go

മീനങ്ങാടി സ്കൂളിനു സമീപം മാലിന്യം നിറയുന്നു

wayanad-waste
മീനങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സമീപം തള്ളിയ ആശുപത്രി മാലിന്യം.
SHARE

മീനങ്ങാടി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപവും മീനങ്ങാടി-മൂന്നാനക്കുഴി പാതയോരത്തും ആശുപത്രികൾ, അറവുശാലകൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ അടക്കം തള്ളുന്നത് പതിവാകുന്നു. സ്കൂളിന് സമീപം ആശുപത്രികളിൽ നിന്നും മെഡിക്കൽ സെന്ററുകളിൽ നിന്നുമുള്ള ഉപയോഗശൂന്യമായ സിറിഞ്ചുകളും സൂചികളും അടക്കമാണ് തള്ളുന്നത്.

കഴിഞ്ഞ ദിവസം ഹൈസ്കൂൾ ജംക്‌ഷന് സമീപം സ്‌റ്റേഡിയത്തിലേക്ക് പോകുന്ന വഴിയിൽ ഉപയോഗശൂന്യമായ ആയിരക്കണക്കിന് സിറിഞ്ചുകളും സൂചികളുമാണ് തള്ളിയത്. മാലിന്യശേഖരത്തിൽ നിന്നു യുപി ക്ലാസുകളിലെ വിദ്യാർഥികൾ സിറിഞ്ചുകളും സൂചികളുമായി സ്കൂളിലെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മാലിന്യം കണ്ടെത്തിയത്. തുടർന്ന് സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ മീനങ്ങാടി പൊലീസിലും ആരോഗ്യ വകുപ്പ് അധികൃതർക്കും പരാതി നൽകി.

പാതയോരങ്ങളിൽ പ്ലാസ്റ്റിക് കവറിലും ചാക്കുകളിലും നിറച്ചാണ് രാത്രിയിൽ കോഴി മാലിന്യങ്ങൾ അടക്കം വ്യാപകമായി തളളുന്നത്. മഴക്കാലം തുടങ്ങിയതിന് ശേഷമാണ് പാതയോരത്ത് മാലിന്യം തളളൽ വ്യാപകമായതെന്ന് നാട്ടുകാർ പറയുന്നു. രാത്രികാലങ്ങളിൽ സ്കൂൾ പരിസരത്തും പാതയോരത്തും ജനങ്ങൾക്ക് ദ്രോഹകരമായ രീതിയിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി കടുത്ത ശിക്ഷ നൽകണമെന്നാണ് വിദ്യാർഥികളുടെയും നാട്ടുകാരുടെയും ആവശ്യം.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama