go

ക്യാംപുകളിൽ സാന്ത്വനം പകർന്ന് മുഖ്യമന്ത്രി

wayanad-pinarayi
താങ്ങാം, തളരരുത്...: വയനാട് പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട് മേപ്പാടിയിലെ ക്യാംപിൽ കഴിയുന്ന പച്ചക്കാട് കിളിയൻകുന്നത്ത് ആയിഷ മുഖ്യമന്ത്രി പിണറായി വിജയനു മുൻപിൽ പൊട്ടിക്കരയുന്നു. ക്യാംപ് സന്ദർശനത്തിനു ശേഷം, മടങ്ങാൻ‌ വാഹനത്തിൽ കയറിയ മുഖ്യമന്ത്രിയുടെ സമീപമെത്തിയാണ് ആയിഷ ദുരിതം അറിയിച്ചത്. ചിത്രം: എം.ടി.വിധുരാജ് ∙മനോരമ
SHARE

മലപ്പുറം/വയനാട് ∙ പ്രളയബാധിതർക്ക് അതിജീവനത്തിന്റെ കൈത്താങ്ങ് പകർന്നു കേരളം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെയെത്തിയത് 1.82  കോടി രൂപ. ഊർജിത സമൂഹമാധ്യമ പ്രചാരണത്തെത്തുടർന്ന് കഴിഞ്ഞ ദിവസവും രണ്ടരക്കോടിയിലേറെ രൂപ ലഭിച്ചിരുന്നു. കൂട്ടായ്മ കൊണ്ട് അതിജീവനം സാധ്യമാണെന്നു കഴി‍ഞ്ഞ പ്രളയകാലം തെളിയിച്ചെന്നും ഒന്നിച്ചുനിന്നു ദുരവസ്ഥയെ നേരിടുകയാണു വേണ്ടതെന്നും മേപ്പാടിയിലെയും കവളപ്പാറയിലെയും ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിപ്പിച്ചു.

ദുരിതാശ്വാസ സാമഗ്രികൾ ശേഖരിച്ചു വിതരണം ചെയ്യാൻ റെയിൽവേ തൃശൂർ, ആലുവ, എറണാകുളം ജംക്‌ഷൻ, എറണാകുളം ടൗൺ, കോട്ടയം, ആലപ്പുഴ, കായംകുളം, കൊല്ലം, തിരുവനന്തപുരം സ്റ്റേഷനുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കലക്‌ഷൻ സെന്ററുകൾ ആരംഭിച്ചു. അവശ്യ വസ്തുക്കൾ സൗജന്യമായി ട്രെയിനുകളിൽ എത്തിച്ചു നൽകാനുളള സൗകര്യം പൊതുജനങ്ങൾക്കും ഉപയോഗിക്കാം. 

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama