go

രാക്കുരുക്ക്: കാർഷിക പുരോഗമന സമിതി രണ്ടാം ഘട്ട സമരത്തിന്

Wayanad News
SHARE

ബത്തേരി∙ ദേശീയപാത 766ലെ യാത്രാ നിരോധനം നീക്കണമെന്നും പകൽ നിരോധനം ഏർപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കാർഷിക പുരോഗമന സമിതി നടത്തുന്ന രണ്ടാംഘട്ട. സമരത്തിന്റെ ഭാഗമായി 16ന് ബത്തേരിയിലും കൽപറ്റയിലും സായാഹ്ന ധർണ്ണ നടത്തുമെന്ന് യോഗം അറിയിച്ചു.  വിവിധ കർഷക സംഘടനകളുടെ സംസ്ഥാന തല നേതാക്കൾ പങ്കെടുക്കും. 

കേസ് നാലാഴ്ചത്തേക് നീണ്ടു കിട്ടിയത് ഫലപ്രദമായി ഉപയോഗിക്കാൻ ബന്ധപ്പെട്ടവർ തയാറാകണം. ഗുണ്ടൽപേട്ടിലെ ഗ്രാമവാസികളും സമരത്തിനിറങ്ങിയെന്നത് ശ്രദ്ധിക്കേണ്ട് വസ്തുതയാണ്. റോഡ് അടച്ചു പൂട്ടുന്നതിന് പിന്നിൽ ഗൂഢ സംഘം പ്രവർത്തിക്കുന്നുണ്ടെന്നത് വയനാട്ടുകാർ തിരിച്ചറിയണം. 

പരിസ്ഥിതി മന്ത്രാലയുമായി ബിജെപി നേതൃത്വം കൂടിക്കാഴ്ച നടത്തിയത് സ്വാഗതാർഹമാണ്. സംസ്ഥാന കേന്ദ്ര സർക്കാരുകൾ ഉണർന്നു പ്രവർത്തിക്കണം. ആക്‌ഷൻ കമ്മിറ്റി നടത്തുന്ന എല്ലാ സമരങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും യോഗം അറിയിച്ചുഡോ. പി. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama