go

പ്രളയ മാലിന്യം പുഴയിൽ തള്ളുന്ന വിഡിയോ വൈറലായി; നോട്ടിസ് നൽകി നഗരസഭ

wayanad-koyileri
കൊയിലേരി പാലത്തിൽ നിന്ന് മാലിന്യം പുഴയിൽ തള്ളുന്നതിന്റെ വിഡിയോ ദൃശ്യം
SHARE

മാനന്തവാടി ∙ പ്രളയത്തിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ പാലത്തിൽ നിന്നു  പുഴയിലേക്ക് പരസ്യമായി  തള്ളുന്ന വിഡിയോ വൈറലായി. ഓട്ടോയിൽ എത്തിച്ച ചാക്കുകൾ കൊയിലേരി പാലത്തിനു മുകളിൽ നിന്ന് പുഴയിലേക്ക് ഇടുന്ന ദൃശ്യങ്ങൾ യാത്രക്കാരായ വിദ്യാർഥികളാണ് പകർത്തി നവമാധ്യമങ്ങളിലൂടെ  പ്രചരിപ്പിച്ചത്. ഇത്  വൈറലായതോടെ കൊയിലേരി സ്വദേശി   മണ്ടാനി ജോസിന് നഗരസഭാ ആരോഗ്യ വിഭാഗം നോട്ടിസ് നൽകി.

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നും തൃപ്തികരമല്ലെങ്കിൽ നഗരസഭാ ആക്ട് പ്രകാരം പിഴ അടയ്ക്കണമെന്നും നോട്ടിസിൽ വ്യക്തമാക്കി. പ്രളയത്തിൽ ഉപയോഗ ശൂന്യമായ വസ്തുക്കളും ഒഴുകി എത്തിയ മാലിന്യവും സംസ്കരിക്കാൻ നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.  പരിസര ശുചീകരണത്തിനും മാലിന്യ സംസ്കരണത്തിനും നടപടി സ്വീകരിക്കുമെന്നും അനധികൃതമായി മാലിന്യം പുഴയിൽ തള്ളുന്നവർക്കെതിരെ നടപടികൾ തുടരുമെന്നും നഗരസഭാ അധ്യക്ഷൻ വി.ആർ. പ്രവീജ് പറഞ്ഞു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama