go

കെഎസ്ആർടിസി സ്കാനിയ ബസിന്റെ ലഗേജ് വാതിൽ തട്ടി വഴിയാത്രക്കാരി മരിച്ചു

wayanad-ksrtc-bus-accident
മിഥു
SHARE

ബത്തേരി∙ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സ്കാനിയ ബസിന്റെ  തുറന്നു കിടന്ന ലഗേജ് വാതിൽ തട്ടി വഴിയാത്രക്കാരി മരിച്ചു. ബത്തേരി കല്ലൂർ നാഗരംചാൽ വാഴക്കണ്ടി പ്രവീണിന്റെ ഭാര്യ മിഥു (24)ആണു മരിച്ചത്. ദേശീയപാതയ്ക്കരികിലൂടെ നടന്നു പോവുകയായിരുന്നു യുവതി. ഇന്നലെ രാവിലെ ഒൻപതോടെ നാഗരംചാലിൽ ആണ് അപകടം. തിരുവനന്തപുരത്തു നിന്നു ബെംഗളൂരുവിലേക്കു പോവുകയായിരുന്നു ബസ്.

ബത്തേരിയിലെ സ്വകാര്യ വസ്ത്രശാലയിൽ ജോലി ചെയ്യുന്ന മിഥു ബസ് കാത്തിരിപ്പു കേന്ദ്രത്തിലെത്തും മുൻപ് വഴിയരികിലൂടെ നടന്നു പോവുകയായിരുന്നു. പിന്നിൽ നിന്നെത്തിയ ബസിന്റെ തുറന്നു കിടന്ന ലഗേജ് വാതിൽ ഇടിച്ചു തെറിച്ചു വീണ യുവതിയെ ഉടൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മിഥുവിന്റെ ഭർത്താവ് മാസങ്ങൾക്കു  മുൻപ് കാറപകടത്തിൽ പരുക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്. മകൻ അംഗിത്(2). 

ബത്തേരി നഗരസഭയിലെ ശുചീകരണത്തൊഴിലാളി രാജന്റെയും ഷൈലയുടെയും മകളാണ് മിഥു. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. ലഗേജ് വാതിൽ പുറത്തേക്ക് ഒന്നര മീറ്ററോളമാണ് തള്ളിനിന്നത്. വാതിൽ തുറന്നു കിടന്നത് എങ്ങനെയെന്നു പരിശോധിക്കും. ബത്തേരി വരെ വാതിൽ അടഞ്ഞു കിടന്നിരുന്നുവത്രെ. പിന്നീട് കൊളുത്ത് വീഴാതിരുന്നതാണോ ഗട്ടറിലോ മറ്റോ വീണപ്പോൾ തുറന്നു വന്നതാണോ അപകടകാരണമെന്നും പരിശോധിക്കേണ്ടതുണ്ട്.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama