വെള്ളത്തിലോടും മെട്രോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ernakulam-rail-metro

പാളങ്ങളിലൂടെ കുതിക്കുന്ന കൊച്ചി മെട്രോയുടെ കായൽപ്പരപ്പിലെ പ്രതിബിംബം – വാട്ടർമെട്രോ. കൺമുന്നിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളിൽ അവഗണിക്കപ്പെട്ടുവെന്ന ദ്വീപു നിവാസികളുടെ പരാതികൾക്കു പരിഹാരം. ഗതാഗത വികസനം വഴിമുട്ടിനിൽക്കുന്ന തീരമേഖലയ്ക്കു യാത്രയുടെ പുതിയ സംസ്കാരമാവും വാട്ടർമെട്രോ. നഗരത്തിന്റെ വളർച്ചയിൽ ദ്വീപുകളെക്കൂടി ഉൾപ്പെടുത്തുന്ന ഗതാഗത വിപ്ലവമാണിത്. 

കൊച്ചി മെട്രോ ഒന്നാംഘട്ടം തൃപ്പൂണിത്തുറ വരെ പൂർത്തിയാക്കുമ്പോഴേക്കും കൊച്ചിയുടെ കായൽപ്പരപ്പുകളിലൂടെ വാട്ടർമെട്രോയും ഓടിത്തുടങ്ങും. വാട്ടർമെട്രോയുടെ ജനറൽ കൺസൽറ്റന്റായി എയ്കോം ഇന്ത്യാ ലിമിറ്റഡിനെ ചുമതലപ്പെടുത്തി. നാലോ അഞ്ചോ മാസങ്ങൾക്കുള്ളിൽ വാട്ടർമെട്രോയുടെ നിർമാണം തുടങ്ങും. പഴഞ്ചൻ ബോട്ടുകളും സ്ഥിരതയില്ലാത്ത സർവീസും ആസൂത്രണത്തിലെ പാളിച്ചകളും ദ്വീപുനിവാസികളെ ബോട്ട് യാത്രകളിൽ നിന്ന് അകറ്റിയെങ്കിൽ കരകളെ ബന്ധിപ്പിച്ച് ആധുനികമായ  78 എയർകണ്ടീഷൻഡ് ബോട്ടുകളും 38 ഫ്ലോട്ടിങ് ജെട്ടികളുമാണു വാട്ടർമെട്രോയുടെ പ്രത്യേകത. 

ഇതിന് 590 കോടി രൂപയ്ക്കു ജർമൻ വികസന ബാങ്കുമായി കരാറൊപ്പിട്ടു. 76 കിലോമീറ്റർ ദൂരത്തിൽ ജലപാതയുടെ നവീകരണമാണു ലക്ഷ്യം. രണ്ടു ഘട്ടമായി പദ്ധതി നടപ്പാക്കും.  നഗരത്തോടു ചേർന്നു കിടക്കുന്ന ദ്വീപുകളിൽ ഓരോ പ്രധാന ജെട്ടി, ജെട്ടികളെ ദ്വീപിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകൾ, അവയിലൂടെ ഓടുന്ന ബാറ്ററി ബസുകൾ എന്നിവയും പദ്ധതിയിലുണ്ട്.ബോട്ടുകളുടെ വേഗം എട്ടു മുതൽ 12 വരെ നോട്ടിക്കൽ മൈൽ. പൂർണമായും ശീതീകരിച്ച ബോട്ടുകൾ. 50 യാത്രക്കാർക്കു കയറാവുന്നതും 100 യാത്രക്കാർക്കു കയറാവുന്നതും. തിരക്കുള്ള സമയത്തു വലിയ ബോട്ടുകളും തിരക്കു കുറവുള്ളപ്പോൾ ചെറിയ ബോട്ടുകളും ഉപയോഗിക്കും. ഏതു കാലാവസ്ഥയിലും  മറിയാത്ത ഇരട്ട ചട്ടക്കൂടോടുകൂടിയ ഡിസൈനാണു ബോട്ടുകൾക്ക്. 

പ്രത്യേകതകൾ 

 ശീതീകരിച്ച, ആധുനിക സജ്ജീകരണങ്ങളുള്ള 78 ബോട്ട് 

 വേഗം മണിക്കൂറിൽ 30 കിലോമീറ്റർ 

 ദ്വീപിലെ റോഡുകൾ വികസിപ്പിച്ചു പ്രധാന ജെട്ടിയിലേക്ക് ഇലക്ട്രിക്കൽ വാഹനങ്ങൾ 

 ജെട്ടിയിലേക്കു വോക്‌വേ, സൈക്കിൾ ട്രാക്ക്. 

 ജെട്ടിയിൽ പാർക്കിങ് സ്ഥലം, കഫറ്റീരിയ, ഷോപ്പിങ് ഏരിയ 

 ആകെ 38 ജെട്ടി 

 രണ്ടുതരം ബോട്ട്, (50, 100 എന്നിങ്ങനെ യാത്രക്കാർക്കു കയറാവുന്നത്) 

 ആധുനിക സുരക്ഷാ, കമ്യൂണിക്കേഷൻ സംവിധാനങ്ങൾ 

 ബോട്ടുകൾക്ക് ഇരട്ട ചട്ടക്കൂട് 

 പദ്ധതി പൂർത്തിയാക്കാൻ രണ്ടുവർഷം. 

പ്രധാന റൂട്ടുകൾ 

ernakulam-water-metro

 വരാപ്പുഴ – ഏലൂർ–ചേരാനല്ലൂർ–മുളവുകാട് ഹോസ്പിറ്റൽ–എറണാകുളം–         തേവര ജംക്‌ഷൻ–കുമ്പളം നോർത്ത് (ദൂരം 22 കിലോമീറ്റർ, 19 ജെട്ടി) 

ചിറ്റൂർ – വടുതല–ഹൈക്കോടതി–എറണാകുളം      (14.5 കിലോമീറ്റർ, നാലു ജെട്ടി) 

 ഇൻഫോ പാർക്ക്–കാക്കനാട്–എരൂർ–വൈറ്റില–തൈക്കൂടം–തേവര–    എറണാകുളം–ഫോർട്ട്കൊച്ചി–വൈപ്പിൻ (22.5 കിലോമീറ്റർ, എട്ടു ജെട്ടി) 

കുമ്പളം – ഇടക്കൊച്ചി–തോപ്പുംപടി–മട്ടാഞ്ചേരി–വില്ലിങ്ഡൻ ഐലൻഡ്–     ഫോർട്ട്കൊച്ചി–വൈപ്പിൻ (11 കിലോമീറ്റർ, ഏഴു ജെട്ടി) 

കുമ്പളം– നെട്ടൂർ–തേവര–തേവര ജംക്‌ഷൻ–എറണാകുളം– ഹൈക്കോടതി 

ജെട്ടി–വൈപ്പിൻ– ഫോർട്ട്കൊച്ചി–ഹൈക്കോടതി–എറണാകുളം– തേവര ജംക്‌ഷൻ– ഓൾഡ്തേവര–നെട്ടൂർ– കുമ്പളം (11 കിലോമീറ്റർ,    എട്ടു ജെട്ടി) 

ഏലൂർ – ചിറ്റൂർ (അഞ്ചു കിലോമീറ്റർ, രണ്ടു െജട്ടി) 

വരാപ്പുഴ – മൂലമ്പിള്ളി നോർത്ത് ( നാലു കിലോമീറ്റർ, 13 ജെട്ടി) 

പിഴല ഇൗസ്റ്റ് – അമൃത ആശുപത്രി– ആസ്റ്റർ മെഡ്സിറ്റി     ( നാലു കിലോമീറ്റർ, രണ്ടു ജെട്ടി) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.