go

സംരക്ഷണ ഭിത്തിയില്ല; പൊതു കിണർ മലിനമാകുന്നു

wayanad-vattathuvayal
വട്ടത്തുവയൽ മഞ്ഞളം പ്രദേശത്തെ പൊതുകിണർ.
SHARE

വടുവൻചാൽ ∙ സംരക്ഷണ ഭിത്തിയില്ലാത്തതു കാരണം വട്ടത്തുവയൽ മഞ്ഞളം പ്രദേശത്തെ പൊതു കിണർ ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് പരാതി. മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിൽ 9 കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന കിണറിൽ ധാരാളം വെള്ളം ഉണ്ടായിട്ടുകൂടി മാസങ്ങളായി അകലെയുള്ള വീടുകളിൽ നിന്നാണ് ഇവർ  വെള്ളം കൊണ്ടുവരുന്നത്. 2009ൽ കിണർ താഴ്ന്ന് അടിഭാഗത്തെ 2 റിങ്ങുകൾ തകർന്നിരുന്നു.

കിണർ താഴ്ന്നത് കാരണം പട്ടിയും പൂച്ചയും കിണറിൽ വീഴുന്നത് തുടർന്നതിനാലാണ് വെള്ളമെടുക്കുന്നത് നിർത്തിയതെന്ന് വീട്ടുകാർ പറഞ്ഞു. ധാരാളം വെള്ളം ഉള്ളതിനാൽ ഇടയ്ക്കിടെ വെള്ളം വറ്റിക്കുന്നത് ബുദ്ധിമുട്ടാണ്. കിണറിന് ഒരു റിങ് മുകളിലേക്ക് വാർത്ത് അപകട ഭീഷണി ഒഴിവാക്കണമെന്നും ഇരുമ്പ് വലയിട്ട് കിണർ സംരക്ഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama