go

റോഡുകളിലെ ഗതാഗത തടസ്സം ഒഴിവായി

wayanad-rwmoved0road-sands
മാനന്തവാടി-പക്രംതളം-കുറ്റ്യാടി റോഡിൽ മട്ടില്ലയത്തിന് സമീപം റോഡരികിൽ രൂപപ്പെട്ട വിള്ളൽ.
SHARE

കൽപറ്റ ∙ കനത്ത മഴയെ തുടർന്ന് ഗതാഗതം തടസ്സം നേരിട്ട റോഡുകളിൽ ഗതാഗതം പുനഃസ്ഥാപിച്ചു. മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ട പാൽചുരം റോഡിൽ ഇന്നലെ പൂർണമായി ഗതാഗതം പുനഃസ്ഥാപിച്ചു. കഴിഞ്ഞ 4 ദിവസങ്ങളായി പൂർണമായി ഗതാഗതം തടസ്സപ്പെട്ട പനമരം–ബീനാച്ചി–ബത്തേരി റോഡിലെ വെള്ളക്കെട്ട് ഇന്നലെ രാവിലെയോടെ ഒഴിവായി. 

കൊയിലേരി–വള്ളിയൂർക്കാവ്, നിരവിൽപുഴ–കുഞ്ഞോം, കോറോം–പാലേരി–കരിമ്പിൽ, പനമരം–ബീനാച്ചി–ബത്തേരി റോഡുകളിലെയും വെള്ളക്കെട്ട് ഒഴിവായി.  തോൽപെട്ടി–കുട്ട റോഡിൽ ഗതാഗത തടസ്സം ഒഴിവാക്കാനായില്ല. അതേസമയം, മാനന്തവാടി-പക്രംതളം-കുറ്റ്യാടി റോഡിൽ മട്ടില്ലയത്തിന് സമീപം റോഡരികിൽ വിള്ളൽ രൂപപ്പെട്ടു.

കഴിഞ്ഞ പ്രളയത്തിൽ ഇതേ സ്ഥലത്ത് റോഡരിക് ഇടിഞ്ഞിരുന്നു. തുടർന്ന് പൊതുമരാമത്ത് വകുപ്പ് കോൺക്രീറ്റ് സംരക്ഷണ ഭിത്തി നിർമിച്ചാണു റോഡ് ഗതാഗത യോഗ്യമാക്കിയത്. ഇൗ ഭിത്തിക്കാണു കഴിഞ്ഞ ദിവസം വിള്ളലുണ്ടായത്.

റോഡരിക്  ഇടിഞ്ഞ് നീങ്ങാൻ തുടങ്ങിയതോടെ അപകടസാധ്യതയേറി. റോഡരിക് വയലിലേക്ക് താഴ്ന്നു പോയതോടെ സംരക്ഷണ ഭിത്തി അപകടകരമായ അവസ്ഥയിൽ ചെരിഞ്ഞ് നിൽക്കുകയാണ്. ഉടൻ നടപടികൾ സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama