go

ഭൂമി കണ്ടെത്തി വീട് നിർമിച്ച് നൽകണം: ഉമ്മൻ ചാണ്ടി

wayanad-ommen
നീർവാരം ദുരിതാശ്വാസ ക്യാംപിൽ എത്തിയ ഉമ്മൻ ചാണ്ടി അന്തേവാസികളുടെ പരാതികൾ കുറിച്ചെടുക്കുന്നു.
SHARE

പനമരം∙ സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവർക്ക് ഭൂമി കണ്ടെത്തി വീട് നിർമിച്ച് നൽകണം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നീർവാരത്തെ താൽക്കാലിക ദുരിതാശ്വാസ ക്യാംപ് സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. കഴിഞ്ഞ പ്രളയത്തിൽ വീടുകളും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ടവർക്കാണ് ഇക്കുറിയും നാശം ഏറെയും ഉണ്ടായത്. ഇത്തരക്കാരെ കണ്ടെത്തി പുഴയോരത്തു നിന്നു മാറ്റിപ്പാർപ്പിക്കാനുള്ള നടപടി അടിയന്തരമായി ഉണ്ടാകണം. ഇതിനു വേണ്ടി സമർദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, എൻ.ഡി. അപ്പച്ചൻ, മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, ബെന്നി അരിഞ്ചേർമല തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama