go

ക്ഷേമ പദ്ധതി പ്രഖ്യാപനത്തോടെ കബനി അണക്കെട്ടിൽ ജലപൂജ

 കബനിയിലെ ബീച്ചനഹള്ളി അണക്കെട്ടിൽ കർണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയുടെ നേതൃത്വത്തിൽ നടത്തിയ ജലപൂജ.
കബനിയിലെ ബീച്ചനഹള്ളി അണക്കെട്ടിൽ കർണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയുടെ നേതൃത്വത്തിൽ നടത്തിയ ജലപൂജ.
SHARE

പുൽപള്ളി ∙ എച്ച്ഡി കോട്ട താലൂക്കിലേക്ക് വിവിധ പദ്ധതികൾ പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ കബനിയിലെ ബീച്ചനഹള്ളി അണക്കെട്ടിൽ ജലപൂജ നടത്തി. ബീച്ചനഹള്ളി അണക്കെട്ട് നിറയുമ്പോൾ എല്ലാ വർഷവും സർക്കാർ പൂജ നടത്താറുണ്ട്. ഇക്കൊല്ലം സംസ്ഥാനത്തെ ഭരണ പ്രതിസന്ധിയെ തുടർന്നാണ് പൂജ വൈകിയത്. 

ബീച്ചനഹള്ളി അണക്കെട്ടിന് താഴെയുള്ള ബിതിരളിയിൽ പുതിയ പാലം നിർമിക്കാൻ സർക്കാർ 22 കോടി രൂപ അനുവദിച്ചു. അണക്കെട്ട് പരിസരത്ത് പാഴായി കിടക്കുന്ന  90 ഏക്കർ സ്ഥലത്ത് മൈസൂരുവിലെ വൃന്ദാവൻ ഉദ്യാനം മാതൃകയിൽ സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതിക്ക് അനുമതി നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഹാൻഡ്പോസ്റ്റ്– ബീച്ചനഹള്ളി റോഡ് നിർമാണത്തിനും തുകയനുവദിക്കും. കൂടുതൽ പ്രദേശത്ത് ജലസേചന സൗകര്യങ്ങളെത്തിക്കാനും അണക്കെട്ട് നവീകരണത്തിനും സർക്കാർ തുക അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മായ്, അനിൽ ചിക്മാതു എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പരിമള ശ്യാം എന്നിവരും ജലപൂജയിൽ പങ്കെടുത്തു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama