Download Manorama Online App
കൊച്ചി ∙ കളഞ്ഞു കിട്ടിയ രണ്ട് പവൻ സ്വർണം പൊലീസിൽ ഏൽപ്പിച്ച് വിദ്യാർഥികളുടെ മാതൃക. പാനായിക്കുളം സ്വദേശികളായ റാഷിദ്, ഹാഷിം എന്നിവരാണ് കളഞ്ഞു കിട്ടിയ സ്വർണം പൊലീസിൽ ഏൽപ്പിച്ചത്. അത്താണി സിഗ്നൽ ജംക്ഷനു സമീപത്തു നിന്നുമാണ് ഇരുവർക്കും രണ്ട് പവന്റെ ഒരു വള കിട്ടിയത്. അവർ അത് ഉടനെ ചെങ്ങമനാട് പൊലീസിൽ
കോട്ടയം∙ മേയ് ഒന്നു മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷൻ ഒഴിവാക്കി യാത്ര തുടരും. ഷൊർണൂർ നിന്ന് തിരിച്ചുള്ള സർവീസിലും സൗത്ത് സ്റ്റേഷനിൽ എത്തില്ല. ഇതോടെ, എറണാകുളം നോർത്ത് - ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ 30 മിനിറ്റോളം മുൻപേ ഓടും. തിരിച്ചുള്ള യാത്രയിൽ എറണാകുളം
പറവൂർ ∙ തിരഞ്ഞെടുപ്പു ചൂടിനൊപ്പം വേനൽ ചൂടും കനത്തപ്പോൾ ആശ്വാസത്തിന്റെ തണുപ്പുമായി കുട്ടികൾ ഒരുക്കിയ ജ്യൂസ് സ്റ്റാൾ ശ്രദ്ധേയമായി. വടക്കേക്കര പഞ്ചായത്തിലെ വാവക്കാടാണ് രാഷ്ട്രീയ പാർട്ടികളുടെ ബൂത്തിനു സമീപം കൊച്ചുകുട്ടികൾ തണ്ണിമത്തൻ ജ്യൂസ് സ്റ്റാൾ സജ്ജീകരിച്ചത്. ഏഴാം ക്ലാസുകാരി ധനുശ്രീ ധധീഷും ആറാം ക്ലാസുകാരി അനുശ്രീ രാജേഷുമായിരുന്നു മുന്നണി പ്രവർത്തകർ. വലിയ ഗ്ലാസ് തണുത്ത ജൂസ് 10 രൂപയ്ക്കും ചെറിയ ഗ്ലാസ്
കൊച്ചി ∙ വളന്തകാട് ദ്വീപിൽ നിന്നു മരടിലേക്കുള്ള കടത്തുതോണിയിൽ ഇരിക്കവേ അംബിക വനജയോടു പറഞ്ഞു: ‘അടുത്ത തിരഞ്ഞെടുപ്പിനു വോട്ടു ചെയ്യാനെങ്കിലും പാലത്തിലൂടെ പോകാൻ പറ്റുമായിരിക്കുമല്ലേ?’. അവർക്കു പിന്നിൽ പാതിവഴിയിൽ പണി നിലച്ച പാലം നിൽക്കുന്നു. അതൊരു പാലം മാത്രമല്ല, വളന്തകാട് ദ്വീപിൽ താമസിക്കുന്ന 45
പറവൂർ ∙ 102–ാം വയസ്സിലും പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്ത് എസ്.പി.നായർ. 91 വയസ്സുള്ള ഭാര്യ ലീല പി.നായരുടെ കൈപിടിച്ചാണു ഗവ.എൽപിജി സ്കൂളിന്റെ പടി കയറി പോളിങ് ബൂത്തിലെത്തിയത്. മകൾ ഷൈലയും കൊച്ചുമകൾ സരോജും ഒപ്പമുണ്ടായിരുന്നു.വീട്ടിൽ വച്ചു വോട്ട് ചെയ്യാൻ അവസരമുണ്ടെങ്കിലും പോളിങ് ബൂത്തിൽ പോയി വോട്ട്
മട്ടാഞ്ചേരി∙ കന്നി വോട്ട് ചെയ്യാൻ അൻപതുകാരൻ ബഹ്റൈനിൽ നിന്ന് പറന്നെത്തി.പാസ്പോർട്ട് കാണാതായതോടെ ബുക്ക് ചെയ്തിരുന്ന വിമാനത്തിലെ യാത്ര മുടങ്ങിയെങ്കിലും പിന്നീട് പാസ്പോർട്ട് കിട്ടുകയും യാത്രാ രേഖകൾ ശരിയാവുകയും ചെയ്തതോടെ മറ്റൊരു വിമാനത്തിൽ കൊച്ചിയിലെത്തി ടാക്സിയിൽ പനയപ്പിള്ളിയിലെ പോളിങ് ബൂത്തിലെത്തി
തൃപ്പൂണിത്തുറ ∙ കനത്ത ചൂടിലും വോട്ടെടുപ്പിൽ പങ്കെടുത്ത് ജനം. കഴിഞ്ഞ തവണത്തെക്കാൾ ഇത്തവണ പോളിങ് ശതമാനം കുറഞ്ഞു . ഏകദേശം 67.66 ആയിരുന്നു ഇത്തവണത്തെ ശതമാനം.കഴിഞ്ഞ തവണ 73.91 ശതമാനം ആയിരുന്നു. തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ എല്ലാ ബൂത്തുകളിലും തന്നെ രാവിലെ മുതൽ തിരക്കാണ് അനുഭവപ്പെട്ടത്. മിക്ക
കൊച്ചി ∙ കനത്ത ചൂടിലും തളരാതെ ജില്ലയിൽ ഭേദപ്പെട്ട പോളിങ്. രാത്രി 8 വരെയുള്ള കണക്കനുസരിച്ച് 69.37% പേർ വോട്ടുചെയ്തു. അവസാന കണക്കിൽ നേരിയ മാറ്റം വന്നേക്കാം. എറണാകുളം ലോക്സഭാ മണ്ഡലത്തിൽ 68.10% ആണ് പോളിങ്. ചാലക്കുടിയിൽ 71.68%. തൊട്ടു മുൻപിലെ രണ്ടു ലോക്സഭാ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ചു പോളിങ് ശതമാനത്തിൽ
വെരിക്കോസ് വെയിൻ നിർണയ ക്യാംപ് പറവൂർ ∙ ഡോ.വിനു ഏബ്രഹാംസ് ക്ലിനിക്കിൽ സൗജന്യ വെരിക്കോസ് വെയിൻ നിർണയ ക്യാംപ് ഇന്ന് 4 മുതൽ 6 വരെ നടക്കും. മുൻകൂട്ടി ബുക്ക് ചെയ്യണം. 96455 39849.
കൊച്ചി∙ കളമശേരി പള്ളിലാങ്കര ഗവ.എൽ.പി സ്കൂളിലെ 156–ാം ബൂത്തിൽ പ്രായത്തിന്റെ അവശതകൾ മറന്ന് വോട്ട് രേഖപ്പെടുത്താനെത്തിയിട്ടും വോട്ടു ചെയ്യാനാകാത്തതിന്റെ വിഷമത്തിൽ പാറുക്കുട്ടിയമ്മ. 91 വയസുകാരിയായ പാറുക്കുട്ടിയമ്മ ജീവിതത്തിൽ ആദ്യമായാണ് വോട്ടിടാൻ പറ്റാതെ പോളിങ് ബൂത്തിൽ നിന്നും മടങ്ങിയത്. വോട്ടർ
കൊച്ചി ∙ എറണാകുളം മണ്ഡലത്തില്‍ കള്ളവോട്ട് ആരോപണം. പുതുവൈപ്പിലെ സാന്താക്രൂസ് ഹൈസ്കൂളിൽ വോട്ടു ചെയ്യാനെത്തിയ എളങ്കുന്നപ്പുഴ ഓച്ചന്തുരുത്ത്
കൊച്ചി∙ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കാക്കനാട് വാടാച്ചിറ ചെല്ലപ്പന്റെ മകൻ അജയൻ ആണ് മരിച്ചത്. ഇന്ന് രാവിലെ കാക്കനാട് പാട്ടുപുര ജംക്ഷനിലെ പച്ചക്കറി കടയിലിരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. കാക്കനാട് സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് എത്തി തുടർനടപടികള്‍ സ്വീകരിച്ചു.
വൈപ്പിൻ∙ സംസ്ഥാന പാതയിലെ നടപ്പാത നിർമാണത്തെക്കുറിച്ച് വീണ്ടും പരാതി. പഴങ്ങാട് ഭാഗത്ത് അപകടത്തിന് ഇടയാക്കുന്ന തരത്തിൽ നടപ്പാത റോഡിലേക്ക് ഇറക്കി നിർമിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഇതേ തുടർന്ന് വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി ഈ ഭാഗത്ത് അടിയന്തരമായി റിഫ്ലക്ടറുകൾ സ്ഥാപിച്ചെങ്കിലും
അരൂർ ∙ ഇടക്കൊച്ചി– അരൂർ പാലത്തിന്റെ തെക്കു ഭാഗത്തെ സമീപന പാതയിൽ മാലിന്യം തള്ളുന്നത് നിത്യ സംഭവമായി. കാൽനട യാത്രികർ ദുർഗന്ധം സഹിച്ച് നടക്കേണ്ട അവസ്ഥയാണ്. രാത്രിയിൽ വിജനമായ ഈ ഭാഗത്ത് ലൈറ്റുകൾ പോലും ഇല്ല.ഇവിടെ മാലിന്യം തള്ളരുതെന്നു പഞ്ചായത്ത് അധികൃതർ ബോർഡ് സ്ഥാപിച്ചെങ്കിലും നിലവിൽ ബോർഡും
പെരുമ്പടപ്പ്∙ സ്കൂൾ തുറക്കാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ പരാതീനതകളുടെ നടുവിലാണ് 18-ാം ഡിവിഷനിലെ കോണം വിവി എൽപി സ്കൂൾ. 150 കുട്ടികൾ പഠിക്കുന്ന ഈ കൊച്ചു വിദ്യാലയത്തിൽ ശക്തമായി ഒരു മഴ പെയ്താൽ പരിസരമാകെ വെള്ളക്കെട്ടിലാകുന്ന സ്ഥിതിയാണ്. ഇതുമൂലം കുരുന്നുകൾ ഏറെ ബുദ്ധിമുട്ടുന്നു. മാത്രമല്ല, 88 വർഷം മുൻപ്
കോതമംഗലം∙ സ്കൂട്ടർ യാത്രികരായ അമ്മയ്ക്കും മകൾക്കും റോഡ് കുറുകെ ചാടിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റു. ചെമ്പിക്കോട് പള്ളിക്കമാലി റെക്സിന്റെ ഭാര്യ ലിജ (40) മകൾ റിയ (12) എന്നിവരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. നാടുകാണി ചെമ്പിക്കോട്–ഇലവുംപറമ്പ് റോഡിൽ കളമ്പാടൻ കയറ്റത്തിൽ ഇന്നലെ രാവിലെ
മരട് ∙ തിരുഅയിനി ശിവക്ഷേത്രക്കുളത്തിൽ മീനുകൾ ചത്തു പൊങ്ങുന്നത് പുരോഹിതർക്കും നാട്ടുകാർക്കും ബുദ്ധിമുട്ടായി. ഏറെയും തിലാപ്പിയ മത്സ്യങ്ങളാണ്. എന്നാൽ കരയിൽ പിടിച്ചിട്ടാലും പെട്ടെന്നു ചാകാത്ത തിലാപ്പിയ മത്സ്യങ്ങൾ ചാകുന്നതിന്റെ യഥാർഥ കാരണം കണ്ടെത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കുളം അശുദ്ധമായതോടെ
വൈപ്പിൻ∙ ചൂട് വർധിച്ചതിനെ തുടർന്ന് കടലിൽ മത്സ്യക്ഷാമം രൂക്ഷമായി. ഇന്ധനച്ചെലവിനുള്ള വരുമാനം പോലും കിട്ടാതായതോടെ മത്സ്യബന്ധന ബോട്ടുകളിൽ ഭൂരിഭാഗവും തീരത്ത് വിശ്രമത്തിലാണ്. ഏതാണ്ട് 6 മാസമായി തുടരുന്ന വറുതിയാണ് ഇപ്പോൾ പാരമ്യത്തിലെത്തിയിരിക്കുന്നതെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. ദിനംപ്രതി
ഏലൂർ ∙ പെരിയാറിൽ ബുധനാഴ്ച ഉച്ച മുതൽ തുടർച്ചയായി മത്സ്യക്കുരുതി. ലക്ഷക്കണക്കിനു രൂപയുടെ മത്സ്യങ്ങളാണ് നശിച്ചത്. ബുധനാഴ്ച വൈകിട്ട് 3.30 മുതൽ തുടങ്ങിയ മത്സ്യക്കുരുതി ഇന്നലെ രാവിലെയും തുടർന്നു. വേലിയേറ്റത്തോടെയാണു മത്സ്യക്കുരുതി അവസാനിച്ചത്.പാതാളം റഗുലേറ്റർ ബ്രിജിനു മേൽത്തട്ടിൽ പുഴയിൽ കെട്ടിക്കിടന്ന
കാക്കനാട്∙ അനുവദിച്ച തീയതി റദ്ദാക്കിയതിനെ തുടർന്നു ഡ്രൈവിങ് ടെസ്റ്റ് അനിശ്ചിതത്വത്തിലായ അപേക്ഷകർ ആർടി ഓഫിസിലെത്തി പ്രതിഷേധിച്ചു. കേരളത്തിനു പുറത്തു ജോലിക്കും പഠിക്കാനും പോകേണ്ടവർ ഉൾപ്പെടെ ഒട്ടേറെ പേരാണ് അടിയന്തരമായി പുതിയ തീയതി വേണമെന്ന് ആവശ്യപ്പെട്ട് ആർടി ഓഫിസിലെത്തിയത്. ആർടിഒ കെ.മനോജ് സ്ഥലത്തില്ലാതിരുന്നതിനാൽ ജോയിന്റ് ആർടിഒ കെ.ആർ.സുരേഷിന്റെ ചേംബറിലേക്ക് കൂട്ടത്തോടെ കയറിയ അപേക്ഷകർ തങ്ങളുടെ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടു.
ഇഞ്ചിപ്പുല്ല് വിത്തുകൾ പെരുമ്പാവൂർ ∙ ഓടക്കാലി കാർഷിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന സുഗന്ധതൈല ഔഷധ സസ്യ ഗവേഷണ കേന്ദ്രത്തിൽ ഇഞ്ചിപ്പുല്ല് വിത്തുകൾ കിലോയ്ക്ക് 3700 രൂപ നിരക്കിൽ ലഭിക്കും. 9744943832. വടം വലി മത്സരം നാളെ കിഴക്കമ്പലം∙ പുക്കാട്ടുപടി ചിറവക്കാട് ഉദയം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ
കൊച്ചി ∙ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാർഥന്റെ മരണം ഗുരുതര സംഭവമാണെന്നും ഉദ്യോഗസ്ഥരടക്കം ഇതിന് ഉത്തരവാദികളായവർ നടപടി നേരിടേണ്ടതുണ്ടെന്നും ഹൈക്കോടതി. ഗവർണർ സസ്പെൻഡ് ചെയ്തത് ചോദ്യം ചെയ്ത് മുൻ വിസി എം.ആർ.ശശീന്ദ്രനാഥിന്റെ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ.എ.സിയാദ് റഹ്മാന് ഇക്കാര്യം
കാക്കനാട്∙ ചിറ്റേത്തുകര ജംക്ഷനിൽ ഉള്ള മോഹൻസ് ഹോം ജൻസ് ഹോസ്റ്റലിൽ നിന്നും നാല് ലാപ്ടോപ്പും ഒരു മൊബൈൽ ഫോണും കവർന്നു. പ്രതി മുറികളിൽ കയറി കൈയ്യിൽ കരുതിയ എന്തോ മണപ്പിക്കുകയും മൂന്നര ലക്ഷം രൂപ വിലമതിക്കുന്ന സാമാഗ്രികൾ കവർച്ച ചെയ്യുകയും ചെയ്തു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഇൻഫോപാർക്ക്
കുറുപ്പംപടി ∙ അശമന്നൂർ ചാപ്പൽ–നെടുങ്ങപ്ര റോഡിൽ രണ്ടിടത്ത് വാട്ടർ അതോറിറ്റി ജലവിതരണ പൈപ്പ് പൊട്ടി ശുദ്ധജലം പാഴായിട്ടും നടപടിയില്ലെന്നു പരാതി. പഞ്ചായത്ത് മൂന്നാം വാർഡിൽ അശമന്നൂർ സെന്റ് തോമസ് യാക്കോബായ ചാപ്പലിനു സമീപമാണ് ഒന്ന്. കനാൽ റോഡിൽ നിന്ന് ചാപ്പൽ റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്താണ് രണ്ടാമത്തെ ചോർച്ച. ഓരോ തുള്ളി ജലവും അമൂല്യമാണ് പാഴാക്കരുത് എന്ന് സർക്കാർ പറയുമ്പോഴും ശുദ്ധജലം സംരക്ഷിക്കാൻ നടപടിയില്ല. വേനൽക്കാലത്ത് ഇതു പോലെ വെള്ളം പാഴായാൽ ഉയർന്ന പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാകും.
മരട് ∙ ഊബർ ടാക്സി ഡ്രൈവറെ മർദിച്ച കേസിൽ 3 പേർ അറസ്റ്റിൽ. പാലാ കൂവക്കാട്ടുതറ സാബിൻ (25), അജിമോൻ (34), ഉദയംപേരൂർ കൊല്ലംപറമ്പിൽ അരുൺ ഷാജി (28) എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വ ഉച്ചയ്ക്കു 2.30നു ഇടപ്പള്ളി സിഗ്നൽ ജംക്ഷനിലാണ് ഊബർ ടാക്സി ഡ്രൈവറായ മലപ്പുറം നെമ്ലീനി തച്ചിങ്ങനാട്ട് ഇർഷാദിന്
കൊച്ചി∙പലതരം തിരഞ്ഞെടുപ്പു പ്രചാരണ രീതികളാൽ വ്യത്യസ്തമായ ഇന്നത്തെ തിരഞ്ഞെടുപ്പിൽ ഓർക്കാൻ ഒരു പഴയ കൈപ്പടക്കത്ത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ ഇടതു സ്ഥനാർഥിയായി മത്സരിച്ചപ്പോൾ എം.കെ. സാനു 1987 മാർച്ച് ഒന്നിന് വോട്ടർമാർക്കെഴുതിയ കത്ത്. പതിവു രാഷ്ട്രീയ ഭാഷാപ്രയോഗങ്ങൾക്കു പകരം അൽപം
കൊച്ചി ∙ വാട്ടർ മെട്രോയുടെ വിജയമാതൃക പകർത്തി കൂടുതൽ നഗരങ്ങൾ. വാരാണസിയിലും അയോധ്യയിലുമാണ് കൊച്ചി വാട്ടർമെട്രോയുടെ ആശയം സാക്ഷാത്കരിച്ചത്.ജലഗതാഗതത്തിൽ പുതിയ മാതൃക സമ്മാനിച്ച കൊച്ചി വാട്ടർ മെട്രോയ്ക്ക് ഇന്ന് ഒന്നാം പിറന്നാളാണ്. കഴിഞ്ഞവർഷം ഇതേ ദിവസമായിരുന്നു 2 റൂട്ടിൽ വാട്ടർമെട്രോ സർവീസ് തുടങ്ങിയത്. ഒരു
കാക്കനാട്∙ ലോക്സഭാ തിരഞ്ഞെടുപ്പിനായി ജില്ലയിലെ 2,294 പോളിങ് ബൂത്തുകൾ ഇന്നു സജ്ജമാകും. പോളിങ് ഉദ്യോഗസ്ഥർ ഇന്നു രാവിലെ മുതൽ വോട്ടെടുപ്പു സാമഗ്രികളുമായി ബൂത്തുകളിലേക്കു പുറപ്പെടും. വൈകിട്ടോടെ എല്ലാ ബൂത്തുകളിലും ഉദ്യോഗസ്ഥർ എത്തുമെന്ന് കലക്ടർ എൻ.എസ്.കെ.ഉമേഷ്, സിറ്റി പൊലീസ് കമ്മിഷണർ എസ്.ശ്യാം സുന്ദർ,
പെരുമ്പാവൂർ ∙നഗരത്തെ പ്രകമ്പനം കൊള്ളിച്ച് നിയോജക മണ്ഡലംതല കലാശക്കൊട്ട്. വാദ്യമേളങ്ങളും കലാപ്രകടനങ്ങളുമൊക്കെയായി മുന്നണികൾ കലാശക്കൊട്ട് ആവേശമാക്കി. യാത്രിനിവാസ് പരിസരത്തായിരുന്നു 3 മുന്നണികൾക്കും സ്ഥലം അനുവദിച്ചിരുന്നത്. ഗവ.ബോയ്സ് ഹൈസ്കൂൾ പരിസരത്തു നിന്നാണ് പ്രകടനങ്ങൾ ആരംഭിച്ചത്. യുഡിഎഫിന്റെ പ്രകടനം
ആലുവ∙ തിരഞ്ഞെടുപ്പിന്റെ ആവേശം ആകാശത്തോളമുയർത്തി നിയോജകമണ്ഡലം ആസ്ഥാനമായ ആലുവയിൽ പ്രവർത്തകരുടെ കലാശക്കൊട്ട്. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികളുടെ നേതാക്കളും പ്രവർത്തകരുമാണ് കലാശക്കൊട്ടിനായി റെയിൽവേ സ്റ്റേഷൻ സ്ക്വയറിൽ ഒന്നിച്ചണിനിരന്നത്. യാത്രക്കാരും വ്യാപാരികളും അടക്കം ഒട്ടേറെപ്പേർ റോഡിന്റെ ഇരു
കൊച്ചി ∙ ആഴ്ചകൾ നീണ്ട തിരഞ്ഞെടുപ്പു പ്രചാരണപ്പോരിനു തിരശിലയിട്ടു കലാശക്കൊട്ടിന്റെ ആവേശത്തിമർപ്പ്. ഇന്നലെ വൈകിട്ട് 6നു സ്ഥാനാർഥികളുടെ സാന്നിധ്യത്തിൽ എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിൽ കശാലക്കൊട്ടിന് ആവേശത്തോടെ പര്യവസാനം. പൊതുവായ കലാശക്കൊട്ടിനു പുറമേ വിവിധ നിയോജക മണ്ഡലം കേന്ദ്രങ്ങളിലും കലാശക്കൊട്ടുകൾ
പറവൂർ ∙ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പറവൂരിൽ ഗംഭീര കലാശക്കൊട്ട്. ശബ്ദ പ്രചാരണത്തിന്റെ സമാപനദിനമായ ഇന്നലെ രാവിലെ മുതൽ കൊട്ടിക്കലാശത്തിന്റെ ആരവമുയർന്നു. അനൗസ്മെന്റുകളും പ്രചാരണ പാട്ടുകളും ഇടതടവില്ലാതെ മുഴങ്ങി. ഉച്ചയോടെ ബൈക്ക് റാലികൾ ആരംഭിച്ചു. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികളുടെ പ്രവർത്തകർ
ഇന്ന് അവധി കൊച്ചി ∙ പോളിങ് ബൂത്തുകളും വിതരണ കേന്ദ്രങ്ങളുമായി നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. കെട്ടിട നമ്പറുമായി ലിങ്ക ചെയ്യണം പെരുമ്പാവൂർ ∙ നഗരസഭാ പരിധിയിലെ കെട്ടിട ഉടമകൾക്ക് വസ്തു നികുതി ഓൺലൈനായി അടയ്ക്കുന്നതിന് നഗരസഭയിൽ നിന്നു
സ്ഥാനാർഥികൾ സ്വന്തം പെട്ടിയിൽ വോട്ടു വീഴ്ത്താൻ അവസാന വട്ടം പാച്ചിൽ നടത്തിയപ്പോൾ, ആരുടെ പെട്ടിയിലായാലും വോട്ടു വീണാൽ മതിയെന്ന അഭ്യർഥനയുമായിട്ടായിരുന്നു കലക്ടറുടെ അവസാന ദിന പ്രചാരണം. മുൻ വർഷത്തേക്കാൾ വോട്ടിങ് ശതമാനം ഉയർത്താനാണ് ഉദ്യോഗസ്ഥർ പ്രചാരണത്തിനിറങ്ങിയത്. കലൂർ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ
അങ്കമാലി ∙ പൊലീസിന്റെ കൃത്യതയോടെയുള്ള ആസൂത്രണത്താൽ അങ്കമാലി ടൗണിലെ ഗതാഗതം സ്തംഭിക്കാതെ കലാശക്കൊട്ട് നടത്താനായി. മുൻ കാലങ്ങളിലൊക്കെ കലാശക്കൊട്ട് നടന്നപ്പോൾ ദേശീയപാതയിലെയും എംസി റോഡിലെയും ഗതാഗതം മുടങ്ങിയിരുന്നു. ടൗണിലും പരിസരപ്രദേശങ്ങളും മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിലുമായിരുന്നു. ഇത്തവണത്തെ
കാണിനാട്∙ ഓളങ്ങാട്ട് മൂലേക്കുടിയില്‍ എം.വി.പൗലോസ് (82) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 11ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പിണര്‍മുണ്ട ചെറുതോട്ടുകുന്നേല്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍.
കൊച്ചി∙ ലോക്സഭ തിരഞ്ഞെടുപ്പിൽ എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന അഭ്യർഥനയുമായി ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷൻ മുതൽ ആലുവ വരെയും തിരികെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം വരെയും മെട്രോയിൽ സഞ്ചരിച്ച്
കൊച്ചി ∙ വൻവിജയം നേടിയതിനു പിന്നാലെ വിവാദം വിട്ടൊഴിയാതെ ‘മഞ്ഞുമ്മൽ ബോയ്സ്’. നിർമാതാക്കളായ പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനു പിന്നാലെ, അവർക്കെതിരെ കേസെടുക്കാന്‍ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച്, പറവ ഫിലിംസിന്റെ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു
തൃപ്പൂണിത്തുറ ∙ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും നേർക്കാഴ്ചയായി പത്താമുദയ ദിനത്തിൽ പുതിയകാവ് ക്ഷേത്ര മൈതാനിയിൽ നടന്ന മാറ്റച്ചന്ത. ചക്കയും മാങ്ങയും ചട്ടിയും കലവും കിടക്കപ്പായ, തഴപ്പായ, വാഴക്കന്ന്, വിവിധ വിത്തുകൾ തുടങ്ങിയവയുമായി നടന്ന മാറ്റച്ചന്ത ചരിത്ര സ്മൃതികൾ ഉണർത്തി.കൈമാറ്റ സമ്പ്രദായം
പെരുമ്പാവൂർ ∙ ഇലക്ഷൻ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസിന്റെ നേതൃത്വത്തിൽ ടൗണിലും പരിസരത്തും ലഹരി വേട്ടയും പരിശോധനയും.45 കേസുകൾ റജിസ്റ്റർ ചെയ്യുകയും 50 കിലോഗ്രാം നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. പെരുമ്പാവൂർ ടൗൺ, കണ്ടന്തറ ഭായ് കോളനി എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു
കൊച്ചി∙ സ്വർണവില കുതിച്ചുകയറാനും കവർച്ച വർധിക്കാനും തുടങ്ങിയതോടെ നഗരത്തിലെ ബാങ്കുകളിൽ ലോക്കറുകൾക്ക് ആവശ്യക്കാരേറുന്നു. വലിയ വീടുകളിൽ നാലോ അഞ്ചോ അംഗങ്ങൾ മാത്രമായതും വീടു പൂട്ടിയുള്ള കുടുംബ യാത്രകൾ കൂടുകയും ചെയ്തതോടെ ‘സ്വർണം വീട്ടിൽ വച്ചിട്ട് എന്തിന്’ എന്ന തോന്നലാണ് ജനത്തിന്.എസ്ബിഐ ഉൾപ്പെടെ പ്രമുഖ
കാക്കനാട്∙ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാൻ പരീക്ഷാർഥികൾക്ക് ജൂൺ മാസം വരെ നൽകിയിരുന്ന തീയതികൾ മോട്ടർ വാഹന വകുപ്പ് റദ്ദാക്കി. എറണാകുളം ആർടി ഓഫിസിൽ നിന്ന് തീയതി ലഭിച്ചിരുന്ന രണ്ടായിരത്തോളം പരീക്ഷാർഥികളുടെ ഡ്രൈവിങ് ടെസ്റ്റ് ഇതോടെ അവതാളത്തിലായി. മറ്റ് ആർടി ഓഫിസുകളിലും സമാന രീതിയിൽ തീയതികൾ
വൈദ്യുതോപകരണങ്ങളും വയറിങ്ങും കത്തിനശിച്ചു. വൈദ്യുതി പോസ്റ്റിന്റെ അടിഭാഗത്തെ മണ്ണും കല്ലും ചിതറിത്തെറിച്ചു. ഇരുപത്തഞ്ചോളം വീടുകളിലെ ഉപകരണങ്ങൾക്കു നാശം സംഭവിച്ചിട്ടുണ്ട്. ട്രാൻസ്ഫോമറിനും തകരാറുണ്ടായി. എച്ച്എംടി റോഡിൽ ഹിദായത്തുനഗറിൽ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. നഗരസഭയുടെ പൊതുകുളത്തിനു സമീപം
ഗതാഗതംനിരോധിച്ചു: കോതമംഗലം∙ പോത്താനിക്കാട് റോഡിൽ മാവുടി മുതൽ പോത്താനിക്കാട് വരെ ടാറിങ് നടക്കുന്നതിനാൽ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ പുളിന്താനം, വെട്ടിത്തറ, മാവുടി വഴി പോകണമെന്ന് അസി. എൻജിനീയർ അറിയിച്ചു. ശാരീരികമാനസികവെല്ലുവിളിനിർണയ ക്യാംപ് കുരീക്കാട് ∙ ആദർശ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ
കൊച്ചി∙ ഡൊമനിക് മാർട്ടിനെ പ്രതിയാക്കി കളമശേരി സ്ഫോടനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഒക്ടോബർ 29ന് രാവിലെ ഒൻപതരയോടെയാണ് യാഹോവ സാക്ഷികളുടെ കൺവെൻഷനിടെസംറ കൺവെൻഷൻ സെന്ററിൽ സ്ഫോടനമുണ്ടായത്. സംഭവത്തിൽ എട്ടുപേരാണ് മരിച്ചത്. 52
കൊച്ചി ∙ നഗരത്തിലെ വെള്ളക്കെട്ട് നിവാരണം ലക്ഷ്യമിട്ടു കോർപറേഷന് 3 അത്യാധുനിക യന്ത്രങ്ങൾ കൂടി ലഭ്യമാക്കുന്നു. സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായി കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡിന്റെ (സിഎസ്എംഎൽ) ഫണ്ടിൽ നിന്ന് മൊത്തം 34 കോടി രൂപ ചെലവഴിച്ചാണ് യന്ത്രങ്ങൾ വാങ്ങുന്നത്. യന്ത്രങ്ങൾ വാങ്ങാനുള്ള നടപടിക്രമങ്ങൾ
കൊച്ചി ∙ രണ്ടാഴ്ച മുൻപ് ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം തെരുവു നായയുടെ കടിയേറ്റ പത്രോസ് പോളച്ചൻ (57) പേവിഷബാധയെ തുടർന്ന് ഇന്നു പുലർച്ചെ എറണാകുളം സർക്കാർ ആശുപത്രിയിൽ വച്ച് മരിച്ചു. അന്നു കടിയേറ്റ 13 പേരിൽ ഒരാളാണ്. പെരുമ്പാവൂർ കൂവപ്പടി സ്വദേശിയായ പള്ളിക്കരക്കാരൻ വീട്ടിൽ പോളച്ചൻ തൊഴിലുറപ്പ്
ഫോർട്ട്കൊച്ചി∙ പശ്ചിമകൊച്ചിയിലേക്ക് മെട്രോ റെയിൽ വരണം, ഗതാഗതക്കുരുക്കിന് ആശ്വാസമായി വാത്തുരുത്തി മേൽപാലം വേണം, വേമ്പനാട്ട് കായലിലെ എക്കൽ നീക്കണം, ചെല്ലാനം ടൂറിസ്റ്റ് ഗ്രാമമാക്കണം, തീരദേശ സംരക്ഷണത്തിന് ടെട്രാപോഡ് കടൽ ഭിത്തിയും പുലിമുട്ടുകളും ഫോർട്ട്കൊച്ചി വരെ നീട്ടണം, ഫോർട്ട്കൊച്ചി ബീച്ച്
കളമശേരി ∙ എച്ച്എംടി റോഡിൽ കാക്കനാട് ഭാഗത്തേക്കുള്ള റോഡിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തു കോൺക്രീറ്റ് റോഡിനടിയിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. എച്ച്എംടി റോഡിലൂടെ വാട്ടർ അതോറിറ്റിക്കു പുറമേ കിൻഫ്ര, കൊച്ചിൻ റിഫൈനറി എന്നിവയുടെ പൈപ്പുകൾ ഇതുവഴിയാണ് സ്ഥാപിച്ചിട്ടുള്ളത്.ചോർച്ചയുള്ള പൈപ്പ്
കൊച്ചി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിനു നാളെ സമാപനം. ഒന്നര മാസം നീണ്ട കഠിനമായ പ്രചാരണം സ്ഥാനാർഥികളെയും പാർട്ടി പ്രവർത്തകരെയും ഒരുപോലെ വലച്ചിട്ടുണ്ടെങ്കിലും അതൊന്നും പുറത്തുകാട്ടാതെ പ്രചാരണം മുന്നോട്ടുപോയി. നാളെ വൈകിട്ട് 6നാണു കലാശക്കൊട്ട്. വിവാദങ്ങളില്ലാതെ ശാന്തമായ പ്രചാരണമായിരുന്നു
ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. വടക്കൻ ജില്ലകളിൽ ഉൾപ്പെടെ ഉച്ചയ്ക്കു ശേഷം മഴ ലഭിക്കും. ഉച്ചവരെ കനത്ത ചൂട് തുടരും. ചൂടിനെത്തുടർന്ന് ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. കുട്ടികൾക്കായിക്യാംപ് മെയ് 4ന് മട്ടാഞ്ചേരി∙ യശോദാസ് ലൈബ്രറി
കൊച്ചി∙ മോഷണം നടത്തിയ രീതി കൂസലില്ലാതെ പൊലീസിനു മുന്നിൽ വിവരിച്ച് ബിഹാർ റോബിൻഹുഡ് മുഹമ്മദ് ഇർഫാൻ. മോഷണ ദിനത്തിലെ പ്രതിയുടെ പ്രവർത്തനങ്ങൾ പൂർണമായി പുനഃസൃഷ്ടിച്ചുള്ള തെളിവെടുപ്പുമായി പൊലീസ്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് എറണാകുളം എസിപി പി. രാജ്കുമാറിന്റെ നേതൃത്വത്തിൽ പ്രതിയെ പനമ്പിള്ളിനഗറിലെത്തിച്ചു
പള്ളിക്കര∙ ചിറ്റനാട് കോയിക്കര വടക്കന്‍ ബാലന് പീറ്റര്‍ (എബ്രഹാം- 87) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച (23) രാവിലെ 11ന് റാക്കാട് വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം 1ന് പള്ളിക്കര സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍. ഭാര്യ: പിണര്‍മുണ്ട ഓളങ്ങാട്ട് മൂലേക്കുടിയില്‍ പരേതയായ ശോശാമ്മ. മക്കള്‍: സരിത
കൊച്ചി ∙ വേണാട് എക്സ്പ്രസ് ട്രെയിൻ എറണാകുളം സൗത്ത് (ജംക്ഷൻ) റെയിൽവേ സ്റ്റേഷനിൽ കയറാതെ എറണാകുളം നോർത്ത് (ടൗൺ) സ്റ്റേഷനിലെത്തണമെന്ന ആവശ്യം വീണ്ടും സജീവം. തൃപ്പൂണിത്തുറ, എറണാകുളം ജംക്ഷൻ, എറണാകുളം നോർത്ത്, ആലുവ, അങ്കമാലി എന്നീ 5 സ്റ്റോപ്പുകളാണു തിരുവനന്തപുരം– ഷൊർണൂർ– തിരുവനന്തപുരം വേണാട് എക്സ്പ്രസിന്
കൊച്ചി∙ സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ ബിഹാർ സ്വദേശി മുഹമ്മദ് ഇർഫാന്റെ ഭാര്യ ബിഹാറിൽ ജില്ലാ പഞ്ചായത്ത്പ്രസിഡന്റ്. ജില്ലാ പഞ്ചായത്ത് ബോർഡ് വച്ച വാഹനത്തിലാണ് പലപ്പോഴും ഇർഫാന്റെ സഞ്ചാരം. ഇർഫാൻ പനമ്പിള്ളി നഗറിൽ 3 വീടുകളിൽ കൂടിമോഷണത്തിന് ശ്രമിച്ചു. മോഷണം നടത്തിയ സ്വർണവും വാച്ചും കണ്ടെടുത്തു.15
കൊച്ചി ∙ സംവിധായകൻ ജോഷിയുടെ വീട്ടിൽ നടത്തിയ മോഷണത്തിന് പ്രതി മുഹമ്മദ് ഇർഫാൻ ഉപയോഗിച്ച ‘ആയുധം’ സ്ക്രൂ ഡ്രൈവർ മാത്രം. ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന വീട്ടിലെ ലോക്കർ പൂട്ടാതിരുന്നതും ഇർഫാന് മോഷണം എളുപ്പമാക്കാൻ സഹായിച്ചു. കൊച്ചി പനമ്പിള്ളി നഗറിലുള്ള മറ്റു മൂന്നു വീടുകളിൽ കൂടി മോഷണം നടത്താൻ ശ്രമിച്ച ശേഷം ഒടുവിലാണ് ജോഷിയുടെ വീട്ടിൽ കയറിയത്. 15 മണിക്കൂറിനുള്ളിൽ
ഹജ് പഠനക്യാംപ്മേയ് 1 മുതൽ പെരുമ്പാവൂർ ∙ കേരള സംസ്ഥാന ഹജ് കമ്മിറ്റി മുൻ ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയുടെ നേതൃത്വത്തിൽ മേയ് ഒന്നിന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെമാറമ്പിള്ളി കമ്യൂണിറ്റി ഹാളിൽ ഹജ് പഠന ക്യാപ് നടത്തും. 94953 90903 കോഴിക്കുഞ്ഞുങ്ങളെവിതരണം ചെയ്യും പിറവം∙ മൃഗാശുപത്രിയിൽ നിന്നു നാളെ
കൊച്ചി∙ തൃശൂർ പൂരാവേശം അടങ്ങും മുൻപ് താരപ്പൂരത്തിനു വേദിയുണരുന്നു.മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന മലയാളത്തിലെ ഏറ്റവും വലിയ ജനകീയ സിനിമാ പുരസ്കാരമായ ‘അലൻ സ്കോട്ട് – വനിത ഫിലിം അവാർഡ്സ്’ നിശയ്ക്ക് ഇന്ന് അങ്കമാലി അഡ്ലക്സ് ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ തിരശീലയുയരും.മലയാളക്കരയും സിനിമാലോകവും
കൊച്ചി∙ ബിഹാറിൽ നിന്ന് രണ്ടായിരത്തി അഞ്ഞൂറിലേറെ കിലോമീറ്റർ കാറോടിച്ച് എറണാകുളത്തെത്തി സംവിധായകൻ ജോഷിയുടെ വീട്ടിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണ, വജ്രാഭരണങ്ങൾ കവർന്ന് അതേ കാറിൽ കടന്ന പ്രതി 15 മണിക്കൂറിനുള്ളിൽ അറസ്റ്റിൽ. ‘ബിഹാറിന്റെ റോബിൻഹുഡ്’ എന്ന പേരിൽ കുപ്രസിദ്ധനായ ബിഹാർ സ്വദേശി മുഹമ്മദ് ഇർഫാനെയാണു
ആലുവ∙ കുട്ടമശേരിയിലും ആലുവയിലും പൂട്ടിക്കിടന്ന വീടുകളിൽ കവർച്ച നടത്തിയ ഉത്തരാഖണ്ഡ് സ്വദേശികളായ പ്രതികൾ ഡാനിഷ്, ഷെഹ്ജാദ് എന്നിവരെ രാജസ്ഥാനിലെ അജ്മേറിൽ നിന്ന് ആലുവയിൽ എത്തിച്ചു. അജ്മേർ–എറണാകുളം എക്സ്പ്രസ് ട്രെയിനിൽ പുലർച്ചെ 4ന് എത്തിച്ച ഇവരെ ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു ശേഷം
വൈപ്പിൻ∙ പക്ഷി നിരീക്ഷകരുടെ പോലും കണ്ണിൽപെടാതെ ഒളിച്ചു നടക്കുന്ന പക്ഷിയായ കരിന്തലയൻ മീൻകൊത്തി വൈപ്പിനിൽ. പ്രമുഖ വന്യജീവി ഫൊട്ടോഗ്രഫറും വൈപ്പിൻ സ്വദേശിയുമായ ശരത് ഞാറയ്ക്കലാണ് കുഴുപ്പിള്ളിയിലെ തീരമേഖലയിൽ ഈ അപൂർവ പക്ഷിയെ കണ്ടെത്തിയത്. കണ്ടതിനു പുറമേ പക്ഷിയുടെ മികച്ച ചിത്രങ്ങളും പകർത്താൻ കഴിഞ്ഞതിന്റെ
എടവനക്കാട്∙ മഹാത്മ ഗാന്ധി റോഡിൽ മുല്ല വാതുക്കൽ എം.കെ. ബാലസുബ്രഹ്മണ്യൻ (78) അന്തരിച്ചു. സംസ്കാരം നടത്തി. ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടറാണ്. പാലക്കാട്, തൃശൂർ, മലപ്പുറം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇൻഫർമേഷൻ ഓഫീസർ , കേരള പ്രസ് അക്കാദമി സെക്രട്ടറി എന്നീ നിലകളിൽ പ്രവർ
കളമശേരി ∙ പാതാളം ഇഎസ്ഐ ആശുപത്രിയിലേക്കു കൊണ്ടുവന്ന ഓട്ടോക്ലേവ് (ശസ്ത്രക്രിയാ ഉപകരണങ്ങളും മറ്റും അണുവിമുക്തമാക്കുന്ന യന്ത്രം) ഇറക്കുന്നതിൽ കൂലിത്തർക്കമുണ്ടെന്ന കമ്പനിയുടെ വാദം പൊളിഞ്ഞു. ഇന്നലെ രാവിലെ ലോജിസ്റ്റിക്സ് ഏജൻസിയിൽ നിന്നു എത്തിച്ച യന്ത്രം കൂലിയൊന്നും വാങ്ങാതെ ഐഎൻടിയുസി തൊഴിലാളികൾ
വൈപ്പിൻ∙ സംസ്ഥാനപാതയിൽ പള്ളിപ്പുറത്തെ വീതി കുറഞ്ഞ കലുങ്കുകൾ അപകട മേഖലയായി മാറുന്നു. വാഹനങ്ങൾ കൈവരികളിൽ വന്ന് ഇടിച്ചും അപ്രോച്ച് റോഡിൽ നിന്ന് നിയന്ത്രണം വിട്ടു പുറത്തേക്ക് ചാടിയുമുള്ള അപകടങ്ങൾ ഇവിടെ പതിവായിരിക്കുകയാണ്.. ഏറ്റവും ഒടുവിൽ ഇന്നലെ പുലർച്ചെയും ഇൻസുലേറ്റഡ് പിക്കപ് വാൻ ഇവിടെ
നെടുമ്പാശേരി ∙ കോട്ടായി–ചെങ്ങമനാട് റോഡിലൂടെ സഞ്ചരിക്കുമ്പോൾ പനയക്കടവ് പാലത്തിന് സമീപം പാനായിത്തോട്ടിൽ കരയും തോടും തിരിച്ചറിയാത്ത വിധം കുളവാഴ പൂത്തുനിൽക്കുന്നതു കാണാം. ഒറ്റനോട്ടത്തിൽ പൂന്തോട്ടമോ കൃഷിത്തോട്ടമോ ആണെന്ന് തോന്നും. എന്നാൽ തെളി നീരൊഴുകിയിരുന്ന തോട്ടിൽ മാലിന്യം അടിഞ്ഞു കൂടി അതിൽ വളർന്ന
അരൂർ ∙ കുത്തിയതോട് പാലത്തിന്റെ സമീപന പാതയിൽ നിന്നു പാലത്തിന്റെ അടിപ്പാതയിലൂടെ തോടിനരികിലൂടെ പോകുന്ന ഭാഗത്ത് കൈവരികൾ സ്ഥാപിക്കണമെന്നാവശ്യം ശക്തമാകുന്നു. സമീപന പാതയിൽ നിന്നു അടിപ്പാതയിലേക്ക് പോകുന്ന ഭാഗം കുത്തനെയുള്ള ഇറക്കമാണ്. കഴിഞ്ഞദിവസം ഇതുവഴി പോയ ഒാട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ടതോടെ നിയന്ത്രണം
കുറുപ്പംപടി ∙അശമന്നൂർ പഞ്ചായത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു വനിതാ ശാക്തീകരണത്തിനായി നിർമിച്ച പഴം–പച്ചക്കറി സംസ്കരണ കേന്ദ്രം 5 വർഷമായി വെറുതെ കിടക്കുന്നു. രണ്ടാം വാർഡിൽ പുന്നയം ബിപിസി പാലത്തിനു സമീപം നിർമിച്ച കെട്ടിടമാണ് കാടുകയറിയും കാലപ്പഴക്കം കൊണ്ടും നശിക്കുന്നത്. 2015–20 ബ്ലോക്ക്
കലൂർ∙ പേരണ്ടൂർ റോഡ്, പിയോളി ലൈനിൽ 'മെട്രോഗാർഡൻ ശ്രീവനിയിൽ കെ.ശ്രീകുമാർ (62) അന്തരിച്ചു. പിതാവ്: പി.കെ. കേശവദാസ് (വിശ്വഹിന്ദു പരിഷത്ത് കേരള മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, ബിപിസിഎൽ റിട്ട. ഉദ്യോഗസ്ഥൻ). മാതാവ്: സുവര്‍ണ കുമാരി (റിട്ട. പിഡബ്ള്യുഡി സീനിയർ സൂപ്രണ്ട്). സഹോദരി: കെ. അനിത. തിങ്കളാഴ്ച്ച (ഏപ്രിൽ
കൊച്ചി∙ സംവിധായകൻ ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടിൽ വൻ കവർച്ച. ഒരു കോടിയിലേറെ വിലമതിക്കുന്ന സ്വർണ, വജ്ര ആഭരണങ്ങളാണു മോഷണം പോയത്. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പനമ്പിള്ളിനഗറിലെ 10 ബി ക്രോസ് റോഡ് സ്ട്രീറ്റ് ബിയിലെ ‘അഭിലാഷത്തി’ൽ ഇന്നലെ
കൊച്ചി ∙ കേരളത്തിന്റെ ഐടി ഹൃദയം ഉൾക്കൊള്ളുന്ന എറണാകുളം ലോക്സഭാ മണ്ഡലത്തിൽ വോട്ടർമാരിലെത്താൻ പരമ്പരാഗത മാർഗങ്ങൾ മാത്രം പോരെന്നു മുന്നണികൾക്കറിയാം. വോട്ടഭ്യർഥിച്ച് ജനങ്ങൾക്കിടയിൽ ഇറങ്ങുന്നതിനൊപ്പം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഉഷാറാകണം; അതും യുവാക്കളുടെ ‘വൈബ്’ പിടിച്ചുവേണം. എറണാകുളം മണ്ഡലത്തിലെ
മൂവാറ്റുപുഴ∙ തിരഞ്ഞെടുപ്പും പെരുന്നാളും ആഘോഷമാക്കാൻ അതിഥിത്തൊഴിലാളികൾ കൂട്ടമായി നാട്ടിലേക്കു മടങ്ങിയതിനെ തുടർന്നു തൊഴിലാളി ക്ഷാമം രൂക്ഷമായതു മുതലെടുക്കാൻ ലേബർ കോൺട്രാക്ടർമാർ. തൊഴിലാളികളുടെ കൂലി 50 ശതമാനം വരെ ഉയർത്തിയിരിക്കുകയാണ് ഇവർ. വാഴക്കുളം പൈനാപ്പിൾ മേഖലയിൽ തൊഴിലാളി ക്ഷാമത്തെ തുടർന്നു പൈനാപ്പിൾ
വേദാന്ത കോഴ്സ് കൊച്ചി ∙ എറണാകുളം ചിന്മയ മിഷന്റെ നേതൃത്വത്തിലുള്ള രണ്ടു വർഷത്തെ വേദാന്ത കോഴ്സ് ജൂണിൽ തുടങ്ങും. 20– 65 പ്രായപരിധിയിലുള്ളവർക്കു ചേരാം. ആഴ്ചയിൽ രണ്ടു ദിവസം വൈകിട്ട് 6 മുതൽ 8 വരെ രണ്ടു വിഷയങ്ങൾ കേന്ദ്രീകരിച്ചാണു ക്ലാസ്. വനിതകൾക്കായി ആഴ്ചയിൽ രണ്ടു ദിവസം രാവിലെ 10 മുതൽ 12 വരെ
കൊച്ചി∙ സംവിധായകൻ ജോഷിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിൽ മോഷണം. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. സ്വർണവും പണവും മോഷണം പോയി. അടുക്കള വഴിയാണ് കള്ളൻ അകത്തു കയറിയത്. ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
കൊച്ചി ∙ കാക്കനാട് കൊല്ലംകുടി മുഗൾ ഭാഗത്തുനിന്നും എംഡിഎംഎയുമായി യുവാവിനെ കൊച്ചി സിറ്റി പൊലീസ് പിടികൂടി. ചേർത്തല പട്ടണക്കാട് ഗോകുലം വീട്ടിൽ ഗോകുൽ ജി.ബി (28)യാണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് 37.19 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്.ശ്യാം സുന്ദറിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ കെ.എസ്.സുദർശന്റെ നിർദേശപ്രകാരം കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും തൃക്കാക്കര പൊലീസും ചേർന്നു നടത്തിയ പരിശോധനയിലാണ് ഗോകുൽ പിടിയിലായത്.
വൈപ്പിൻ∙ പാനൂരിലെ ബോംബ് സ്ഫോടനവും പൊതുതിരഞ്ഞെടുപ്പും പടക്ക വിപണിക്ക് തിരിച്ചടിയായെന്ന് വ്യാപാരികൾ. പരിശോധനകൾ കർശനമായതോടെ പടക്കത്തിന്റെ ചില്ലറ വ്യാപാരവും തെരുവോര കച്ചവടവും കുറഞ്ഞതാണ് ജില്ലയിലെ പ്രമുഖ പടക്ക വിപണിയായ ചെറായിയിൽ മൊത്ത വ്യാപാരികൾക്ക് ഇരുട്ടടിയായത്. ബോബ് സ്ഫോടനത്തെ തുടർന്ന് പൊലീസും
കാക്കനാട്∙ കൊച്ചി കോർപ്പറേഷന്റെ മാലിന്യ ലോറിയിൽ നിന്ന് റോഡിലേക്ക് ഒഴുകിയ മലിന ജലത്തിൽ ഇരുചക്ര വാഹനങ്ങൾ തെന്നിവീണു വീണ്ടും അപകടം. സിവിൽ ലൈൻ റോഡിൽ തൃക്കാക്കര നഗരസഭ ഓഫിസിനു മുൻപിൽ 4 ഇരുചക്ര വാഹനങ്ങൾ മറിഞ്ഞു. 3 പേർക്ക് പരുക്കേറ്റു. അഗ്നിരക്ഷാ സേനയെത്തി റോഡു കഴുകി വൃത്തിയാക്കിയ ശേഷമാണ് ഗതാഗതം
കൊച്ചി ∙ കൊടുംചൂടിനു കാരണമായ എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിലും ചൂടു കുറഞ്ഞു തുടങ്ങുമെന്ന് വിദഗ്ധാഭിപ്രായം. മേയ് പകുതിയോടെ മഴയ്ക്ക് അനുകൂലമായ സാഹചര്യം സംസ്ഥാനത്ത് രൂപപ്പെടുമെന്ന് കുസാറ്റിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫിറിക് റഡാർ ഡയറക്ടർ ഡോ. എസ്.അഭിലാഷ് വ്യക്തമാക്കി. ‘ലാ നിന’ പ്രതിഭാസം
വൈപ്പിൻ∙ കടൽക്കാറ്റിന്റെ ഉപ്പുനീറ്റലുള്ള ചൂടുണ്ട് തീരവാസികളുടെ പ്രശ്നങ്ങൾക്ക്. എടവനക്കാട് അണിയിൽ കടപ്പുറത്തെ പുലിമുട്ടിനു സമീപം 7 പേർ വോട്ട് ചർച്ചയ്ക്കു ഒത്തു ചേർന്നപ്പോൾ ഉയർന്നതും ആ ചൂടു കാറ്റുതന്നെ. സിആർസെഡ് ആക്ഷൻ കൗൺസിൽ സെക്രട്ടറി ജോസഫ് ബേസിൽ, എടവനക്കാട് അരയ മഹാജനസഭ സെക്രട്ടറി എ.ആർ.സുധി,
ന്യൂഡൽഹി ∙ കൊല്ലം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി എം.ബി.സ്നേഹലതയെ കേരള ഹൈക്കോടതിയിൽ അഡീഷനൽ ജഡ്ജിയായി നിയമിച്ചു. സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ സർക്കാർ അനുമതിയോടെ രാഷ്ട്രപതി അംഗീകരിച്ചു. ഇന്നലെ വിജ്ഞാപനമിറങ്ങി.
കൊച്ചി ∙ ‘‘ഉള്ള് പൊട്ടിപ്പോകുന്നുണ്ട്, എങ്കിലും കുറച്ച് സമാധാനമുണ്ട്. ഒത്തിരി വർഷങ്ങളായില്ലേ. കുറെ കഷ്ടപ്പെട്ടു, എങ്കിലും ഇപ്പോഴെങ്കിലും പോകാൻ പറ്റിയല്ലോ.’’– വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മകൾ നിമിഷപ്രിയയെ കാണാൻ പോകുന്നതിനെ കുറിച്ച് പ്രേമകുമാരി പറഞ്ഞത് ഇങ്ങനെ. ശനിയാഴ്ച പുലർച്ചെ കൊച്ചിയിൽനിന്ന് 5.30നുള്ള വിമാനത്തിൽ പ്രേമകുമാരിയും സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്ഷൻ കൗൺസിൽ അംഗം സാമുവൽ ജെറോമും യാത്ര തിരിക്കും.
ഇന്ത്യന്‍ നദികളിലെ ഏറ്റവും വലിയ നീന്തല്‍ മത്സരമായ, കൊച്ചി സ്വിമ്മതോണ്‍ അള്‍ട്രാ ആലുവ പെരിയാറില്‍ നടക്കും. ഏപ്രിൽ 21നു നടക്കുന്ന സ്വിമ്മത്തോണിൽ 610 പേർ റജിസ്റ്റർ ചെയ്തതായി സംഘാടകർ അറിയിച്ചു. തുടർച്ചയായ മൂന്നാം വര്‍ഷമാണ് സ്വിമ്മതോണ്‍ സംഘടിപ്പിക്കുന്നത്. എറണാകുളം ജില്ലാ ടൂറിസം പ്രെമോഷന്
കൊച്ചി ∙ സുരക്ഷാ കാര്യങ്ങളുടെ ഭാഗമായി കേരളത്തിലെ 8 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് നടപടികൾ പൂർണമായി ചിത്രീകരിക്കുമെന്ന് (വെബ്കാസ്റ്റിങ്) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് ചിത്രീകരിക്കുക. വടകര ലോക്സഭാ
ദേടീ...ശാന്തീകൃഷ്ണയെപ്പോലെയാടീ....ഏ...രേഖയെപ്പോലെയല്ലേ?.... പൊറ്റക്കുഴി ജംക്ഷനിലെ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിക്കിടക്കുന്ന ഇരുചക്ര വാഹനയാത്രക്കാരികൾക്കരികിലൂടെ സ്ഥാനാർഥി വാഹനം കടന്നുപോകുമ്പോൾ ഉണ്ടായ തർക്കം എങ്ങനെ തീർത്തുവെന്നറിയില്ല. ഇടതു സ്ഥാനാർഥി കെ.ജെ. ഷൈൻ കടന്നുപോകുന്ന വഴികളിൽ വോട്ടർമാർക്കൊരു
അങ്കമാലി ∙ 11 മാസമായി ശമ്പളം ലഭിക്കാത്തതിനാൽ ബാംബൂ കോർപറേഷനിലെ തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിൽ. ജീവിതം മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ മറ്റു ജോലികൾക്കു പോകേണ്ട അവസ്ഥയിലാണു തൊഴിലാളികൾ. സംസ്ഥാനമൊട്ടാകെ ആയിരക്കണക്കിനു കുടുംബങ്ങളാണ് പട്ടിണിയിൽ. കോർപറേഷൻ ഔദ്യോഗികമായി പൂട്ടിയിട്ടില്ലെന്നു മാത്രമേയുള്ളു.
കോലഞ്ചേരി ∙ കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ ‘യൂട്ടിലിറ്റി ഡക്ട്’ നിർമാണം അപകട ഭീഷണി ഉയർത്തുന്നു. വീതി കുറഞ്ഞ ദേശീയപാതയിൽ സുരക്ഷാ മുൻകരുതൽ എടുക്കാതെ കാന നിർമിക്കുന്നതിനാൽ പലപ്പോഴും വണ്ടികൾ കാനയിൽ വീഴുന്നു.ഇന്നലെ കടമറ്റം വായനശാലക്കു സമീപം ലോറിയുമായി ഉരസിയ കാർ കാനയിൽ വീണു. വാഹനത്തിലുണ്ടായിരുന്ന
ആലുവ∙ ആലുവയിൽ ട്രെയിനിൽ നിന്നും വീണ് പരുക്കേറ്റ യുവാവ് മരിച്ചു. പത്തനംതിട്ട പടിഞ്ഞാറേക്കാട്ട് വീട്ടിൽ സണ്ണിയുടെ മകൻ റോജി(32) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.45 നാണ് സംഭവം.
വരാപ്പുഴ ∙ ചെമ്മീൻ കെട്ടുകളുടെ കാലാവധി നീട്ടി നൽകിയതിൽ പ്രതിഷേധിച്ചു മത്സ്യത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ കെട്ടുടമകളുടെ അനുമതിയില്ലാതെ കെട്ടു കലക്കി മീൻ പിടിച്ചു. വരാപ്പുഴ ദേവസ്വംപാടത്തുള്ള ചെമ്മീൻ കെട്ടിലാണ് പ്രതിഷേധ കെട്ട് കലക്കൽ നടത്തിയത്. പരമ്പരാഗതമായി നിലനിൽക്കുന്ന രീതികൾ അട്ടിമറിച്ചു
തൃപ്പൂണിത്തുറ ∙ വികസന പദ്ധതി ഫണ്ട് വിനിയോഗത്തിൽ സംസ്ഥാനത്തെ നഗരസഭകളുടെ ലിസ്റ്റിൽ പിറകിൽ നിന്നു 8 –ാം സ്ഥാനത്ത് തൃപ്പൂണിത്തുറ നഗരസഭ. 2023 – 24 സാമ്പത്തിക വർഷത്തെ ഫണ്ട് വിനിയോഗം സംബന്ധിച്ച് കഴിഞ്ഞ ദിവസം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്കു പ്രകാരം 56.28 ശതമാനം മാത്രമാണ് നഗരസഭയുടെ പദ്ധതി വിനിയോഗം.
∙ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥി ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് വോട്ടോ, കാശോ? കാശുമുടക്കാതെ വോട്ടുകിട്ടില്ലെന്ന് എല്ലാവർക്കും അറിയാം. വോട്ടുകിട്ടാതെ കാശിറക്കിയിട്ടു വല്ല കാര്യവുമുണ്ടോ ? പണം അല്ല വോട്ടിന്റെ അടിസ്ഥാനം എങ്കിലും , വോട്ടു കൂട്ടാനും കുറയ്ക്കാനു പണം ഒരു ഘടകമാണ്. തിരഞ്ഞെടുപ്പിൽ
കിഴക്കമ്പലം∙ പൊള്ളുന്ന വെയിലിൽ പാൽ ഉൽപാദനം വലിയ തോതിൽ കുറഞ്ഞതോടെ ക്ഷീര കർഷകർ കടുത്ത പ്രതിസന്ധിയിൽ. വേനലിൽ പരിപാലനച്ചെലവ് വർധിക്കുകയും ചെയ്തതോടെ ക്ഷീര കർഷകരുടെ സ്ഥിതി അതീവ ദയനീയമാണ്. പച്ചപ്പുല്ല് കിട്ടാനില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കി. കൂടാതെ സൊസൈറ്റി വഴി ലഭിക്കുന്ന കാലിത്തീറ്റ വില 1500
അരൂർ∙ തീരദേശ റെയിൽപാതയിൽ ഏറ്റവും പ്രാധാന്യമുള്ള റെയിൽവേ സ്റ്റേഷനായി ഉയരേണ്ട അരൂർ സ്റ്റേഷൻ അധികൃതരുടെ അവഗണനയിൽ നഷ്ടപ്പെടുമെന്ന് ആശങ്ക. തീരദേശ റെയിൽവേ എത്തിയിട്ട് മൂന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും പാസഞ്ചർ ട്രെയിനുകൾക്കു മാത്രമാണ് അരൂർ സ്റ്റേഷനിൽ സ്റ്റോപ്. ഹാൾട്ട് സ്റ്റേഷനായി തരം താഴ്ത്തിയ അരൂർ സ്റ്റേഷൻ
കാക്കനാട്∙ കലക്ടറേറ്റിലേത് ഉൾപ്പെടെ ഉപേക്ഷിച്ചിട്ടിരിക്കുന്ന നൂറു കണക്കിനു സർക്കാർ വാഹനങ്ങൾ മണ്ണടിയും മുൻപ് ലേലത്തിൽ വിറ്റാൽ ഖജനാവിനു വലിയ മുതൽക്കൂട്ടാകും. കലക്ടറേറ്റ് വളപ്പിൽ കാടിനുള്ളിൽ വരെ ഉപേക്ഷിക്കപ്പെട്ട ഒട്ടേറെ വാഹനങ്ങൾ കിടപ്പുണ്ട്. നടപടിക്രമങ്ങൾ ലഘൂകരിച്ചാൽ ഇവ നശിക്കും മുൻപ് ലേലം
അങ്കമാലി ∙ യുദ്ധം, പോരാട്ടം, അങ്കം എന്നൊക്കെ തിരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുന്നതു കൊണ്ടാകാം സ്ഥാനാർഥികളുടെ പ്രചാരണം ആസൂത്രണം ചെയ്യുന്ന പാർട്ടി – മുന്നണി സംവിധാനത്തെ വാർ റൂം അഥവാ യുദ്ധമുറിയെന്നു വിളിക്കുന്നത്! ഭാരതയുദ്ധമെന്നു വിളിക്കപ്പെടുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിലും ‘യുദ്ധ
ഫോർട്ട്കൊച്ചി∙ വാട്ടർ മെട്രോ ഫോർട്ട്കൊച്ചിയിലേക്ക് 21 മുതൽ സർവീസ് ആരംഭിക്കും. വിനോദസഞ്ചാരികൾക്കും ജനങ്ങൾക്കും ഗതാഗതക്കുരുക്കിൽ പെടാതെ ഫോർട്ട്കൊച്ചിയിലെത്താം. ടെർമിനലിന്റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായി. കൊച്ചിൻ ഷിപ്യാഡ് 14–ാമത് ബോട്ട് കഴിഞ്ഞ ദിവസം കൈമാറി. ഈ ബോട്ടിന്റെയും ടിക്കറ്റിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെയും ട്രയൽ റൺ പൂർത്തിയായതോടെയാണു ഫോർട്ട്കൊച്ചി ടെർമിനലിൽ നിന്നു സർവീസ് തുടങ്ങുന്നത്. ഹൈക്കോർട്ട് ജംക്ഷൻ ടെർമിനലിൽ നിന്നു ഫോർട്ട്കൊച്ചിയിലേക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്.
വേനൽക്കാല ക്യാംപ് 24 മുതൽ: കൊച്ചി∙ വൈറ്റില രാമകൃഷ്ണ മഠത്തിൽ കുട്ടികൾക്കായി 5 ദിവസത്തെ വേനൽക്കാല ക്യാംപ് 24ന് ആരംഭിക്കും. 13 മുതൽ 16വരെ വയസ്സുകാർക്കു പങ്കെടുക്കാം. 99614 12634. വോളി ടൂർണമെന്റ് ഇന്നു മുതൽ കൊച്ചി ∙ പാലാരിവട്ടം റോട്ടറി ക്ലബ് സംഘടിപ്പിക്കുന്ന അഖില കേരള പുരുഷ - വനിത വോളി ബോൾ ടൂർണമെന്റ്
കൊച്ചി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച് ലത്തീൻ കത്തോലിക്ക സഭ. മതേതരത്വത്തിലും സാമൂഹിക നീതിയിലും അടിയുറച്ച ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ സമീപനമാണ് സഭയുടേത് എന്ന് കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) ഇന്ന് വ്യക്തമാക്കി. രാജ്യത്ത് വിഭാഗീയത
കൊച്ചി ∙ ഫോര്‍ട്ട് കൊച്ചിയില്‍ പലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയൻ വംശജയായ ജൂത യുവതിക്ക് ജാമ്യം. ഇരു രാജ്യങ്ങളുടെയും നയതന്ത്ര പ്രതിനിധികള്‍ ഉള്‍പ്പെടെ സംഭവത്തില്‍ ബന്ധപ്പെട്ടിരുന്നു. രണ്ടു വനിതകളാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത് എങ്കിലും ഒരാൾക്ക് മാത്രമാണ് സംഭവത്തിൽ
പെരുമ്പാവൂർ∙ ചേലാമറ്റത്ത് പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ നിർമിക്കുന്ന കമ്പനിയുടെ ഗോഡൗണിൽ തീയിട്ട ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ മിനർവ ബസാർ വെസ്റ്റ് സ്വദേശി വിശാൽ കുമാർ (22)നെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 9 ന് ചേലാമറ്റം അമ്പലം റോഡിലുള്ള ഫ്രണ്ട്സ് പോളി പ്ലാസ്റ്റ് എന്ന
ഫോർട്ട് കൊച്ചി∙ പൊതുജനങ്ങളും വിനോദസഞ്ചാരികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോർട്ട് കൊച്ചിയിലേക്ക് കൊച്ചി വാട്ടർ മെട്രോ ഏപ്രിൽ 21ന് സർവീസ് ആരംഭിക്കും. ടെർമിനലിന്റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായി. കൊച്ചിൻ ഷിപ്പ് യാർഡ് പതിനാലാമത് ബോട്ട് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഈ ബോട്ടിന്റെയും ടിക്കറ്റിംഗ്
കൊച്ചി∙ ഞായറാഴ്ച യുപിഎസ്സിയുടെ നാഷനൽ ഡിഫൻസ് അക്കാദമി – നേവൽ അക്കാദമി (ഐ), കമ്പൈൻഡ് ഡിഫൻസ് സർവീസസ് (ഐ) പരീക്ഷകൾ നടക്കുന്നതിനാൽ സർവീസ് സമയം ദീർഘിപ്പിച്ച് കൊച്ചി മെട്രോ. പരീക്ഷാര്‍ഥികൾക്ക് കൃത്യസമയത്ത് പരീക്ഷാ സെന്ററിൽ എത്തുന്നതിനായി ഞായറാഴ്ച രാവിലെ 7 മുതൽ ആലുവ, തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനുകളിൽ സർവീസ് നിന്ന് ആരംഭിക്കും. നിലവില്‍, ഞായറാഴ്ചകളിൽ രാവിലെ 7.30നാണ് സർവീസ് ആരംഭിക്കുന്നത്.
Results 1-100 of 10000