go

ഉറ്റവരുടെ വേർപാടിനു തുല്യമാക്കി മണിയന്റെ മരണം: സ്മാരകം പരിഗണിക്കും...

Wayanad's beloved wild tusker Maniyan
ഫയൽചിത്രം
SHARE

പുൽപള്ളി ∙ നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്ന മണിയൻ കാട്ടാനയ്ക്ക് സ്മാരകം വേണമെന്ന നാട്ടുകാരുടെ ആവശ്യം വനംവകുപ്പ് സജീവമായി പരിഗണിക്കുമെന്ന് വന്യജീവി വിഭാഗം സിസിഎഫ് ബി.അഞ്ജൻ കുമാർ അറിയിച്ചു. വയനാട് വന്യജീവി സങ്കേതത്തോട് ചേർന്നുള്ള പ്രദേശങ്ങളിലെ ജനങ്ങൾ ഏറെ സ്നേഹത്തോടെയാണ് മണിയനെ പരിപാലിച്ചത്. വന്യമൃഗശല്യം ഏറെയുള്ള പ്രദേശങ്ങളിലെ കർഷകരടക്കമുള്ള പൊതുജനങ്ങൾ ഇത്തരമൊരാവശ്യമുന്നയിക്കുന്നതിനെ മാനിക്കുന്നു. ജനങ്ങളുടെ ആഗ്രഹം നിറവേറ്റാൻ എന്ത് ചെയ്യാമെന്ന് ഉന്നത വനപാലകരുമായും സർക്കാരുമായും ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

മണിയനെന്ന കാട്ടാനയെ വേറൊരു കാട്ടാന കുത്തിക്കൊന്നതിൽ അനുശോചിച്ച് ഇരുളം ടൗണിൽ പൊതുജനങ്ങൾ കറുത്ത ബാഡ്ജ് അണിഞ്ഞ് മൗനജാഥയും അനുശോചന യോഗവും ചേർന്നിരുന്നു. നിരവധി സംഘടനകൾ ആനയുടെ വേർപാടിൽ അനുശോചിച്ച് ബാനറുകൾ സ്ഥാപിച്ചു. ഈ റൂട്ടിൽ ഓടുന്ന ബസുകളിലും പോസ്റ്ററുകൾ പതിപ്പിച്ച് പൊതുസമൂഹം ഒന്നാകെ മണിയന്റെ മരണം ഉറ്റവരുടെ വേർപാടിനു തുല്യമാക്കി.

മണിയന് സ്മാരകം നിർമിക്കുന്നതിലൂടെ വരുംതലമുറയ്ക്ക് നല്ലൊരു സന്ദേശം നൽകാനാവും. വന്യമൃഗവും മനുഷ്യരും സ്നേഹിച്ച് കഴിഞ്ഞതിന്റെ തെളിവാണിത്. ആനയ്ക്ക് നാട്ടുകാർ പഴങ്ങളും തീറ്റയും നൽകി 20 വർഷത്തോളം പരിപാലിച്ചു. ആനയാവട്ടെ ഈ പരിഗണന തിരിച്ചുനൽകുകയും ചെയ്തു.അപൂർവ കാര്യമാണ് വയനാട്ടിലുണ്ടായതെന്നും സിസിഎഫ് പറഞ്ഞു. സ്മാരക നിർമാണത്തിന് പൊതുസമൂഹം പിന്തുണ പ്രഖ്യാപിച്ചതും ആശാവഹമാണ്. ജില്ലയിലെ വനപാലകരുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama