go

പമ്പ് സെറ്റുകളുടെ ശവപ്പറമ്പായി പുഴയോരങ്ങൾ

wayanad-panamarum=pumbset
വെള്ളം കയറി നശിച്ച ഡീസൽ മോട്ടറുകളും പമ്പ് സെറ്റുകളും വർക്ക് ഷോപ്പിന് മുൻപിൽ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നു.
SHARE

പനമരം∙ കഴിഞ്ഞ 2 വർഷം കൊണ്ട് പുഴയോരങ്ങൾ പമ്പ് സെറ്റുകളുടെയും മോട്ടറുകളുടെയും ശവപ്പറമ്പായി മാറി. കൃഷിക്കും വീട്ടാവശ്യങ്ങൾക്കും കർഷകർ അടക്കമുള്ളവർ പുഴയോരങ്ങളിലും മറ്റും സ്ഥാപിച്ച നൂറു കണക്കിന് യന്ത്രങ്ങളാണ് പ്രളയത്തിനും വെള്ളപ്പാച്ചിലിലും വെള്ളം കയറി ഉപയോഗശൂന്യമായത്.

നശിച്ചത് ഏറെയും കർഷകരുടെ ഡീസൽ മോട്ടറുകളാണ്. മോട്ടറുകൾ നശിച്ചതോടെ മുൻപ് കൃഷിയെടുത്തിരുന്ന പലരും ഇക്കുറി നെൽക്കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്. നിനച്ചിരിക്കാതെ എത്തിയ വെള്ളപ്പൊക്കമാണ് പലരുടെയും പമ്പ് സെറ്റുകളും മോട്ടറും നശിക്കാൻ കാരണം. പനമരം വലിയ, ചെറിയ പുഴയോരങ്ങളിലും കാവടം, നരസിപുഴയോടും ചേർന്നുള്ള പമ്പ് ഹൗസുകൾ പലതും പുഴയെടുക്കുകയും ചെയ്തു.

വെള്ളപ്പൊക്കത്തിൽ മോട്ടറുകൾ സ്ഥാപിച്ചിരുന്ന സ്ഥലം ഇടിഞ്ഞ് പലരുടെയും പമ്പ് സെറ്റുകൾ പുഴയിലെ വെള്ളത്തിനടിയിലാണ്. 2 വർഷത്തിനിടയിൽ ജില്ലയിൽ കിണറുകൾ ഇടിഞ്ഞ് താഴ്ന്നും പമ്പ് സെറ്റുകൾ നശിച്ചവർ ഏറെയാണ്. മോട്ടറുകൾ തകരാറിലായതോടെ വെളളം കുടി മുട്ടിയവരും ഏറെയുണ്ട്. വ്യാപകമായി മോട്ടറുകൾ വെളളം കയറി നശിച്ചതോടെ വർക്ക് ഷോപ്പുകളിലും തിരക്കാണ്.

പലതും നന്നാക്കി എടുക്കാൻ പറ്റാത്തവിധം നശിച്ചത് ഇടത്തരം പരമ്പരാഗത കർഷകർക്ക് ദുരിതമായിരിക്കുകയാണ്. കൃഷി നശിച്ചവർക്ക് നഷ്ടപരിഹാരം നൽകുന്നതു പോലെ കൃഷിക്ക് ഉപയോഗിക്കുന്ന പമ്പ് സെറ്റുകൾ നശിച്ചവർക്കും നഷ്ടപരിഹാരം നൽകണമെന്നാണ് കർഷകരുടെ ആവശ്യം.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama