go

തിരിച്ചെത്താം, കരുതലോടെ; നേരിട്ടേക്കാവുന്ന പ്രശ്നങ്ങൾ, സുരക്ഷിതരാകാൻ ചെയ്യേണ്ടത്

wayanad-shop-cleaning
കോട്ടത്തറയിൽ പ്രളയത്തെ തുടർന്ന് വെള്ളം കയറിയ കട വെള്ളമിറങ്ങിയപ്പോൾ വൃത്തിയാക്കുന്ന കടയുടമ. ചിത്രം: മനോരമ
SHARE

കൽപറ്റ ∙ വീടുകൾ വൃത്തിയാക്കി തിരിച്ചെത്തുമ്പോൾ എലിപ്പനി, ടൈഫോയ്ഡ്, ജലജന്യരോഗങ്ങൾ എന്നിവ പടരാൻ സാധ്യതയുള്ളതിനാൽ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥർ പറയുന്ന മുൻകരുതലുകൾ കൃത്യമായി സ്വീകരിക്കണം. സെപ്റ്റിക് ടാങ്കുകളിലെയും ഓടകളിലെയും മാലിന്യം ജലസ്രോതസുകളിൽ കടന്നതിനാൽ അതീവ ജാഗ്രത വേണം. എലിമാളങ്ങളിലും വെള്ളം കയറിയതിനാൽ എലിപ്പനി പകരാനുള്ള സാധ്യത കൂടുതലാണ്.

ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് നന്നായി ശുചീകരിച്ചു മാത്രം വെള്ളം ഉപയോഗിക്കണം. പാചകത്തിനു മുൻപും കഴിക്കുന്നതിനു മുൻപും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകണം. മലിനജലവുമായുള്ള സമ്പർക്കം മൂലം പലവിധ അണുബാധകൾ വന്നേക്കാം. മലിനജലത്തിൽ ഇറങ്ങേണ്ടി വന്നാൽ അതിനു ശേഷം ശുചീകരിച്ച വെള്ളത്തിൽ കൈകാലുകൾ കഴുകാം. അധികൃതരുടെ മാർഗനിർദേശങ്ങളനുസരിച്ചു മാത്രം, കരുതലോടെ വീട്ടിലേക്കു മടങ്ങാം.

നേരിട്ടേക്കാവുന്ന പ്രശ്നങ്ങൾ 

∙ പാമ്പുശല്യം
∙ വൈദ്യുതാഘാതം
∙ വിവിധ രോഗങ്ങൾ

സുരക്ഷിതരാകാൻ ചെയ്യേണ്ടത്

പാമ്പുകടി:

കടിയേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ചു നന്നായി കഴുകുക. കടിയേറ്റയാളെ നിരപ്പായ പ്രതലത്തിൽ കിടത്തുക. മുറിവിനു മുകളിലായി തുണിയോ കയറോ മുറുക്കി കെട്ടേണ്ടതില്ല. എത്രയും വേഗം ആശുപത്രിയിലെത്തിച്ച് വിദഗ്ധ സേവനം ലഭ്യമാക്കുക.

വൈദ്യുതാഘാതം: 

ഷോക്കേറ്റയാളും വൈദ്യുതിയുമായുള്ള ബന്ധം സുരക്ഷിതമായി വേർപെടുത്തുക. ബോധം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ, നിരപ്പായ പ്രതലത്തിൽ കിടത്തി കഴുത്ത് ഒരു വശത്തേക്കു ചരിച്ച് താടി അൽപമുയർത്തി, ശ്വാസതടസ്സം ഇല്ലെന്ന് ഉറപ്പുവരുത്തുക. ഉടൻ വൈദ്യസഹായം നൽകുക.

ജലജന്യ രോഗങ്ങൾ: 

വയറിളക്കം, കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എന്നിവയ്ക്കെതിരെ കരുതൽ വേണം. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama