go

ഉരുൾപൊട്ടലുകൾ തുടരുന്നു; വേണ്ടത് ശാസ്ത്രീയ പഠനം

SHARE

പുത്തുമല(വയനാട്)∙ കവളപ്പാറയും പുത്തുമലയും സംസ്ഥാന അതിർത്തിയോടു ചേർന്ന് ഉരുൾ പൊട്ടിക്കൊണ്ടേയിരിക്കുന്ന തമിഴ്നാടിന്റെ മലനിരകളും ചേർത്തൊരു വട്ടം വരച്ചാൽ ഒറ്റ പകൽകൊണ്ട് നടന്നെത്താം. ചാലിയാറിന്റെ വൃഷ്ടിപ്രദേശങ്ങളായ ഈ മലകൾ എന്തുകൊണ്ടാണ് പൊട്ടിയൊഴുകുന്നത്?. ഇവിടങ്ങളിലെ ഉരുൾപൊട്ടലുകൾക്കും  സോയിൽ പൈപ്പിങ്ങിനും പൊതുസ്വഭാവമോ പരസ്പര ബന്ധമോ ഉണ്ടോ? വിശദമായ പഠനങ്ങൾ ഇനിയും നടക്കാനിരിക്കുന്നതേയുള്ളൂ.

പുത്തുമലയ്ക്കു തൊട്ടടുത്ത അട്ടമലയിൽനിന്ന് നോക്കിയാൽ നേരെ എതിർവശത്ത്  തമിഴ്നാട് ഭാഗത്തായി ഒട്ടേറെ ഉരുൾപൊട്ടലുകൾ കാണാം. ചാലിയാറിന്റെ തീരങ്ങളെ മുക്കിയ പ്രളയത്തിന്റെ തുടക്കം നീലഗിരി മേഖലയിലെ മലവെള്ളപ്പാച്ചിലുകളായിരുന്നു. പിന്നാലെ കഴിഞ്ഞ 7നും 8നുമായി പുത്തുമലയിലും തൊട്ടടുത്ത ദിവസം കവളപ്പാറയിലും വൻ ദുരന്തങ്ങളുണ്ടായി. ചോലാടിക്കും പന്തല്ലൂരിനുമിടയിൽ ഇപ്പോഴും ചെറു പൊട്ടലുകൾ നടന്നുകൊണ്ടിരിക്കുന്നുവെന്ന് വയനാട് സൗത്ത് ഡിഎഫ്ഒ രഞ്ജിത് കുമാർ പറയുന്നു.

2011 ഓഗസ്റ്റിൽ സമർപ്പിച്ച മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ കേരളത്തിലെ 18 സ്ഥലങ്ങൾ അതീവ പരിസ്ഥിതി സംവേദക മേഖലയായി കണ്ടെത്തിയിരുന്നു. നിലമ്പൂർ–മേപ്പാടി പ്രദേശത്തെ ഇതിൽ ഒറ്റ മേഖലയായാണ് രേഖപ്പെടുത്തിയത്. ഈ മേഖലയിൽ മുൻവർഷങ്ങളിലും മലയിടിച്ചിൽ താരതമ്യേന കൂടുതലായിരുന്നെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വൻതോതിലുള്ള മരംമുറിയും പാറപൊട്ടിക്കലും മലയിടിച്ചിലിനു കാരണമാകുന്നു എന്ന പ്രാഥമിക വിലയിരുത്തലിനപ്പുറം ശാസ്ത്രീയ പഠനങ്ങൾ വേണമെന്ന ചർച്ച സജീവമാകുന്നുണ്ട്.  

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama