go

കുടുങ്ങി 80 ടൂറിസ്റ്റ് ബസുകൾ; അലങ്കാരങ്ങൾ, ഗ്രാഫിക്‌സ് വർക്കുകൾ എല്ലാം അഴിച്ചുമാറ്റി

Wayanad News
SHARE

കൽപറ്റ ∙ ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനം കണ്ടെത്തുന്നതിനായി മോട്ടർ വാഹന വകുപ്പ് ഓപ്പറേഷൻ തണ്ടർ എന്ന പേരിൽ നടത്തിയ പരിശോധനയിൽ 80 ബസുകൾ നിയമലംഘനം നടത്തിയതായി കണ്ടെത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ടൂറിസ്റ്റ് ബസുകൾ തുടർച്ചയായി നിയമലംഘനങ്ങളും അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കർശന പരിശോധനയുമായി മോട്ടർവാഹന വകുപ്പ് നിരത്തിലിറങ്ങിയത്. 

കഴിഞ്ഞ 2 ദിവസങ്ങളിലായി 110 ബസുകളാണ് പരിശോധിച്ചത്. മറ്റു ജില്ലകളിൽ നിന്നുമെത്തിയ ബസുകളിലാണ് കൂടുതലും നിയമലംഘനം കണ്ടെത്തിയത്. എൽഇഡി ലൈറ്റുകൾ ഘടിപ്പിച്ചത്, അമിതമായ ശബ്ദത്തിലുള്ള സൗണ്ട് സിസ്റ്റം, ബസിലെ അലങ്കാരങ്ങൾ, ഗ്രാഫിക്‌സ് വർക്കുകൾ, മ്യൂസിക്കൽ എയർഹോണുകൾ തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ അഴിച്ചുമാറ്റാൻ പറ്റുന്ന തരത്തിലുള്ള അലങ്കാരങ്ങൾ, എയർഹോണുകൾ തുടങ്ങിയവ അധികൃതർ പരിശോധനാ സമയത്ത് തന്നെ അഴിച്ചുമാറ്റി. 

അഴിച്ചുമാറ്റാൻ സാധിക്കാത്തവ നിലവിലെ ട്രിപ്പിന് ശേഷം അഴിച്ചുമാറ്റി മോട്ടർവാഹന വകുപ്പ് അധികൃതരെ കാണിച്ചശേഷമേ ഓടാൻ പാടുള്ളുവെന്ന്  ആവശ്യപ്പെട്ട് നോട്ടിസ് നൽകി. പരിശോധനയോടൊപ്പം ബസിലെ   യാത്രക്കാർക്ക് അപകടരമായ രീതിയിലുള്ള ഡ്രൈവിങ്, വിനോദയാത്രയ്ക്കായി   വാഹനം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയിൽ ബോധവൽക്കരണവും നൽകി.

ഓപറേഷൻ തണ്ടറിനൊപ്പം ശനിയാഴ്ച മോട്ടർവാഹന വകുപ്പ് സ്‌പെഷൽ ചെക്കിങ് നടത്തി മറ്റു  വാഹനങ്ങളും  പരിശോധിച്ചു.  പരിശോധനയിൽ 135 വാഹനങ്ങൾ നിയമലംഘനം നടത്തിയതായി കണ്ടെത്തി. ഹെൽമറ്റ് ധരിക്കാത്തത്, ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കൽ, സീറ്റ് ബെൽറ്റ് ധരിക്കാത്തത്, സൈലൻസറുകളിൽ ഓൾട്രേഷൻ തുടങ്ങിയവയാണ് പ്രധാന നിയമലംഘനങ്ങൾ. വിവിധ കേസുകളിലായി ഒരു ലക്ഷത്തോളം രൂപ പിഴ ഇൗടാക്കി.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama