go

ആദിവാസി കുടുംബങ്ങളിൽ തൊഴിൽ ഉറപ്പാക്കും: മന്ത്രി ബാലൻ

wayanad-ak-balan-minister
പട്ടികവർഗക്കാർക്കുള്ള ഓണക്കിറ്റ് വിതരണത്തിന്റെ സംസ്‌ഥാനതല ഉദ്ഘാടനം കൽപറ്റയിൽ മന്ത്രി എ.കെ. ബാലൻ നിർവഹിക്കുന്നു. ചിത്രം: മനോരമ.
SHARE

കൽപറ്റ ∙ സർക്കാർ തലത്തിലും മറ്റു മേഖലയിലും ആദിവാസി കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും തൊഴിൽ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വകുപ്പ് മന്ത്രി എ.കെ.ബാലൻ പറഞ്ഞു. പട്ടിക വർഗ കുടുംബങ്ങൾക്കുള്ള ഓണക്കോടി, ഓണക്കിറ്റ്‌ വിതരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി വിഭാഗങ്ങളിൽ നിന്നും 125 പേരെ കൂടി വിവിധ സേനകളിലേക്ക് സ്‌പെഷൽ റിക്രൂട്‌മെന്റ് വഴി നിയമിക്കും. ഇതിൽ 85 പേരും വയനാട് ജില്ലയിൽ നിന്നാണെന്നും മന്ത്രി അറിയിച്ചു. പ്രളയത്തിന്റെ ഇരകളായ ആദിവാസികളെ പുനരധിവസിപ്പിക്കാനുള്ള നടപടികളും സർക്കാർ ഊർജിതമായി നടപ്പാക്കി..

8387 പേർക്ക്‌ അടിയന്തര സഹായം നൽകി. 90 ആദിവാസി കോളനികൾക്ക്‌ ഒരു കോടി വീതം നൽകിയതായും അദ്ദേഹം പറഞ്ഞു. പൊഴുതന ഇടിയംവയൽ ഇഎംഎസ്‌ കോളനിയിലെ 60 ആദിവാസി കുടുംബങ്ങൾക്ക്‌ വനാവകാശ നിയമപ്രകാരം കൈവശരേഖ വിതരണവും മന്ത്രി നിർവഹിച്ചു. സി.കെ.ശശീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ബി.നസീമ, സബ്‌ കലക്‌ടർ എൻ.എസ്‌.കെ.ഉമേഷ്‌, നഗരസഭ ചെയർപഴ്‌സൻ സനിത ജഗദീഷ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉഷ തമ്പി, പൊഴുതന പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ.സി.പ്രസാദ്‌, സംസ്ഥാന പട്ടികവർഗ ഉപദേശകസമിതി അംഗം ഇ.എ.ശങ്കരൻ, ടി.മണി, പട്ടികവർഗ വികസന വകുപ്പ്‌ ഡയറക്ടർ ഡോ. പി.പുകഴേന്തി, ഐടിഡിപി പ്രോജക്ട്‌ ഓഫിസർ പി.വാണീദാസ്‌ എന്നിവർ പ്രസംഗിച്ചു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama