go

ഒറ്റക്കെട്ടായി പ്രവർത്തിക്കണം: ഉമ്മൻ ചാണ്ടി

wayanad-ommen-hill
മാനന്തവാടി ഹിൽ ബ്ലൂംസ് സ്കൂളിലെ ദുരിതാശ്വാസ ക്യാംപ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സന്ദർശിക്കുന്നു.
SHARE

മാനന്തവാടി ∙ നാടാകെ   പ്രളയക്കെടുതിയിൽ അകപ്പെട്ട ഇൗ സമയത്ത് ജാതി, മത, രാഷ്ട്രീയ ചിന്തകൾക്ക് ഉപരിയായി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന്  മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഹിൽ ബ്ലൂംസ് സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലെ അന്തേവാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ക്യാംപിൽ കഴിയുന്ന  കുട്ടികൾ തങ്ങളുടെ പഠനോപകരണങ്ങൾ പ്രളയത്തിൽ ഒലിച്ച് പോയ കാര്യം  ശ്രദ്ധയിൽപെടുത്തിയപ്പോൾ അവ ഉടൻ ലഭ്യമാക്കാൻ അദ്ദേഹം പ്രാദേശിക നേതാക്കൾക്ക് നിർദേശം നൽകി.

നേതാക്കളായ എൻ.ഡി. അപ്പച്ചൻ, പി.കെ. ജയലക്ഷ്മി, കെ.സി. റോസക്കുട്ടി,  കെ.കെ. ഏബ്രഹാം, പി.പി. ആലി, എച്ച്.ബി. പ്രദീപ്, കമ്മന മോഹനൻ, കെ.ജെ. പൈലി, എൻ.കെ. വർഗീസ്, എടവക പഞ്ചായത്ത് പ്രസിഡന്റ്  ഉഷാ വിജയൻ, വൈസ് പ്രസിഡന്റ് നജ്മുദ്ദീൻ മൂടമ്പത്ത് തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama