go

കാലവർഷക്കെടുതി; ജില്ലയിൽ 233 കോടി രൂപയുടെ കൃഷിനാശം

wayanad-kerala-flood
കാലവർഷത്തിൽ വെള്ളം കയറിയ വാഴത്തോട്ടം
SHARE

കൽപറ്റ ∙ ഇത്തവണത്തെ കാലവർഷക്കെടുതിയിൽ ജില്ലയിൽ 233 കോടി രൂപയുടെ കൃഷിനാശമുണ്ടായതായി ഔദ്യോഗിക കണക്ക്. വാഴക്കൃഷിക്കാണ് കൂടുതൽ നാശനഷ്ടം. കൃഷി വകുപ്പിന്റെ കണക്ക് പ്രകാരം 20,553 കർഷകരുടേതായി 4050 ഹെക്ടറിലെ കൃഷി നശിച്ചു. കുലച്ചതും കുലയ്ക്കാറായതുമായ 1394 ഹെക്ടറിലെ വാഴക്കൃഷി നശിച്ചതിനെ തുടർന്ന് 190 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 1979 ഹെക്ടറിലെ നെൽക്കൃഷിയാണ് വെള്ളം കയറിയും കൃഷി ഒലിച്ചുപോയും പാടങ്ങളിൽ മണ്ണും മണലും കയറിയും നശിച്ചത്. 30 കോടിയോളം രൂപയുടെ നഷ്ടമുണ്ടായി. കുരുമുളക് കൃഷി നശിച്ച കണക്കിൽ 7.5 കോടി രൂപയുടെ നഷ്ടമുണ്ടായി.

അധിക മഴ കാരണം കുരുമുളക് വള്ളികൾ പഴുത്തും അഴുകിയുമാണ് കൂടുതലും നശിച്ചത്.  കാപ്പി കൃഷി നശിച്ച കണക്കിൽ 62 കോടിയുടെയും തെങ്ങ് നശിച്ച കണക്കിൽ 74 ലക്ഷം രൂപയുടെയും കമുക് നശിച്ച കണക്കിൽ 36 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായതായാണ് കണക്ക്.  ഏലം, ഇഞ്ചി, പച്ചക്കറി എന്നിവ നശിച്ച കണക്കിൽ 3 കോടിയോളം രൂപയും നഷ്ടവും കണക്കാക്കി. കഴിഞ്ഞ വർഷത്തെ കാലവർഷക്കെടുതിയിൽ കാർഷിക മേഖലയ്ക്കുണ്ടായ നഷ്ടം ഇതിന് ഇരട്ടിയോളം വരും. അതിൽ നിന്ന് കരകയറാൻ വർഷങ്ങൾ എടുക്കാനിരിക്കെ ഇത്തവണയും കാർഷിക മേഖലയ്ക്കുണ്ടായ നഷ്ടം ജില്ലയുടെ സമ്പദ് ഘടനയെ കാര്യമായി ബാധിക്കുമെന്നതാണ് വസ്തുത. 

നെൽവിത്ത് വിതരണം പൂർത്തിയാവുന്നു

കാലവർഷക്കെടുതിയിൽ നെൽക്കൃഷി നശിച്ച ജില്ലയിലെ കർഷകർക്ക് കൃഷി വകുപ്പ് സൗജന്യമായി നടത്തുന്ന നെൽവിത്ത് വിതരണം പൂർത്തിയായി വരുന്നതായി അധികൃതർ അറിയിച്ചു. ആവശ്യപ്പെട്ട കർഷകർക്കായി 721 ക്വിന്റൽ ഉമ നെൽവിത്താണ് വിതരണം ചെയ്യുന്നത്. കൃഷി വകുപ്പിന് കീഴിലെ തൃശൂർ കേരള സ്റ്റേറ്റ് സീഡ് ഡെവലപ്പ്മെന്റ് അതോറിറ്റിയിൽ നിന്നാണ് നെൽവിത്ത് ജില്ലയിലേക്കെത്തിച്ചത്. 

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama