടലിനെ തുടർന്ന് നിരവധി വീടുകളും റോഡുകളും ഭാഗികമായി തകർന്നിട്ടുണ്ട്. ഉരുൾപൊട്ടലിൽ കാഞ്ഞിരകാവുങ്കൽ ജോർജ്, അപ്പച്ചൻകുട്ടി, കെ.എസ്. സജി എന്നിവരുടെ മാത്രം 3 ഏക്കർ സ്ഥലവും കൃഷിയുമാണ് നശിച്ചത്. വർഷങ്ങൾക്ക് മുൻപും ഈ മലയിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്.കുറുമ്പാലക്കോട്ട മലയിലെ ഉരുൾപൊട്ടൽ ഉത്‌കണ്‌ഠയോടെയാണ് നാട്ടുകാരും അധികൃതരും കാണുന്നത്. 

ഇന്നലെ മഴയ്ക്ക് അൽപം ശമനമുണ്ടായിരുന്നെങ്കിലും ഉരുൾപൊട്ടൽ ഭീഷണി തുടരുകയാണ്. ഇന്നലെയും ചെറിയ പൊട്ടലുകൾ പല ഭാഗങ്ങളിലും ഉണ്ടായതായും വെളളം മലയടിവാരത്തേക്ക് കുത്തിയൊഴുകുകയാണ് എന്നും നാട്ടുകാർ പറയുന്നു. ഒപ്പം കല്ലുകളും. ക്യാംപിലേക്ക് മാറിയവർ ഇന്നലെ പകൽ വീടുകളിലേക്ക് തിരിച്ചെത്തിയെങ്കിലും വീണ്ടും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ കുടുംബങ്ങൾ ക്യാംപിലേക്ക് തന്നെ മടങ്ങി. ഇന്നലെ വൈകിട്ട് 4ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലങ്ങൾ നേരിൽ കണ്ട് സ്ഥിതിഗതികൾ വിലയിരുത്തി. 

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama