go

കൈതക്കലിൽ കാട്ടാനകളുടെ വിളയാട്ടം

wayanad-kaithakkal
കൈതക്കൽ പള്ളിക്കു സമീപം പിലാക്കണ്ടി ഇബ്രാഹിമിന്റെ ഗേറ്റും മതിലും കാട്ടാന തകർത്ത നിലയിൽ.
SHARE

പനമരം∙ മഴ തകർത്ത ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടയിൽ കൈതക്കലിലെ ജനവാസ കേന്ദ്രത്തിൽ കാട്ടാനകളുടെ വിളയാട്ടം.  ഇന്നലെ പനമരം മാനന്തവാടി റോഡിൽ കൈതക്കൽ കണ്ണാടിമുക്കിലിറങ്ങിയ 5 കാട്ടാനകളിൽ 3 എണ്ണം നേരം പുലർന്നിട്ടും തിരിച്ച് പോകാതെ ജനവാസ കേന്ദ്രത്തിൽ തന്നെ നിലയുറപ്പിച്ചു. പാതിരി സൗത്ത് സെക്‌ഷൻ വനത്തിൽ 'നിന്ന് ഇറങ്ങിയ കാട്ടാനക്കൂട്ടമാണു  നിറഞ്ഞൊഴുകുന്ന പുഴ നീന്തിക്കടന്ന്  ജനവാസ കേന്ദ്രത്തിൽ എത്തിയത്.

വനാതിർത്തിയിലെ വൈദ്യുത വേലിയും കിടങ്ങും കന്മതിലും തകർത്തു. ഇന്നലെ പകൽ കൈതക്കൽ പള്ളിക്ക് പിറകിലെ പിലാക്കണ്ടി ഇബ്രാഹിമിന്റെ തോട്ടത്തിൽ തങ്ങിയ കാട്ടാനകളെ മാനന്തവാടി, ചെതലയം റേഞ്ചിലെ വനപാലകരും നാട്ടുകാരും ചേർന്ന് തുരത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 5 തവണ റോഡിലിറങ്ങിയ കാട്ടാന തിരിച്ചു തോട്ടത്തിലേക്കു തന്നെ കയറി. വനപാലകരുടെ നേരെ തിരിയുകയും ചെയ്തു.

വൈകിട്ട് നാലോടെ തോട്ടത്തിന് പുറത്തിറങ്ങിയ കാട്ടാന കണ്ണാടിമുക്ക് വഴി നീർവാരം മൈലുകുന്നിലെത്തി അര മണിക്കൂറുകളോളം നിന്നു. വനപാലകർ രാത്രിയോടെയാണു കാട്ടാനകളെ വനത്തിലേക്ക് തുരത്തിയത്. ഇന്നലെ കൈതക്കലിൽ എത്തിയ കാട്ടാന കൃഷികളും ഗേറ്റുകളും തകർത്തു. പ്രദേശത്ത് വഴിവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നും തെളിയുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama