go

മൈലാഞ്ചിക്കു പകരം കണ്ണീരണിഞ്ഞ കൈകളുയർത്തി സലീമയും സൽമയും

wayanad-mailanchy
ഉരുൾപൊട്ടിയ പുത്തുമലയിലേക്ക് രക്ഷാപ്രവർത്തകരുമായി നീങ്ങുന്ന ഷെരീഫ്. ചിത്രം: മനോരമ
SHARE

പുത്തുമല (വയനാട്)∙ മലകളിൽ നിന്ന് മേപ്പാടിയിലേയ്ക്ക് ബുധനാഴ്ച രാവിലെ ഓട്ടം തുടങ്ങിയതാണ് ഷരീഫും ജീപ്പും. പുത്തുമലയിൽ നിന്നും ചൂരൽമലയിൽ നിന്നുമൊക്കെ ആളുകളുമായി അങ്ങോട്ട് പറക്കുന്നു. മേപ്പാടിയിൽ നിന്ന് കിട്ടുന്ന സാധനങ്ങളുമായി തിരിച്ചും നിലംതൊടാതെ ഓടുന്നു. എത്ര സർവീസായി എന്നു ചോദിച്ചാൽ അൻപതോ അറുപതോ എന്നൊന്നും എണ്ണമില്ല.

ഇന്നലെ പെരുന്നാളായിരുന്നെന്നും ഓർത്തില്ല. ഇടയ്ക്ക് ഉപ്പയുടെ സഹോദരന്റെ വീട്ടിൽ പോകാൻ മാത്രം ജീപ്പിൽ നിന്നിറങ്ങി. പെരുവെള്ളത്തിൽ കാണാതായതാണ് എളാപ്പ അബൂബക്കറിനെ. മേപ്പാടിയിലെ പല ബന്ധുവീടുകളിലായി  കുടുംബങ്ങളുണ്ട്. ആളുകളെ ഒഴിപ്പിക്കുന്നതിനിടെ പ്രളയത്തിൽപ്പെട്ട് കാറുൾപ്പെടെ കാണാതായ അബൂബക്കറിന്റെയും അവറാന്റെയും കുടുംബങ്ങൾ. മൈലാഞ്ചിക്കു പകരം കണ്ണീരണിഞ്ഞ കൈകളുയർത്തി സലീമയും സൽമയുമെല്ലാം പ്രാർഥനയിലാണ്ട പെരുന്നാൾ ദിനം. 

പച്ചക്കാട് സ്വദേശികളായ അബൂബക്കറും അവറാനും കുടുംബത്തെയടക്കം സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയ ശേഷം വീടിന്റെ അവസ്ഥ നോക്കാൻ പോകും വഴിയാണ് പ്രളയത്തിൽപ്പെട്ടത്.  പുത്തുമല അമ്പലത്തിനു താഴെയുള്ള വീട്ടുകാർ ഉച്ചത്തിൽ കാർ ഹോണടിക്കുന്നതു കേട്ട് ഇറങ്ങി നോക്കിയപ്പോൾ ഇവരെ കണ്ടിരുന്നു. മുകളിലേക്ക് കയറാനൊരുങ്ങിയ കാറിനെ വെള്ളം താഴേക്ക് കൊണ്ടുപോയി. കാർ താഴ്ന്നിരിക്കാമെന്ന് സംശയിക്കുന്ന സ്ഥലത്തേക്ക് ചതുപ്പ് കാരണം ഇതുവരെ രക്ഷാപ്രവർത്തകർക്ക് എത്താൻ പോലും കഴിഞ്ഞിരുന്നില്ല. 

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama