go

പ്രളയ പുനരധിവാസം; വാസയോഗ്യമായ ഭൂമി കണ്ടെത്താൻ ഊർജിത ശ്രമമെന്ന് മന്ത്രി

wayanad-pulpally-flood
പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പാടിച്ചിറയിൽ നിർമിച്ച അപ്പാർട്ട്മെന്റുകളുടെ താക്കോൽദാനം മന്ത്രി ഇ.ചന്ദ്രശേഖരൻ നിർവഹിക്കുന്നു.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഐ.സി.ബാലകൃഷ്ണൻ എംഎൽഎ, കലക്ടർ എ.ആർ.അജയകുമാർ എന്നിവർ സമീപം.
SHARE

പുൽപള്ളി ∙ പ്രളയത്തെ തുടർന്ന് കിടപ്പാടം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകിയതായി മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. പാടിച്ചിറയിൽ ജില്ലാ ഭരണകൂടം പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി നിർമിച്ച 3 വീടുകളുടെ താക്കോൽ ദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

ഭൂമിയുടെ ലഭ്യതക്കുറവാണ് പുനരധിവാസത്തിനുള്ളള വെല്ലുവിളികൾ. സമതല പ്രദേശങ്ങൾ കുറവായ വയനാട്ടിലും ഇടുക്കിയിലും വാസയോഗ്യമായ ഭൂമി ലഭ്യമാക്കുന്നതിന് സാവകാശം ആവശ്യമാണ്. പ്രത്യേക പഠനം നടത്തി മാത്രമാണ് ഇതിനായി സ്ഥലം ഏറ്റെടുക്കുക. കുറ്റമറ്റ രീതിയിൽ ഇവിടെ പുനരധിവാസം നടപ്പിലാക്കും. ത്രിതല പഞ്ചായത്തുകൾ പ്രദേശത്തെ ഭൂമി കണ്ടെത്താൻ നടപടികൾ ഊർജിതപ്പെടുത്തണം. 

സ്ഥലം വാങ്ങി നൽകാൻ സർക്കാർ എല്ലാ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ക്യംാപുകളിൽ കഴിഞ്ഞവർക്കുള്ള അടിയന്തര ധനസഹായം 10,000 രൂപ എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളിൽ ഉടൻ എത്തും. 2018 ലെ പ്രളയത്തിൽ വീടുകൾ നഷ്ടപെട്ട പെരിക്കല്ലൂർ കോപ്പറമ്പിൽ വീട്ടിൽ ഷംസുദ്ദീൻ, പാറാളിയിൽ വീട്ടിൽ സജി, കിശിങ്കൽ വീട്ടിൽ കെ.ആർ ബിനീഷ് എന്നിവർക്കാണ് പുതിയ വീടുകൾ നിർമിച്ച് നൽകിയത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വീടിന്റെ ഉടമസ്ഥാവകാശ രേഖകൾ ഇവർക്ക് കൈമാറി. പാടിച്ചിറ വില്ലേജിൽ സി.പി. പോൾസൺ സൗജന്യമായി നൽകിയ 8 സെന്റ് സ്ഥലത്താണ് വീട് നിർമിച്ചത്.

ചടങ്ങിൽ പോൾസനെയും ആദരിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കലക്ടർ എ.ആർ. അജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ, മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം വർഗീസ് മൂരിയൻകാവിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിനു കച്ചിറയിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ശിവരാമൻ, എഡിഎം കെ. അജീഷ് എന്നിവർ പ്രസംഗിച്ചു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama