go

കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്കു പരുക്ക്

wayanad-rosly
കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന റോസ്‌ലി
SHARE

മാനന്തവാടി ∙ തിരുനെല്ലി പഞ്ചായത്ത് ആലത്തൂർ കോളനിയിലെ കെഞ്ചന്റെ ഭാര്യ റോസ്‌ലിയെ(64)  കാട്ടാന ആക്രമിച്ചു.  ഇന്നലെ രാവിലെ ആറോടെ വീട്ടുപരിസരത്താണു സംഭവം. പരുക്കേറ്റ റോസ്‌ലി മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികത്സയിലണ്. ആക്രമിക്കാൻ വന്ന ആനയെ കണ്ട് ഓടി ഒരു മാവിന് മറഞ്ഞിരുന്നതിനാലാണ് ജീവൻ രക്ഷപ്പെട്ടത്. തുമ്പിക്കൈ തട്ടി വീണ്  2 വാരിയെല്ലുകൾ പൊട്ടിയിട്ടുണ്ട്. മുഖത്തും കണ്ണിനും പരുക്കേറ്റു. 

പകൽ പോലും നാട്ടിൽ ഇറങ്ങി നാശം വരുത്തുന്ന ഈ ആനയെ തുരത്താൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മാങ്കുളം മോഡൽ ക്രാഷ് ഗാഡ് റോപ് ഫെൻസിങ്  മാത്രമാണ് വന്യമൃഗ ശല്യത്തിന് പരിഹാരമാർഗമെന്ന് വന്യമൃഗ ശല്യ പ്രതിരോധ ആക്ഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടി. 25 കോടി രൂപ ചെലവിൽ  തിരുനെല്ലി പഞ്ചായത്തിലെ വന്യമൃഗ ശല്യത്തിന്  പരിഹാരം കാണാൻ കഴിയുമെന്ന ആക്‌ഷൻ കമ്മിറ്റിയുടെ നിർദേശം ഒ.ആർ.കേളു എംഎൽഎയുടെ  നേതൃത്വത്തിൽ വനം മന്ത്രിക്ക്  സമർപ്പിച്ചിട്ടുണ്ട്.

നോർത്ത് വ‌യനാട് ഡിഎഫ്ഒ  രമേശ് വൈഷ്ണവ്,  പേര്യ റേഞ്ച് ഓഫിസർ മുരളി കൃഷ്ണൻ, ബേഗൂർ റേഞ്ച് ഓഫിസർ സമദ്, ഫോറസ്റ്റർമാരായ ടി.ആർ. സാന്തോഷ്, ശരണ്യ എന്നിവർ ആശുപത്രിയിൽ എത്തി.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama