go

അപകടക്കെണിയൊരുക്കി തകർന്ന കലുങ്ക്

wayanad-culvert
വൈത്തിരി–തരുവണ റോഡിൽ പടിഞ്ഞാറത്തറ കാപ്പുണ്ടിക്കലിൽ തകർന്ന കലുങ്ക്.
SHARE

പടിഞ്ഞാറത്തറ∙ വൈത്തിരി-തരുവണ റോഡിൽ കാപ്പുണ്ടിക്കൽ ബാണാസുര ഡാം ജംക്‌ഷനിൽ കലുങ്ക് തകർന്നത് വൻ അപകട ഭീഷണിയാകുന്നു. കനത്ത മഴയെ തുടർന്ന് ഉണ്ടായ കുത്തൊഴുക്കിൽ സ്ലാബ് ഉറപ്പിച്ചു നിർത്തിയ ഭാഗം ഇടിഞ്ഞതാണ് തകർച്ചയക്കു കാരണം. കൽപറ്റ റോഡ് തകർന്നതോടെ വാഹനത്തിരക്കേറിയ ഇവിടെ അയൽ ജില്ലകളിലേക്കുള്ള നിരവധി വലിയ വഹാനങ്ങളും ഇതു വഴി കടന്നു പോകുന്നുണ്ട്.

ബാണാസുര ഡാമിലേയ്ക്കുള്ള വാഹനങ്ങളും എത്തുന്നതോടെ ഇവിടെ വാഹനത്തിരക്ക് പതിവാണ്. വലിയ വാഹനങ്ങൾ ഇതു വഴി പോകുന്നത് ഇപ്പോൾ ഏറെ അപകട സാധ്യത വർധിപ്പിക്കുകയാണ്. നാട്ടുകാർ താൽക്കാലികമായി റിബൺ ഉപയോഗിച്ച് അടയാളപ്പെടുത്തിയതല്ലാതെ മറ്റു അപകട സൂചനാ സംവിധാനങ്ങളൊന്നും ഇവിടെ ഏർപ്പെടുത്തിയിട്ടില്ല.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama