go

പനമരം - കൽപറ്റ റോഡിൽ അപകടം തുടർക്കഥയാകുന്നു

wayanad-panamarum-continues-accident
എരനെല്ലൂർ വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞ കാർ
SHARE

പനമരം∙ ജില്ലയിലെ പ്രധാന പാതകളിൽ ഒന്നായ പനമരം കൽപറ്റ റോഡിൽ അപകടം തുടർക്കഥയാകുന്നു. അപകടം ഏറെയും നടക്കുന്നത് പനമരത്തിനും കണിയാമ്പറ്റയ്ക്കും ഇടയിലെ നെല്ലറാട്ട്, എരനെല്ലൂർ, പച്ചിലക്കാട് വളവുകളിലാണ്. 

കഴിഞ്ഞ ദിവസം കൽപറ്റയിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് എരനെല്ലൂർ വളവിലെ സ്വകാര്യ തോട്ടത്തിലേക്ക് മറിഞ്ഞു. റോഡിൽ നിന്നും 10 മീറ്റർ അകലെ എട്ടടിയോളം താഴ്ചയിലേക്കാണ് മറിഞ്ഞത്. ഇവിടെ നിന്ന് 50 മീറ്റർ മാറി ഇതിന് തൊട്ടടുത്ത ദിവസം ജീപ്പ് തലകീഴായി മറിഞ്ഞും യാത്രക്കാർക്ക് പരുക്കേറ്റിരുന്നു. 

ഒരാഴ്ച മുൻപ് കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ചും അപകടമുണ്ടായി. വളവുകളും കുത്തനെയുള്ള ഇറക്കവും കാട് നിറഞ്ഞ റോഡും അമിതവേഗവുമാണ് പലപ്പോഴും അപകടത്തിന് ഇടയാക്കുന്നത് എന്ന് നാട്ടുകാർ പറയുന്നു. ഈ റോഡിൽ അപകടങ്ങൾ ഏറിയിട്ടും മുന്നറിയിപ്പ് ബോർഡുകളെ സുരക്ഷ ക്രമീകരണങ്ങളോ ഒരുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama