go

പാതയോരം ഇടിഞ്ഞത് അപകട ഭീഷണിയാകുന്നു

wayanad-ambalavayal
അമ്പലവയൽ – കാരാപ്പുഴ റോഡിൽ കുറ്റിക്കൈതയ്ക്കു സമീപം റോഡരിക് ഇടിഞ്ഞ നിലയിൽ.
SHARE

അമ്പലവയൽ ∙ അമ്പലവയൽ-കാരാപ്പുഴ റോഡിൽ കുറ്റിക്കൈത ഇറക്കത്തിൽ  റോഡിന്റെ അരിക് ഭാഗം ഇടിഞ്ഞത് അപകട ഭീഷണിയാകുന്നു. പാറയുടെ അരികിലൂടെ ശക്തമായി വെള്ളം ഒഴുകിയപ്പോഴാണ് പുതിയതായി ടാറിങ് നടത്തിയ റോഡിന്റെ അരിക്  ഇടിഞ്ഞത്. തകർന്നിട്ട് ആഴ്ചകൾ പ‍ിന്നിട്ടിട്ടും നന്നാക്കാൻ നടപടിയില്ല. ഇപ്പോഴും അരികിലൂടെ ശക്തിയായി വെള്ളം ഒഴുകുന്നതിനാൽ കൂടുതൽ അപകട സാധ്യതയുമുണ്ട്. വലിയ വാഹനങ്ങൾ കടന്ന് പോകുന്നതിനാൽ എത്രയും വേഗം അറ്റകുറ്റ പണികൾ നടത്തണമെന്നാണ് ആവശ്യം.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama