go

മഴയിൽ വീട് തകർന്നു; അമ്മയും മകളും രക്ഷപെട്ടത് തലനാരിഴയ്ക്ക്

   കനത്തമഴയിൽ അമരക്കുനി പാലോലിക്കൽ സജിനിയുടെ വീട് തകർന്ന് വീണ നിലയിൽ.
കനത്തമഴയിൽ അമരക്കുനി പാലോലിക്കൽ സജിനിയുടെ വീട് തകർന്ന് വീണ നിലയിൽ.
SHARE

പുൽപള്ളി ∙ ഇന്നലെ രാവിലെയുണ്ടായ കനത്ത മഴയിൽ അമരക്കുനി പാലോലിക്കൽ സജിനിയുടെ വീട് തകർന്നു. അടുക്കള ഭിത്തി വീഴുന്ന ശബ്ദം കേട്ട് സജിനി(45)യും മകൾ അപർണ(24)യും ഓടി രക്ഷപെട്ടു. ഇവർ പുറത്തിറങ്ങിയപ്പോൾ വേറെ ഭിത്തിയും ഇടിഞ്ഞുവീണു. ഇന്നലെ രാവിലെ ആറരയോടെയായിരുന്നു സംഭവം. രാവിലെ ഇവിടെ ശക്തമായ മഴ പെയ്തിരുന്നു. 15 വർഷം മുൻപ് കടബാധ്യതകളെ തുടർന്ന് സജിനിയുടെ ഭർത്താവ് രാജീവ് ആത്മഹത്യ ചെയ്തിരുന്നു.

മന്ത്രിസഭാ ഉപസമിതിയും കേന്ദ്രമന്ത്രി ഒ.രാജഗോപാലും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം അന്ന് ഇവിടം സന്ദർശിച്ച് കുടുബത്തെ ദത്തെടുത്തതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ വാസയോഗ്യമായ ഒരു വീട് ഇനിയും ഇവർക്കായിട്ടില്ല. ഷീറ്റ് മേഞ്ഞ പഴയവീട് സർവേയിൽ വാസയോഗ്യമെന്ന ഗണത്തിൽ പെടുത്തിയതിനാൽ പഞ്ചായത്തിന്റെ ഭവന പദ്ധതിയിൽപോലും ഇവർക്ക് ഇടം ലഭിച്ചില്ല. രാജീവിന്റെ കടബാധ്യകൾ എഴുതി തള്ളുകയും 50,000 രൂപ സാമ്പത്തിക സഹായവുമാണ് അന്ന് ലഭിച്ചത്. രണ്ട് പെൺമക്കളുമായി വനാതിർത്തിയിലെ 25 സെന്റ് സ്ഥലത്താണ് ഇപ്പോഴും ഇവർ കഴിയുന്നത്. 

ജീർണിച്ച ബാക്കി ഭാഗം ഏത് നിമിഷവും തകർന്ന് വീഴുമെന്നതിനാൽ കുടുംബം ബന്ധുവീട്ടിലേക്ക് മാറിയിരിക്കുകയാണ്. വീടിനുള്ളിലെ പാത്രങ്ങളും ഉപകരണങ്ങളുമെല്ലാം നശിച്ചു. ഈ കടുബത്തിന്റെ പുനരധവാസത്തിന് സർക്കാർ ഇടപെടലുണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama