go

വെള്ളമിറങ്ങി; ദേശീയപാത 766 ലെ ഗതാഗതം സാധാരണ നിലയിൽ

wayanad-national-highway
ദേശീയപാത 766 ൽ പൊന്‍കുഴിയില്‍ വെള്ളപ്പോക്കത്തില്‍ അകപ്പെട്ടു പോയ ലോറി.
SHARE

ബത്തേരി∙ വെള്ളപ്പൊക്കത്തെ തുടർന്ന്  3 ദിവസം ഗതാഗതം  തടസപ്പെട്ടിരുന്ന കോഴിക്കോട് - ബെംഗളൂരു ദേശീയപാത 766ലെ ഗതാഗതം സാധാരണ നിലയിലായി.കെഎസ്ആർടിസി തങ്ങളുടെ എല്ലാ ബസുകളും പഴയതുപോലെ സർവീസ് തുടങ്ങി.വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടു പോയിരുന്ന ലോറികളും ബസു കാറുകളും കണ്ടെടുത്ത് സ്ഥലത്തു നിന്ന് നീക്കി.

ബെംഗളൂരു, മൈസൂരൂ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ കെഎസ്ആർടിസി ഞായറാഴ്ച  ഉച്ചയ്ക്ക് 3 മണിയോടെയാണ്  പുനരാരംഭിച്ചത്. ഇന്നലെ മുതൽ ഗതാഗതം സാധാരണ നിലയിലുമായി.ബത്തേരി- ഊട്ടി റൂട്ടിലും ഗതാഗതം പഴയ പടിയായി.

ദേശീയപാത 766ല്‍ പൊന്‍കുഴിപ്പുഴ കര കവിഞ്ഞ വെള്ളമുയരുമ്പോള്‍ പൊന്‍കുഴി ക്ഷേത്രത്തിന് സമീപം 4 ചരക്കുലോറികളും ഒരു കെഎസ്ആര്‍ടിസി ബസും 2 കാറുകളും ഉള്‍പ്പെട്ടു പോയിരുന്നു. കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരെയും ജീവനക്കാരെയും അഗ്നിശമന സേന രക്ഷിച്ചിരുന്നു. ലോറി ജീവനക്കാര്‍ പലരും ലോറിയുടെ മുകളില്‍ കയറി നില്‍ക്കുകയാണ് ചെയ്തത്. അവിടവും മുങ്ങിത്തുടങ്ങിയപ്പോള്‍ ചിലര്‍ മരങ്ങളില്‍ തൂങ്ങി. ചിലര്‍ ക്ഷേത്ര ആശ്രമത്തിന്റെ മുകളിലും കയറിപ്പറ്റി. രക്ഷാ ബോട്ടുകളാണ് എല്ലാവരെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയത്. 

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama