മേപ്പാടി:പാലാംപടിയിൽ കദിയുമ്മ (95) അന്തരിച്ചു. കബറടക്കം ഇന്ന് 9 ന് മേപ്പാടി ജുമാ മസ്ജിദിൽ. ഭർത്താവ്: പരേതനായ പോക്കർ മേസ്തിരി. മക്കൾ: കുഞ്ഞാത്തു, പി.കോമു (ആർജെഡി മേപ്പാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്), ഹസൻ, ജമീല, അഷ്റഫ് (വിമുക്ത ഭടൻ), അസീസ്, റംല, മുസ്തഫ. മരുമക്കൾ: കോയ, ആയിഷ, മൈമൂന, കുഞ്ഞിമുഹമ്മദ്, റെജീന, ഷാഹിദ, റസാഖ്, സുനി.
പുൽപള്ളി:പട്ടാണിക്കൂപ്പ് പാത്തിക്കൽ തോമസ് (72) അന്തരിച്ചു. സംസ്കാരം ഇന്ന് 4 ന് പെരിക്കല്ലൂർ സെന്റ് തോമസ് ഫൊറോനാപ്പളളിയിൽ. ഭാര്യ: കപ്പിലുമാക്കൽ ചിന്നമ്മ. മക്കൾ: ഷിലു, ഷിനു, ഷിജോ (എല്ലാവരും യുകെ), ഷിന്റു (വിനായക ആശുപത്രി, ബത്തേരി). മരുമക്കൾ: ദിലീപ്, ജോൺസൻ, ജിൻസ് (എല്ലാവരും യുകെ), അനിജോ (ഖത്തർ).
മാനന്തവാടി:ആറാട്ടുതറ കൊല്ലപ്പള്ളി ത്രേസ്യാമ്മ (85) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30 ന് ആറാട്ടുതറ സെന്റ് തോമസ് പള്ളിയിൽ. പേരാവൂർ തൊണ്ടി മുളക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കൊല്ലപ്പള്ളി അഗസ്റ്റിൻ. മക്കൾ: മേഴ്സി, ഷാലി, ഷാജി കൊല്ലപ്പള്ളി (വ്യാപാരി, ആറാട്ടുതറ), ബീന, പരേതയായ പുഷ്പ. മരുമക്കൾ: തങ്കച്ചൻ പെരുമാട്ടിക്കുന്നേൽ (മക്കിയാട്), തങ്കച്ചൻ കാരുകുന്നേൽ (വഞ്ഞോട്), ജോർജ് ഓണിശേരി (തൃശ്ശിലേരി), ഷാർലറ്റ് അരീപ്ലാക്കൽ (വെൺമണി), സാബു പറമ്പിൽ (വ്യാപാരി, പുഴമുടി).
നീർവാരം:കല്ലുവയൽ വില്ലാട്ട് മറിയം (87) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് കല്ലുവയൽ സെന്റ് മേരീസ് പള്ളിയിൽ. ഭർത്താവ്: പരേതനായ ചാക്കോ. മക്കൾ: ജോസഫ്, മേരി, ജോർജ്, സിസ്റ്റർ ഹർഷ (അഗർത്തല), പരേതനായ ജയിംസ്. മരുമക്കൾ: മേരി, ഷാലി തങ്കച്ചൻ, മെർലിൻ.
മാനന്തവാടി:എടവക പാതിരിച്ചാൽ അങ്കണവാടി വർക്കർ പാലംപറമ്പിൽ ലില്ലി (55) അന്തരിച്ചു. സംസ്കാരം നാളെ 10 ന് പുതിയിടംകുന്ന് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിൽ. ഭർത്താവ്: സണ്ണി. മക്കൾ: നിമിഷ (യുകെ), ആൻമേരി, ക്രിസ്റ്റീന. മരുമകൻ: അരുൺ (യുകെ).