go

വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ചോടിയ ഇതര സംസ്ഥാന യുവതി പിടിയില്‍

   പിടിയിലായ ഇതര സംസ്ഥാന യുവതി.
പിടിയിലായ ഇതര സംസ്ഥാന യുവതി.
SHARE

ബത്തേരി ∙ ബത്തേരി ബസ് സ്റ്റാൻഡിൽ വീട്ടമ്മയുടെ അഞ്ചര പവന്റെ സ്വര്‍ണമാല പൊട്ടിച്ചോടിയ ഇതരസംസ്ഥാന യുവതി പിടിയില്‍. ഇന്നലെ വൈകിട്ട് അഞ്ചരയോടെ പാട്ടവയലിലേക്കുള്ള ബസ് കയറാനെത്തിയ കുന്നലാടി സ്വദേശിനി ഷീജ റോയിയുടെ മാലയാണ് യുവതി പൊട്ടിച്ചെടുത്ത് ഓടിയത്. മാല നഷ്ടപ്പെട്ട വീട്ടമ്മ നിലവിളിച്ചതോടെ സ്റ്റാൻഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസും നാട്ടുകാരും ചേര്‍ന്ന് യുവതിയെ പിടികൂടി. തുടര്‍ന്ന് അവരുടെ പക്കല്‍ നിന്ന് സ്വര്‍ണമാലയും കണ്ടെടുത്തു.

മംഗലാപുരം കൊസമനഹള്ളി രാജന്റെ ഭാര്യ ലത (30) എന്നാണ് യുവതി പൊലീസില്‍ വിലാസം നല്‍കിയത്. കൊസമനഹള്ളിയില്‍ അന്വേഷിച്ചപ്പോള്‍ ഇത്തരമൊരു വിലസമുള്ളതായി അറിവായിട്ടില്ലെന്ന് എസ്ഐ ഇ. അബ്ദുല്ല പറഞ്ഞു. യുവതി പറഞ്ഞത് കള്ളമാകാമെന്നാണ് പൊലീസിന്റെ നിഗമനം. കന്നഡ ഭാഷയിലാണ് യുവതിയുടെ സംസാരം. 

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama