go

വൈത്തിരി, വട്ടപ്പാറ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാവുന്നു

    വട്ടപ്പാറ ശശിധരന്റെ വീടിന്റെ ഗേറ്റ് തകർത്ത് വീട്ടുമുറ്റത്ത് വരുത്തിയ നാശനഷ്ടങ്ങൾ
വട്ടപ്പാറ ശശിധരന്റെ വീടിന്റെ ഗേറ്റ് തകർത്ത് വീട്ടുമുറ്റത്ത് വരുത്തിയ നാശനഷ്ടങ്ങൾ
SHARE

വൈത്തിരി ∙ മാസങ്ങളായി വൈത്തിരിക്കു സമീപ പ്രദേശങ്ങളിലെ കാട്ടാന ശല്യം രൂക്ഷമാവുന്നു. ലക്കിടി, തളിമല, ചുണ്ടേൽ, വട്ടപ്പാറ, മുള്ളമ്പാറ ഭാഗങ്ങളിൽ പതിവായി കാട്ടാന കൂട്ടമിറങ്ങുന്നുണ്ട്. ഇന്നലെ പുലർച്ചെ വട്ടപ്പാറ, മുള്ളമ്പാറ ഭാഗങ്ങളിൽ വ്യാപാകമായി കൃഷിയിടങ്ങളും വീടുകളുടെ ഭാഗങ്ങളും കാട്ടാനക്കൂട്ടം തകർത്തു. ഇന്നലെ പുലർച്ചെ കുട്ടികളുമായി ഇറങ്ങിയ ആനക്കൂട്ടം വട്ടപ്പാറ ശ്രീധരൻ, ശശിധരൻ എന്നിവരുടെ കൃഷികളും വീടിന്റെ മതിൽ, ഗേറ്റ്, വീട്ടുമുറ്റത്തെ ചെടികളുമെല്ലാം നശിപ്പിച്ചു.

 മാവിന്റെ തൊലി ആന തീറ്റയാക്കിയപ്പോൾ
മാവിന്റെ തൊലി ആന തീറ്റയാക്കിയപ്പോൾ

ശ്രീധരന്റെ വീട്ടുപരിസരത്തെ മാവിന്റെ തൊലിയും പ്ലാവിന്റെ തൊലിയുമെല്ലാം രണ്ടാൾ പൊക്കത്തിൽ പൊളിച്ച് തീറ്റയാക്കി. ശശിധരന്റെ വീടിന്റെ ഗേറ്റുകൾ അടർത്തി മാറ്റി വീട്ടുമുറ്റത്തെ പഴച്ചെടികളും പൂച്ചെടികളും തകർത്തു. കാർ ഷെഡിലും നഴ്സറിയിലും കയറിയ ആനകൾ ഒട്ടേറെ നാശനഷ്ടങ്ങളാണ് വരുത്തിയത്. വട്ടപ്പാറയിൽ സ്വകാര്യ തോട്ടത്തിൽ മാസങ്ങൾക്ക് മുൻപ് ഇറങ്ങിയ കാട്ടാനകളിൽ ഒന്ന് പ്രസവിച്ചിരുന്നു. ദിവസങ്ങൾ കഴിഞ്ഞാണ് ആനക്കൂട്ടം പ്രദേശത്ത് നിന്ന് മാറിയത് തന്നെ. ഈ ആനക്കൂട്ടം തന്നെയാണ് ഇവിടങ്ങളിൽ നാശനഷ്ടങ്ങൾ വരുത്തുന്നത്. പലപ്പോഴും റോഡിലിറങ്ങിയും ആന ഭീതി പരത്തുന്നുണ്ട്.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama