go

മീസാൻകല്ലുകളെയടക്കം മലവെള്ളമെടുത്തു, ഓർമകളെപ്പോലും അവശേഷിപ്പിച്ചില്ല

wayanad-puthumala
പുത്തുമലയിൽ മസ്ജിദ് ഉൾപ്പെടെയുള്ള കെട്ടിടങ്ങളും സ്ഥാപനങ്ങളുമുണ്ടായിടത്ത് തിരച്ചിൽ പുരോഗമിക്കുന്നു. ചിത്രം: മനോരമ
SHARE

പുത്തുമല (വയനാട്) ∙ പണ്ടു മരിച്ചവരുടെ ഓർമകളെപ്പോലും അവശേഷിപ്പിക്കാതെയാണു പുത്തുമലയെ മണ്ണുമൂടിക്കളഞ്ഞത്. മലവെള്ളപ്പാച്ചിലെടുത്ത പുത്തുമല സദനത്തുൽ ഇസ്‌ലാം മസ്ജിദിനൊപ്പം ഏറെ പഴക്കമുള്ള ഒരു ഖബറിസ്ഥാനുമുണ്ടായിരുന്നു. മഹല്ലിനു കീഴിലുള്ളവരുടെ തലമുറകളായുള്ള അന്ത്യവിശ്രമസ്ഥലം. എന്നാൽ, പ്രകൃതിദുരന്തത്തിൽ മരിച്ചവരെ കബറടക്കാൻ ഇനി ഇവിടെയൊരു ഖബറിസ്ഥാനില്ല. പുത്തുമലയിൽ മരിച്ച മഹല്ല് അംഗങ്ങളായ 5 പേരെ തൊട്ടടുത്ത മേപ്പാടി വലിയ പള്ളിയിലാണു കബറടക്കിയത്. ഒരാളെ മുട്ടിൽ ഉപ്പുപാറ മസ്ജിദിലും കബറടക്കി.

ദുരന്തത്തിലകപ്പെട്ടുവെന്നു കരുതപ്പെടുന്ന മഹല്ല് അംഗങ്ങളായ 4 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നു പള്ളിയിലെ ഖത്തീബ് മുഹ്‌യുദ്ദീൻ സഖാഫി പറഞ്ഞു. നമസ്കാരം കഴിഞ്ഞു തിരിച്ചിറങ്ങവേയുണ്ടായ വൻദുരന്തത്തിൽനിന്നു തലനാരിഴയ്ക്കാണു ഖത്തീബ് രക്ഷപ്പെട്ടത്. ഇപ്പോൾ ദുരിതാശ്വാസക്യാംപിലാണ്. മീസാൻകല്ലുകളെയടക്കം മലവെള്ളമെടുത്തിടത്തുള്ള തിരച്ചിൽ കാണാൻ ഇടയ്ക്കിടെ ഖത്തീബ് എത്താറുണ്ട്. ദുരന്തത്തിൽ കാണാതായവരുടെ മയ്യിത്തുകളും അയൽഗ്രാമങ്ങളിൽത്തന്നെ കബറടക്കേണ്ടിവരുമെന്ന് അദ്ദേഹം പറയുന്നു. 

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama