go

മന്ത്രി എ.കെ. ബാലൻ പുത്തുമലയും കുട്ടമംഗലം കോളനിയും സന്ദർശിച്ചു

wayanad-puthumala-visit
വയനാട്ടിൽ എത്തിയ മന്ത്രി എ.കെ.ബാലൻ ദുരന്ത ഭൂമിയായ പുത്തുമലയിൽ സന്ദർശനം നടത്തുന്നു. ചിത്രം: മനോരമ
SHARE

മേപ്പാടി ∙ പുത്തുമല ഉരുൾപൊട്ടൽ പ്രദേശം മന്ത്രി എ.കെ ബാലൻ സന്ദർശിച്ചു. 12.30നാണ്  മന്ത്രി സ്‌ഥലത്തെത്തിയത്. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സഹദ് സംഭവങ്ങൾ വിശദീകരിച്ചു. സി.കെ. ശശീന്ദ്രൻ എംഎൽഎ, പട്ടികവർഗ വികസന വകുപ്പ് ഡയറക്‌ടർ പുകഴേന്തി, സബ് കലക്‌ടർ എൻ.എസ്.കെ ഉമേഷ്, ഗ്രാമ പഞ്ചായത്ത് അംഗം പി. ചന്ദ്രൻ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. മുട്ടിൽ  കുട്ടമംഗലം പഴശ്ശി കോളനിയിൽ ഉരുൾപൊട്ടി മരിച്ച മഹേഷ്–പ്രീതു ദമ്പതികളുടെ കുടുംബാംഗങ്ങളെ  മന്ത്രി എ.കെ. ബാലൻ സന്ദർശിച്ചു.

രാവിലെ 11.30ന്  കോളനിയിലെത്തിയ മന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കോളനിയിൽ ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ ട്രൈബൽ പ്രമോട്ടർമാർക്കും മന്ത്രി നിർദേശം നൽകി.നിലവിലുള്ള ആവാസ വ്യവസ്‌ഥയിൽ തന്നെ കോളനിയിൽ ഉള്ളവരെ സുരക്ഷിതമായി പുനരധിവസിപ്പിക്കണമെന്നു ഊരുമൂപ്പൻ അച്യുതൻ ആവശ്യപ്പെട്ടു. കോളനിയുടെ സുരക്ഷിത ഭാഗങ്ങളിൽ 5 സെന്റ് ഭൂമിയിൽ വീടെന്ന നിർദേശവും മൂപ്പൻ മൂന്നോട്ടുവച്ചു. കോളനിയിൽ ആകെ 48 ആദിവാസി കുടുംബങ്ങളാണ് താമസിക്കുന്നത്.  മന്ത്രിയോടൊപ്പം വകുപ്പ് ഡയറക്‌ടർ പുകഴേന്തി, സബ് കലക്‌ടർ എൻ.എസ്.കെ ഉമേഷ്, ഐടിഡിപി പ്രൊജക്‌ട് ഓഫിസർ പി. വാണിദാസ് തുടങ്ങിയവരും ഉണ്ടായിരുന്നു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama