go

കൂടെയുണ്ട്, ജീവിതം തിരിച്ചുപിടിക്കാനുള്ള എല്ലാ സഹായവും ഉറപ്പ്: രാഹുൽ ഗാന്ധി

wayanad-rahul-gandhi
പനമരം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ രാഹുൽ ഗാന്ധി എത്തിയപ്പോൾ ഹസ്തദാനം കൊടുക്കാൻ തിരക്കുകൂട്ടുന്ന അന്തേവാസികൾ. ചിത്രം: മനോരമ
SHARE

മേപ്പാടി∙ ‘ കഴിഞ്ഞു പോയ ദുരന്തത്തെ തടയാൻ നമുക്കാവില്ല. ഉറ്റവരെ നഷ്ടമായവരുടെ സങ്കടത്തിനും പകരമില്ല. എന്നാൽ വീടും ഭൂമിയും കൃഷിയും നഷ്ടമായവർക്ക് ഞാൻ ഉറപ്പുതരുന്നു, ഭാവിയെക്കുറിച്ചോർത്ത് നിങ്ങൾ ആശങ്കപ്പെടരുത്. ജീവിതം തിരിച്ചുപിടിക്കാനുള്ള എല്ലാ സഹായവും ഉറപ്പ്. ഞങ്ങളെല്ലാം കൂടെയുണ്ടാകും’. ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്ക് രാഹുൽ ഗാന്ധി എംപിയുടെ ഉറപ്പ്. ഓരോ ക്യാംപിലും ആളുകളുടെ പ്രശ്നം നേരിട്ടു ചോദിച്ചു മനസ്സിലാക്കുന്നുണ്ടെന്നും ഡോക്ടറുടെ സേവനവും വീടുകളിലെ ചെളി നീക്കാനുള്ള സൗകര്യവുമാണ് മിക്കവരും ആവശ്യപ്പെട്ടതെന്നും മേപ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ പ്രസംഗത്തിൽ രാഹുൽ പറഞ്ഞു.

വയനാട് മുണ്ടേരി ജിവിഎച്ച്എസ്എസിലെ ദുരിതാശ്വാസ ക്യാംപിലെത്തിയ രാഹുൽഗാന്ധി എംപി കുരുന്നിനെ എടുക്കാൻ കൈ നീട്ടുന്നു.
വയനാട് മുണ്ടേരി ജിവിഎച്ച്എസ്എസിലെ ദുരിതാശ്വാസ ക്യാംപിലെത്തിയ രാഹുൽഗാന്ധി എംപി കുരുന്നിനെ എടുക്കാൻ കൈ നീട്ടുന്നു.

ജാതിമത ചിന്തകൾക്കും രാഷ്ട്രീയത്തിനും അതീതമായി ഒറ്റക്കെട്ടായി നിൽക്കുന്ന വയനാടിന്റെ എംപിയായതിൽ അഭിമാനം തോന്നുന്നുവെന്നും രാഹുൽ പറഞ്ഞു. തുടർന്ന് ജില്ലയിലെ മഴക്കെടുതികൾ സംബന്ധിച്ച് കലക്ടർ എ.ആർ. അജയകുമാറുമായി ചർച്ച നടത്തി. ഇന്നലെ വൈകിട്ടു മൂന്നോടെ കലക്ടറേറ്റിലെത്തിയ അദ്ദേഹം  ദുരന്തനിവാരണ പ്രവർത്തനങ്ങൾ, നാശനഷ്ടങ്ങൾ, ക്യാംപുകളുടെ സ്ഥിതിവിവരങ്ങൾ തുടങ്ങിയ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ക്യാംപുകളിൽ നിന്നു ലഭിച്ച നിവേദനങ്ങളിലെ വിഷയങ്ങൾ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി.

മുണ്ടേരി ഗവ. വിഎച്ച്എസ്എസ്,  പനമരം ഗവ. എച്ച്എസ്എസ്, മീനങ്ങാടി എച്ച്എസ്എസ് എന്നീ ക്യാംപുകളും സന്ദർശിച്ചു. മുണ്ടേരിയിലെ റെസ്ക്യു സംഘത്തെയും കണ്ടു. പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല, കെപിസിസി  പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് നേതാക്കളായ കെ.സി. വേണുഗോപാൽ, ,പി.സി. വിഷ്ണുനാഥ്, ഐ.സി. ബാലകൃഷ്ണൻ , ടി.സിദ്ധിഖ്, പി.കെ. ജയലക്ഷ്മി, എൻ.ഡി. അപ്പച്ചൻ, കെ.സി. റോസക്കുട്ടി, കെ.എൽ. പൗലോസ്, കെ.കെ.ഏബ്രഹാം, പി.വി. ബാലചന്ദ്രൻ, പി.പി. ആലി, ടി.ജെ. ഐസക്, കെ.കെ. അമ്മദ് ഹാജി തുടങ്ങിയവർ. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.  

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama