go

വിദ്യാർഥിയുടെ മരണം: വൈദ്യുതി വകുപ്പിന്റെ അനാസ്ഥയെന്ന് പരാതി

     പുളിയംമ്പാറയി വിദ്യാർഥി ഷോക്കേറ്റു മരിച്ച സ്കൂള്‍ കെട്ടിടത്തിന്‍റെ മുകളിലൂടെ കടന്നു പോകുന്ന വൈദ്യുത ലൈന്‍.
പുളിയംമ്പാറയി വിദ്യാർഥി ഷോക്കേറ്റു മരിച്ച സ്കൂള്‍ കെട്ടിടത്തിന്‍റെ മുകളിലൂടെ കടന്നു പോകുന്ന വൈദ്യുത ലൈന്‍.
SHARE

ഗൂഡല്ലൂർ∙ പുളിയംമ്പാറയിൽ സ്കൂൾ വിദ്യാർഥിയുടെ മരണം വൈദ്യുതി വകുപ്പി‌‌ന്റെ അനാസ്ഥമൂലമാണെന്ന് ആക്ഷേപമുയർന്നു സ്കൂൾ കെട്ടിടത്തിന്റെ മുകളിലൂടെ കടന്നു പോകുന്ന വൈദ്യുതി ലൈനുകൾ മാറ്റി സ്ഥാപിക്കണമെന്ന് നിരന്തരമായി നാട്ടുകാർ ആവശ്യപ്പെട്ടിട്ടും വൈദ്യുതി വകുപ്പ് നടപടിയെടുത്തില്ലന്ന് നാട്ടുകാർ പറഞ്ഞു. പുളിയമ്പാറയിലെ പഞ്ചായത്ത് മിഡിൽ സ്കൂളിലെ 4ാം ക്ലാസ് വിദ്യാർഥി ഹരിഹരൻ(9)ഷോക്കേറ്റു മരിച്ചത്. ഇന്നലെ സ്കൂളിൽ ഫുട്ബോൾ കളിക്കുന്നതിനിടയിൽ സ്കൂളിന്റെ ടെറസിലേക്ക് വീണ ഫുട്ബോൾ എടുക്കുന്നതിനായി ടെറസിൽ കയറിയപ്പോൾ ഹരിഹരൻറെ തല വൈദ്യുത ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്.പഴയ കെട്ടിടത്തിന്റെ മുകളിലൂടെ കടന്നു പോകുന്ന വൈദ്യുതി ലൈനുകൾ മാറ്റി സ്ഥാപിക്കാൻ സ്ഥലം ഉണ്ടായിട്ടും അധികൃതർ നടപടിയെടുത്തില്ലന്ന് പിടിഎ പറഞ്ഞു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama