Download Manorama Online App
തൊടുപുഴ∙ തിരഞ്ഞെടുപ്പ് ദിനത്തിലും ആശങ്ക ഒഴിയാതെ ഇല്ലിചാരി നിവാസികൾ. കൂട് സ്ഥാപിച്ചിട്ട് 5 ദിവസമായിട്ടും നാടിനെ ഭീതിയിലാഴ്ത്തിയ പുലി കൂട്ടിലാകാത്തതാണ് നാട്ടുകാരെ ആശങ്കയിലാക്കുന്നത്. അതേസമയം, പുലിപ്പേടിക്കിടയിലും പ്രദേശത്തെ വോട്ടിങ് ശതമാനത്തിൽ കാര്യമായ കുറവുണ്ടായില്ല. 73.55 ശതമാനമായിരുന്നു വാർഡിലെ
ഉപ്പുതറ∙ പാലം നന്നാക്കാൻ നടപടിയെടുക്കാത്തതിനെതിരെ വോട്ട് ബഹിഷ്കരിച്ച് റോഡരികിൽ കഞ്ഞിവച്ച് പ്രതിഷേധിച്ച് ഏലപ്പാറ പഞ്ചായത്തിലെ കൊച്ചുകരുന്തരുവി പുല്ലാട്ടുപടി നിവാസികൾ. പാലം പൂർണമായി തകർന്നിട്ട് 3 വർഷമാകാറായിട്ടും പുതുക്കിപ്പണിയാൻ നടപടിയെടുക്കാത്തതിനാൽ ‘ഞങ്ങൾ എന്തിന് വോട്ടു ചെയ്യണം’ എന്ന
കട്ടപ്പന∙ അയൽവാസിയുടെ പുരയിടത്തിൽ മാലിന്യം കത്തിക്കുന്നതിനിടെ കൃഷിയിടത്തിലേക്ക് തീപടർന്ന് ഏലച്ചെടികളും കുരുമുളകും കത്തിനശിച്ചു. വള്ളക്കടവ് വലിയവീട്ടിൽ പ്രകാശിന്റെ കൃഷിയിടത്തിലാണ് നാശമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആണ് സംഭവം.അയൽവാസിയുടെ പുരയിടത്തിൽ മാലിന്യം കത്തിക്കവേ അവിടെനിന്ന് പ്രകാശിന്റെ
മൂന്നാർ ∙ ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണകാരണം ഹൃദയാഘാതമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പൊലീസ് കസ്റ്റഡിയിലെടുത്ത ഭർത്താവിനെയും സുഹൃത്തിനെയും വിട്ടയച്ചു. നല്ലതണ്ണി ഈസ്റ്റ് ഡിവിഷനിൽ ലക്ഷ്മിയെയാണു (25) മാട്ടുപ്പെട്ടി ടോപ് ഡിവിഷനിലെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇന്ന് ∙ ബാങ്ക് അവധി കാലാവസ്ഥ ∙ പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് . ഈ ജില്ലകളിൽ എല്ലാ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്കു മാറ്റാൻ നിർദേശം. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു . തെക്കൻ ജില്ലകളിൽ ഉച്ചകഴിഞ്ഞ് ഒറ്റപ്പെട്ട ഇടങ്ങളിൽ ചെറിയ തോതിൽ മഴ
മൂന്നാർ ∙ യുവതിയെ ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി; ഭർത്താവിനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നല്ലതണ്ണി ഈസ്റ്റ് ഡിവിഷനിൽ ലക്ഷ്മി (25) ആണു മരിച്ചത്. മാട്ടുപ്പെട്ടി ടോപ് ഡിവിഷനിലെ വീട്ടിലാണു മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ഭർത്താവ് കാളീശ്വരൻ, സുഹൃത്ത് മുനിയാണ്ടി എന്നിവരെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്.
തൊടുപുഴ ∙ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഡ്രൈവർക്കു ഗുരുതര പരുക്കേറ്റ സംഭവത്തിൽ പ്രതികൾ പൊലീസിൽ കീഴടങ്ങി. അമ്മാസ് ബസ് ഉടമ കുമ്മംകല്ല് സ്വദേശി സലിം, ഇയാളുടെ മക്കളായ മുഹ്സീൻ, മൻസൂർ, സലിമിന്റെ സഹോദരൻ സക്കീർ എന്നിവരാണു കീഴടങ്ങിയത്. കോടതി റിമാൻഡ് ചെയ്തു.
കാഞ്ചിയാർ∙ നിയന്ത്രണംവിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് 3 പേർക്കു പരുക്ക്. ഓട്ടോറിക്ഷാ ഡ്രൈവർ മേരികുളം തോണിത്തടി വലിയകരോട്ട് വി.എൻ.ചെല്ലപ്പൻ(65), കാർ യാത്രികരായ ഈട്ടിത്തോപ്പ് നെല്ലിക്കുന്നേൽ ജോസ് മാത്യു(67), ഭാര്യ ജെസി ജോസ്(61) എന്നിവർക്കാണ് പരുക്കേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല. നിർമാണം
കട്ടപ്പന∙ സിഗ്നൽ ബോർഡ് സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണിന്റെ കുറ്റി അപകടക്കെണിയാകുന്നു. നഗരത്തിൽ ഗാന്ധി സ്ക്വയറിലാണ് ഈ ഇരുമ്പ് കുറ്റി അപകട ഭീഷണി സൃഷ്ടിക്കുന്നത്. ഇരുമ്പ് തൂൺ കാലപ്പഴക്കത്താൽ നശിച്ചപ്പോൾ നീക്കം ചെയ്തെങ്കിലും ഇതിന്റെ കുറ്റി അവശേഷിക്കുന്നതാണ് കാൽനട യാത്രികർക്കും വാഹന യാത്രികർക്കും ഭീഷണിയാകുന്നത്. തിരക്കേറിയ ഈ ഭാഗത്തുകൂടി സഞ്ചരിക്കുമ്പോൾ കാൽനട യാത്രികർ കുറ്റിയിൽ തട്ടി വീഴുന്നതു വർധിച്ചിരിക്കുകയാണ്. കുറ്റിയുടെ അഗ്രഭാഗം കൂർത്തിരിക്കുന്നതും ഭീഷണി വർധിപ്പിക്കുന്നു.
ജോലി ഒഴിവ് മുണ്ടക്കയം∙ മുരിക്കുംവയൽ ശബരീശ കോളജ്, നാടുകാണി ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളജ് എന്നിവിടങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. 04828278560, 9846787149. നേത്രപരിശോധനാ ക്യാംപ് 28ന് നെടുങ്കണ്ടം∙ നെടുങ്കണ്ടം റോട്ടറി കാർഡമം സിറ്റിയുടെയും ഇടപ്പള്ളി ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി
മൂന്നാർ∙ പത്തു ദിവസത്തെ ഇടവേളയ്ക്കുശേഷം പടയപ്പ വീണ്ടും ജനവാസ മേഖലയിലിറങ്ങി. ബുധൻ രാത്രി 8ന് ആണ് പടയപ്പ എന്ന കാട്ടാന ആദ്യം കുട്ടിയാർവാലിയിലെ ജനവാസ മേഖലയിലിറങ്ങിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പ് ദ്രുതകർമസേനാംഗങ്ങൾ (ആർആർടി) പടയപ്പയെ കാട്ടിലേക്ക് ഓടിച്ചു. എന്നാൽ രാത്രി 10ന് വീണ്ടും പടയപ്പ മാട്ടുപ്പെട്ടിക്ക് സമീപമുള്ള കുട്ടിയാറിലെ തൊഴിലാളി ലയങ്ങൾക്ക് സമീപമെത്തി.
പീരുമേട്∙ വൈദ്യുതി ബോർഡിന്റെ പോത്തുപാറ സെക്ഷൻ ഓഫിസ് വളപ്പിൽനിന്നു ഒരു ലക്ഷം രൂപയുടെ ഉപകരണങ്ങൾ മോഷണംപോയി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഈ സമയം 3 ജീവനക്കാർ ഓഫിസിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായി രേഖകളിൽ പറയുന്നുണ്ട്. പുറത്തെ റോഡിൽനിന്നു 2 ഗേറ്റുകൾ കടന്നു വേണം ഓഫിസ് വളപ്പിലേക്കു പ്രവേശിക്കാൻ. ഭാരമുള്ള ഉപകരണങ്ങളായതിനാൽ വാഹനം എത്തിച്ചു മാത്രമേ കടത്താൻ കഴിയൂ. സബ് സ്റ്റേഷൻകൂടി പ്രവർത്തിക്കുന്ന ഓഫിസ് വളപ്പിൽ രാത്രി വാഹനം എത്തിയതിൽ വലിയ വീഴ്ചയും
കുട്ടിക്കാനം∙ ജംക്ഷനു സമീപം വീട്ടുമുറ്റത്തെത്തിയ കാട്ടാനക്കൂട്ടം വ്യാപകനാശം വിതച്ചു. രാത്രി ബന്ധു വീട്ടിലേക്കു മാറിയതിനാൽ കുടുംബാംഗങ്ങൾ രക്ഷപ്പെട്ടു. ഉണ്ണിക്കുഴിയിൽ സുനിൽ വർഗീസിന്റെ വീടിനു മുന്നിൽ എത്തിയ 2 കാട്ടാനകൾ അടങ്ങിയ സംഘം നായയെ പാർപ്പിച്ചിരുന്ന ഷെഡ് തകർത്തു. വീടിന്റെ മുറ്റത്ത്
ചെപ്പുകുളം∙ തട്ടക്കുഴ– ചെപ്പുകുളം റോഡിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ വാഹനങ്ങൾ അപകടത്തിൽപെടും. റോഡിന്റെ വീതിക്കുറവിനു പുറമേ വലിയ വളവുകളും കുത്തനെയുള്ള കയറ്റവും ഇറക്കവുമുള്ള റോഡാണ്. ഇതിനു പുറമേയാണ് റോഡിന്റെ ഒരുവശത്ത് വലിയ ഗർത്തങ്ങളുമുള്ളത്. റോഡ് ടാർ ചെയ്തെങ്കിലും ഇതിന്റെ അരിക് കോൺക്രീറ്റ് ചെയ്തിട്ടില്ല. ഇതിനാൽ ടാറു ചെയ്ത ഭാഗം കഴിഞ്ഞ് വലിയ കുഴിയാണ്.
മൂന്നാർ∙ ആഘോഷമായി മൂന്നു മുന്നണികളുടെയും കലാശക്കൊട്ട്. തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നതിന് മുന്നോടിയായാണ് ഇന്നലെ 3 മുതൽ ടൗണിൽ മൂന്നു മുന്നണികളുടെയും പ്രവർത്തകർ പ്രകടനമായെത്തിയത്. ഇതോടെ മറയൂർ, മാട്ടുപ്പെട്ടി റോഡുകളിൽ ഗതാഗതം സ്തംഭിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പൊലീസ് ഒരു നിരയായി
പിഎസ്സി അഭിമുഖം കട്ടപ്പന∙ ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ(ഹൈസ്കൂൾ) മലയാളം മീഡിയം (കാറ്റഗറി നമ്പർ 711/2022) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കായി മേയ് 8നും 9നും പിഎസ്സിയുടെ കട്ടപ്പനയിലെ ജില്ലാ ഓഫിസിൽ അഭിമുഖം നടക്കും. ഇതുസംബന്ധിച്ച പ്രൊഫൈൽ
കട്ടപ്പന ∙ കാഴ്ചാ പരിമിതിക്കും സാമ്പത്തിക പ്രാരബ്ധങ്ങള്ക്കുമിടയില് ആശ്വാസമാകുമായിരുന്ന ജോലി പോസ്റ്റല് ജീവനക്കാരിയുടെ അലംഭാവം മൂലം നഷ്ടമായതിന്റെ വേദന എത്ര പറഞ്ഞിട്ടും തീരുന്നില്ല ലിന്റോയ്ക്ക്. ഏതു ചെറുപ്പക്കാരെയും പോലെ, കൃത്യമായി വേതനം കിട്ടുന്ന ഒരു ജോലിയായിരുന്നു കട്ടപ്പന വെള്ളയാംകുടിയിലെ
സേനാപതി∙ ഇനി അടച്ചുറപ്പുള്ള വീട് വേണ്ട, ആ സ്വപ്നം ബാക്കി വച്ച് അന്നക്കുട്ടി മടങ്ങി. സേനാപതി വാരിയത്തുകുടി അന്നക്കുട്ടി (65) വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് കഴിഞ്ഞ ദിവസം മരിച്ചത്. അന്നക്കുട്ടിയുടെ ഭർത്താവ് പൗലോസ് വർഷങ്ങൾക്ക് മുൻപ് മരിച്ചു.സേനാപതിയിലെ 5 സെന്റ് ഭൂമിയിലുള്ള തകര ഷെഡിലാണ് അന്നക്കുട്ടി
മദ്യശാലകൾ പ്രവർത്തിക്കില്ല: വൈകിട്ട് 6 മുതൽ 26നു വൈകിട്ട് 6 വരെ മദ്യശാലകൾ പ്രവർത്തിക്കില്ല. കാലാവസ്ഥ: ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ കനത്ത ചൂടിന്റെ യെലോ അലർട്ട്. ഉച്ചയ്ക്കു ശേഷം ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽമഴയ്ക്കു സാധ്യത. മധ്യ–തെക്കൻ ജില്ലകളിലെ കിഴക്കൻ പ്രദേശത്തു കൂടുതൽ മഴ ലഭിക്കും.
പീരുമേട്∙ സിമന്റ് ചേർക്കാതെ കോൺക്രിറ്റീങ് നടത്തി. പണി കഴിഞ്ഞതിനു പിന്നാലെ റോഡ് പൊളിഞ്ഞു. 15 ലക്ഷം രൂപ ചെലവഴിച്ചു 2മാസം മുൻപ് നിർമിച്ച റോഡിന്റെ കോൺക്രീറ്റാണ് തകർന്നത്. പീരുമേട് സർക്കാർ അതിഥി മന്ദിരം - സിവിൽ സ്റ്റേഷൻ റോഡിന്റെ അവസ്ഥയാണിത്. കഴിഞ്ഞ പ്രളയത്തിൽ തകർന്ന റോഡ് പുനർ നിർമിക്കണമെന്ന
കട്ടപ്പന ∙ ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറുന്നതിൽ പോസ്റ്റ് ഓഫിസിന്റെ ഗുരുതര വീഴ്ച; സർക്കാർ ജോലി നഷ്ടമായെന്നാരോപിച്ച് പോസ്റ്റ് ഓഫിസ് പടിക്കൽ യുവാവ് ഭിക്ഷ യാചിച്ചു സമരം നടത്തി. കാഴ്ച വെല്ലുവിളി നേരിടുന്ന, കട്ടപ്പന വെള്ളയാംകുടി വട്ടക്കാട്ട് ലിന്റോ തോമസ് (30) ആണു വെള്ളയാംകുടി പോസ്റ്റ് ഓഫിസ് പടിക്കൽ സമരം നടത്തിയത്.
അടിമാലി ∙ യുവതിയെ ശല്യപ്പെടുത്തിയ ചെത്തുതൊഴിലാളിയെ തടഞ്ഞ ഭർതൃസഹോദരന് വെട്ടേറ്റു. കാഞ്ഞിരവേലി കാട്ടുചിറയിൽ വിത്സൺ മത്തായിയെയാണ് (35) ചെത്തുതൊഴിലാളി ആനശേരി അരുൺ (20) വെട്ടിപ്പരുക്കേൽപിച്ചത്. ഞായറാഴ്ച വൈകിട്ട് 5നാണ് സംഭവം. ജോലിസ്ഥലത്തു നിന്നു വീട്ടിലേക്ക് പോകും വഴിയാണ് ബൈക്കിലെത്തിയ ഇയാൾ
മൂന്നാർ ∙ ആസിഡ് ആക്രമണത്തിൽ സ്ത്രീക്കും സുഹൃത്തിനും ഗുരുതരമായി പൊള്ളലേറ്റു. പ്രതി മാങ്കുളം പാമ്പുംകയം സ്വദേശി സാൻ കുമാറിനെ (54) മൂന്നാർ പൊലീസ് കസ്റ്റഡിയിലെടുത്തു.ഞായറാഴ്ച രാത്രി 9.45നു മാങ്കുളം വിരിഞ്ഞപാറയിലാണു സംഭവം. പൊള്ളലേറ്റ നാൽപത്തൊമ്പതുകാരിയും പ്രതിയും തമ്മിൽ ഏറെനാളായി അടുപ്പത്തിലായിരുന്നു.
തൊടുപുഴ ∙ വോട്ടറുടെ മനസ്സിലേക്ക് ഇരച്ചു കയറുന്ന വാക്കുകളാണ് പ്രചാരണ അനൗൺസ്മെന്റുകളിൽ നിറയുന്നത്.സാഹിത്യഭംഗിയുള്ളതും എതിർസ്ഥാനാർഥിയുടേതിനെക്കാൾ ഒരുപടി മുകളിൽ നിൽക്കുന്നതുമായ അനൗൺസ്മെന്റുകൾ, തികഞ്ഞ ശബ്ദസൗകുമാര്യത്തോടെ റെക്കോർഡ് ചെയ്താണു ജനങ്ങളിലേക്ക് എത്തിക്കുന്നത്. വോട്ടർമാരെ രോമാഞ്ചം കൊള്ളിക്കുന്ന
രാജകുമാരി ∙ രാജകുമാരി ടൗണിൽ നിന്നു കളഞ്ഞു കിട്ടിയ സ്വർണമാല ഉടമസ്ഥയെ കണ്ടെത്തി തിരിച്ചുനൽകി ഓട്ടോഡ്രൈവർ മാതൃകയായി.രാജകുമാരി തെന്നടിയിൽ സാനു ആണു ടൗണിൽ നിന്നു ലഭിച്ച മാല തിരികെയേൽപ്പിച്ചത്.രാജകുമാരി തളിയച്ചിറയിൽ റെനിയുടെ ഭാര്യ സോണിയയുടെ 2 പവനിലധികം തൂക്കമുള്ള മാലയാണ് ഇന്നലെ ടൗണിൽ വച്ച്
ചെറുതോണി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിധിയെഴുതാൻ ഇനി 3 നാൾ. ജില്ലയിലെ 1003 പോളിങ് സ്റ്റേഷനുകളിലും അടിസ്ഥാനസൗകര്യം ഉറപ്പാക്കുമെന്നു കലക്ടർ ഷീബ ജോർജ്.മുഴുവൻ പോളിങ് സ്റ്റേഷനുകളിലും വോട്ടർമാർക്കു കുടിക്കുന്നതിനു ശുദ്ധജലം ലഭ്യമാക്കും. എല്ലാ പോളിങ് സ്റ്റേഷനുകളിലും വോട്ടർ സഹായ ബൂത്ത് ഒരുക്കും. വോട്ടർമാരെ
സന്തോഷമാണ് എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ സ്വീകരണങ്ങളിലെ ഹൈലൈറ്റ്. സ്ഥാനാർഥിയെ കാണുമ്പോൾ പാർട്ടി പ്രവർത്തകരും മുതിർന്നവരും സ്ത്രീകളും കുട്ടികളും എല്ലാവരും ഹാപ്പി.ഇത്രയും ആവേശത്തോടെ ആളുകൾ സ്വീകരിക്കുന്നത് ഇതുവരെ കണ്ടിട്ടില്ലെന്നും സ്ഥാനാർഥി പറയുന്നു. എൽഡിഎഫിന്റെ സംഘാടനമികവ് പൂർണമായും
വാഗമൺ ∙ വിനോദസഞ്ചാര കേന്ദ്രമായ വരയാട്ടുമെട്ടിൽ കയ്യേറ്റം ഒഴിപ്പിച്ച ശേഷം സ്ഥലത്ത് സ്ഥാപിച്ച സർക്കാർ ബോർഡ് കാണാനില്ല. വാഗമൺ വില്ലേജിലെ സർവേ നമ്പർ 185ൽ ഉൾപ്പെടുന്ന മലമുകളിലെ ഭൂമിയിൽ സ്വകാര്യ വ്യക്തി നടത്തിയ കയ്യേറ്റം ശ്രദ്ധയിൽപെട്ടതോടെ വാഗമൺ വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ ഇത് ഒഴിപ്പിക്കുകയായിരുന്നു.
പെരുവന്താനം ∙ ദേശീയപാതയിൽ കൊടികുത്തിക്കു സമീപം മിനി ലോറിയും വാനും കൂട്ടിയിടിച്ച് ഒരാൾക്കു പരുക്കേറ്റു.അണക്കര സ്വദേശി ജോസിനെ (48) മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുണ്ടക്കയം ഭാഗത്തേക്ക് വരികയായിരുന്ന വാൻ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഓംബുഡ്സ്മാന്റെഹിയറിങ് ഇന്ന്:മേരികുളം ∙ അയ്യപ്പൻകോവിൽ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പിഎംഎവൈ(ജി) എന്നീ പദ്ധതികളുമായി ബന്ധപ്പെട്ടുള്ള ഓംബുഡ്സ്മാന്റെ ഹിയറിങ് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പഞ്ചായത്ത് ഓഫിസിൽ നടക്കും. ആലടി സെന്റ്ജോസഫ്സ്പള്ളിയിൽ തിരുനാൾ മേരികുളം ∙ ആലടി സെന്റ്
മൂന്നാർ ∙ സഞ്ചാരികളുടെ പറുദീസയായ രാജമലയിൽ വെർച്വൽ റിയാലിറ്റി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളൊരുക്കി വനംവകുപ്പ്. ഇരവികുളം ദേശീയോദ്യാനത്തിലെ രാജമല അഞ്ചാംമൈലിലെ പ്രവേശന കവാടത്തിലാണ് ഇരവികുളത്തിന്റെ ചരിത്രം വിളിച്ചോതുന്ന 10 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ദൃശ്യങ്ങൾ (ചെറു ഡോക്യുമെന്ററി)
രാജാക്കാട്∙ രാജാക്കാട്–പാെന്മുടി പാെതുമരാമത്ത് റോഡിൽ ഐഒസി പമ്പിന് സമീപം മലിനജലം റോഡിലേക്കാെഴുകുന്നത് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ആശങ്ക.സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും ഇതു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇൗ മലിന ജലത്തിലൂടെ മാത്രമേ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് കടന്നു പോകാൻ കഴിയൂ.വാഹനങ്ങൾ
ഉപ്പുതറ∙ നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് സ്വകാര്യ ബസിനു പിന്നിലിടിച്ചു. രണ്ടുപേർക്ക് പരുക്കേറ്റു. കാക്കത്തോട് സ്വദേശി പ്രിൻസ്(38), വളകോട് സ്വദേശി തോമാച്ചൻ(53) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ 11.30ന് ഉപ്പുതറ ടൗണിലായിരുന്നു അപകടം.വളകോട്ടിൽനിന്ന് കട്ടപ്പനയിലേക്കു പോകുകയായിരുന്ന
വൈദ്യുതി മുടക്കം നെടുങ്കണ്ടം∙ വാഴത്തോപ്പ് സബ്സ്റ്റേഷൻ പരിധിയിൽ അടിയന്തിര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നെടുങ്കണ്ടം, കട്ടപ്പന, വണ്ടൻമേട് സബ്സ്റ്റേഷൻ പരിധിയിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 3.30 വരെ വൈദ്യുതി മുടങ്ങും.
ഇടുക്കി∙ പ്രശസ്ത സംവിധായകൻ രാംദാസ് രാമസാമി (കെ ആർ രാംദാസ്) എഴുതിയ 'എന്റെ സിനിമാ സഞ്ചാരങ്ങൾ'. എന്ന ആത്മകഥാ പുസ്തകത്തിന്റെ പ്രകാശനം ഇടുക്കിയിൽ നടന്നു. 'ആരാധകരേ ശാന്തരാകുവിൻ' എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് എം.എം.മണി എം.എൽ എ, നടന്മാരായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻജോർജും ആദ്യകോപ്പി നൽകി പ്രകാശനം
തൊടുപുഴ ∙ 3 സ്ഥാനാർഥികളുടെയും പര്യടന പരിപാടികൾ അവസാനവട്ടത്തിലേക്ക് അടുക്കുകയാണ്.ഇന്നലെ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് ഉടുമ്പൻചോല മണ്ഡലത്തിലെ പര്യടനം പൂർത്തിയാക്കി.എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജ് മൂവാറ്റുപുഴ മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനവും പൂർത്തിയാക്കി.എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥന്
രാജകുമാരി∙ മധുര മീനാക്ഷി ക്ഷേത്രത്തിലെ ചിത്തിരൈ ഉത്സവത്തോടനുബന്ധിച്ച് വൈഗെ അണക്കെട്ടിന്റെ സ്ലൂയിസ് ഗേറ്റുകൾ തുറന്ന് വെള്ളം വൈഗെ നദിയിലേക്ക് ഒഴുക്കിത്തുടങ്ങി. ക്ഷേത്രത്തിലെ കല്ലളഗർ ദേവന്റെ ആറാട്ട് നടത്താനാണ് എല്ലാ വർഷവും ചിത്തിരൈ ഉത്സവത്തോടനുബന്ധിച്ച് വൈഗെ അണക്കെട്ടിന്റെ സ്ലൂയിസ് ഗേറ്റുകൾ തുറന്ന്
അറിയിപ്പ് കട്ടപ്പന∙ വാഴത്തോപ്പ് സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 22ന് 8.30 മുതൽ 3.30 വരെ നെടുങ്കണ്ടം, കട്ടപ്പന, വണ്ടൻമേട് സബ് സ്റ്റേഷനുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങും. കട്ടപ്പന കമ്പോളം ഏലം: 1600-1775 കുരുമുളക്: 560 കാപ്പിക്കുരു(റോബസ്റ്റ): 212 കാപ്പി പരിപ്പ്(റോബസ്റ്റ): 360 കൊക്കോ:
തൊടുപുഴ ∙ എസ്എൻഡിപി യോഗം മുൻ പ്രസിഡന്റ് അഡ്വ. സി.കെ.വിദ്യാസാഗറിന്റെ മകൾ കോഴിക്കോട് നടക്കാവിൽ നെടുങ്ങാടി ഗാർഡൻസ് റോഡിൽ ധന്യ വീട്ടിൽ ഡോ. ധന്യ സാഗർ (44) അന്തരിച്ചു. ഭർത്താവ്: ഡോ. സുരേഷ് ബാബു. തലയിൽ അർബുദബാധയെത്തുടർന്ന് ഒന്നര വർഷത്തിലേറെയായി ചികിത്സയിലായിരുന്നു.
കോട്ടയം∙ ഇടുക്കി നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. ആശാരികണ്ടം സ്വദേശി ദിലീപിന്റെ ഭാര്യ ഷീബ (49) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഷീബയുടെ ശരീരത്തിൽ 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.
രാജകുമാരി ∙ വോട്ടെടുപ്പ് നടന്ന തേനി മണ്ഡലത്തിലെ ബോഡിനായ്ക്കന്നൂരിനടുത്തുള്ള അഗമല പഞ്ചായത്തിലെ ഊതുക്കാട് മേഖലയിൽ വോട്ടിങ് മെഷീനുകൾ എത്തിച്ചത് കഴുതപ്പുറത്ത്. അഗമല പഞ്ചായത്തിലെ ഊരാടി, ഊതുക്കാട്, കുറവൻ ചൂളി, ചിന്നമോങ്ങിൽ, പെരിയമോങ്ങിൽ, പച്ചമ്മൻ സോളായി, കരുമ്പാറായി തുടങ്ങിയ ഗ്രാമങ്ങളിലേക്ക് ഗതാഗത
മൂന്നാർ ∙ കിടപ്പുരോഗിയായ വോട്ടർക്ക് വീട്ടിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോളിങ് ഉപകരണങ്ങളുമായി കൊടുംവനത്തിലൂടെ നടന്നത് 18 കിലോമീറ്റർ. സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി നൂറടിയിലെ 31-ാം നമ്പർ ബൂത്തിലെ 246-ാം നമ്പർ വോട്ടറായ 92 വയസ്സുള്ള ശിവലിംഗത്തിന്റെ വോട്ടു
‘‘നാടിൻ നന്മകനെ, പൊന്മകനെ മുത്തായവനേ.. മിന്നും സൂരിയനും ചന്ദിരനും ഒന്നായവനേ’’ ‘ആവേശം’ സിനിമയിലെ വരികൾ ഉച്ചത്തിൽ പാടി ഡാൻസ് ചെയ്ത് യുഡിഎഫ് പ്രവർത്തകർ സ്ഥാനാർഥിയെ വരവേൽക്കുന്നു. പൂച്ചെണ്ടുകളും ഷാളുകളും പൊന്നാടകളും. കെഎസ്യു ജില്ലാ പ്രസിഡന്റ് നിധിൻ ലൂക്കോസിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ കൊടികൾ വീശി
മുള്ളരിങ്ങാട് ∙ കർഷകരെ ജീവിക്കാൻ സമ്മതിക്കാതെ വീണ്ടും കാട്ടാനകളുടെ വിളയാട്ടം. മുള്ളരിങ്ങാട് മേഖലയിൽ കുറെ നാളുകളായി കാട്ടാന ശല്യം തുടങ്ങിയിട്ട്. നേരത്തെ വല്ലപ്പോഴും ഇറങ്ങിയിരുന്ന കാട്ടാനയും മറ്റും ഇപ്പോൾ കാർഷിക വിളകൾ നശിപ്പിക്കുന്നത് പതിവായി. വ്യാഴാഴ്ച രാത്രി മുള്ളരിങ്ങാട് പൂവത്തും കോളനിയിലും
രാജകുമാരി∙ നാട്ടിലാകെ തിരഞ്ഞെടുപ്പിന്റെ ആവേശത്തിരയിളക്കമാണെങ്കിലും ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങൾ കാട്ടാനപ്പേടിയുടെ നെരിപ്പോടിലെരിയുന്നു. 301 കോളനി, സിമന്റുപാലം, ബിഎൽ റാം, ചെമ്പകത്താെഴുക്കുടി, ശാന്തൻപാറ പഞ്ചായത്തിലെ പന്നിയാർ മേഖലകളിലാണ് ഒറ്റയാൻമാരും പിടിയാനക്കൂട്ടങ്ങളും
ഉപരിപഠനത്തിനായി എത് കോഴ്സ് തിരഞ്ഞെടുക്കും എന്നുള്ളത് വിദ്യാർത്ഥികളെയും അതുപോലെ തന്നെ അവരുടെ മാതാപിതാക്കളെയും ആശങ്കപ്പെടുത്തുന്ന ഒരു ചോദ്യമാണ്. തങ്ങളുടെ ഇഷ്ടത്തിനും അഭിരുചിക്കും അതുപോലെതന്നെ തൊഴിൽ സാധ്യതയുള്ളതുമായ കോഴ്സ് തിരഞ്ഞെടുക്കുക എന്നുള്ളത് അത്രമേൽ പ്രധാനമാണ് . ഈ ആശങ്കകൾക്ക് പരിഹാരമെന്നവണ്ണം
നെടുങ്കണ്ടം∙ ഇടുക്കി നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി. പരുക്കേറ്റ ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷിക്കാനെത്തിയ എസ്ഐക്കും വനിത പൊലീസിനും പൊള്ളലേറ്റു. ഗ്രേഡ് എസ്ഐ ബിനോയി, വനിത സിവിൽ ഓഫിസർ അമ്പിളി എന്നിവർക്കാണ്
രാജാക്കാട്∙ സർക്കാർ ജോലിക്കു വേണ്ടിയുള്ള പരീക്ഷ പരിശീലനത്തിനിടെ നെൽക്കൃഷിയും നടത്തിയ യുവാക്കളുടെ കൂട്ടായ്മ നാടിനാകെ മാതൃകയാണ്. രാജാക്കാട് പഞ്ചായത്തിൽ പിഎസ്സി പരിശീലനം നടത്തുന്ന ‘യുവ’ എന്ന ഉദ്യോഗാർഥികളുടെ കൂട്ടായ്മയാണ് ഒന്നരയേക്കർ തരിശു നിലത്തിൽ നെൽക്കൃഷി ചെയ്ത് വിജയം വരിച്ചത്. പിഎസ്സി പരിശീലനം
ചെറുതോണി∙ പ്രളയകാലത്ത് ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വീട് നഷ്ടപ്പെട്ടവർക്ക് താൽക്കാലികമായി താമസിക്കാനൊരുക്കിയ വാഴത്തോപ്പിലെ കെഎസ്ഇബി ക്വാർട്ടേഴ്സുകൾ, പ്രളയാനന്തരം വീടും സ്ഥലവും അനുവദിച്ച് കിട്ടിയിട്ടും പലരും അനധികൃതമായി കൈവശം വച്ചിരിക്കുന്നതായി റിപ്പോർട്ട്. ജില്ലാ ആസ്ഥാനത്തും സമീപ പ്രദേശത്തുമായി ഒട്ടേറെ ആളുകൾക്കാണ് പ്രളയകാലത്ത് കിടപ്പാടം നഷ്ടമായത്. ഇതേ തുടർന്ന് വാഴത്തോപ്പ് കെഎസ്ഇബി കോളനിയിൽ ഒഴിവായിക്കിടക്കുന്നതും കേടുപാടുകൾ സംഭവിച്ചതുമായ കെട്ടിടങ്ങൾ
മൂന്നാർ ∙ 90 കിലോമീറ്റർ ദൂരം സർവീസ് നടത്തിയ കെഎസ്ആർടിസി ബസിന് 18 രൂപ വരുമാനം ലഭിച്ച സംഭവത്തിൽ വിജിലൻസ് വിഭാഗം അന്വേഷണം നടത്തി. കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിനു കീഴിലുള്ള സർപ്രൈസ് സ്ക്വാഡ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് മൂന്നാറിലെത്തി അന്വേഷണം നടത്തിയത്. ബസ് ജീവനക്കാരിൽ നിന്ന് അന്വേഷണസംഘം വിവരങ്ങൾ
തൊടുപുഴ ∙ തിരഞ്ഞെടുപ്പിനാണോ സൂര്യനാണോ കൂടുതൽ ചൂടെന്ന മത്സരമാണ് ഇടുക്കിയിൽ. രാവിലെ തൊടുപുഴയിൽ സൂര്യനും തിരഞ്ഞെടുപ്പും ഒപ്പത്തിനൊപ്പമാണെങ്കിൽ ഉച്ചസമയത്ത് ഹൈറേഞ്ചിൽ സൂര്യൻ ലീഡ് പിടിക്കും. രാത്രി മൂന്നാറും കടന്ന് മറയൂരിലെത്തുമ്പോഴേക്കും സൂര്യനെ തോൽപിച്ച് തിരഞ്ഞെടുപ്പ് ചൂട് വൻഭൂരിപക്ഷത്തിൽ ജയിക്കും.
തൊടുപുഴ ∙ ലോക്സഭയിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പിന്റെ ഭാഗമായി തമിഴ്നാട്ടിലെ എല്ലാ മണ്ഡലങ്ങളിലും ഇന്നു വോട്ടിങ് നടക്കും. ജില്ലയുമായി അതിർത്തി പങ്കിടുന്ന തേനിയിൽ ശക്തമായ ത്രികോണ മത്സരമാണ് ഇത്തവണ നടക്കുന്നത്. ഡിഎംകെയിലെ തങ്കത്തമിഴ് സെൽവൻ, എഡിഎംകെയിലെ വി.ടി.നാരായണസ്വാമി, എൻഡിഎ സ്ഥാനാർഥി ടി.ടി.വി.ദിനകരൻ എന്നിവർ തമ്മിലാണ് മത്സരം. ജയലളിതയുടെ ഉറ്റതോഴി ശശികലയുടെ സഹോദരീപുത്രനും അമ്മ മക്കൾ മുന്നേറ്റ കഴകം സ്ഥാപകനുമാണ് ടി.ടി.വി.ദിനകരൻ. പ്രഷർ
കോതമംഗലത്ത് ഡീനിന്റെ പര്യടനം യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ പര്യടന പരിപാടി ഇന്നലെ മുൻമന്ത്രി ടി.യു.കുരുവിള കോതമംഗലത്ത് ഉദ്ഘാടനം ചെയ്തു. ‘കാട്ടാന നാട്ടിൽ ഇറങ്ങിയാൽ ഞങ്ങൾ എന്ത് കാട്ടാനാ’ എന്ന സമീപനമാണ് എൽഡിഎഫ് സർക്കാരിന്റേതെന്ന് ടി.യു.കുരുവിളയുടെ പരിഹസിച്ചു. ജനങ്ങളോട് വിധേയത്വമില്ലാത്ത
സ്കൂൾ ബസ് ഡ്രൈവർ നിയമനം: സ്വരാജ് ∙ മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹൈസ്കൂളിൽ സ്കൂൾ ബസ് ഡ്രൈവറുടെ ഒഴിവിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച 22ന് 10.30ന് ഓഫിസിൽ നടക്കും. ഹെവി ഡ്രൈവിങ് ലൈസൻസും 10 വർഷത്തെ ജോലി പരിചയവും നിർബന്ധം. രേഖകളുമായി ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് വി.ആർ.സുനു അറിയിച്ചു.
കട്ടപ്പന∙ നിർദിഷ്ട മലയോര ഹൈവേയുടെ അരികിൽ നിൽക്കുന്ന മരത്തിന്റെ അപകടകരമായ ചില്ലകൾ മുറിച്ചുമാറ്റാൻ നിർദേശം നൽകിയിട്ട് 2 വർഷമായിട്ടും നടപടിയില്ല. മാട്ടുക്കട്ടയ്ക്കു സമീപം നിൽക്കുന്ന മരത്തിന്റെ ചില്ലകളാണ് മുറിച്ചുമാറ്റാത്തത്.അപകടകരമായ ചില്ലകൾ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസിയായ
പീരുമേട്∙ തുടർച്ചയായി മൂന്നാം ദിവസവും പീരുമേട്ടിലെ ജനവാസ മേഖലയിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം. ട്രഷറി ക്വാർട്ടേഴ്സ്, സർക്കാർ അതിഥി മന്ദിരം എന്നിവയുടെ സമീപത്തെ പുരയിടങ്ങളിൽ കാട്ടാനക്കൂട്ടം നാശം വിതച്ചു.നടുവത്താനിയിൽ ജോസഫിന്റെ പുരയിടത്തിലെ ഏലം, വാഴ, പ്ലാവ്, കവുങ്ങ് എന്നിവ നശിപ്പിച്ചു. കച്ചേരിക്കുന്ന്,
ചെറുതോണി ∙ വേനൽ കനത്തതോടെ ഹൈറേഞ്ചിലെ വഴിയോരങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇളനീർ വിൽപന തകൃതി. താൽക്കാലികമായി കെട്ടിയുയർത്തിയ ഓലപ്പന്തലുകളിലാണ് ‘തനി നാടൻ കരിക്കുകൾ’ എന്ന ലേബലിൽ കച്ചവടം പൊടിപൊടിക്കുന്നത്. വഴിയരികത്തു വർണക്കുടയുയർത്തി കരിമ്പിൻ ജൂസ് വിൽക്കുന്നവർക്കും ഇത് ഉത്സവകാലമാണ്.ഇടുക്കിയിൽ
ഉടുമ്പഞ്ചോലയിലെ പര്യടനം പൂർത്തിയാക്കി ഡീൻ കുര്യാക്കോസ് യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ ആദ്യഘട്ട പ്രചാരണ പ്രവർത്തനങ്ങൾ ഇന്നലെ പൂർത്തിയായി. ഉടുമ്പൻചോല, ശാന്തൻപാറ, രാജകുമാരി, രാജാക്കാട്, സേനാപതി എന്നീ പഞ്ചായത്തുകളിലൂടെയായിരുന്നു യുഡിഎഫ് സ്ഥാനാർഥിയുടെ ഇന്നലത്തെ
മൂന്നാർ ∙ ശുദ്ധജലക്ഷാമം രൂക്ഷമായതോടെ മൂന്നാറിലെ റിസോർട്ടുകൾ പ്രതിസന്ധിയിൽ. ഭൂരിഭാഗം സ്ഥാപനങ്ങളും പണം നൽകി വെള്ളം ടാങ്കറിൽ എത്തിച്ചാണ് പ്രവർത്തിക്കുന്നത്. ചെലവ് കൂടിയതോടെ മുറി വാടകയും ഉയർത്തി. കഴിഞ്ഞ 10 ദിവസമായാണ് മൂന്നാറിലെ ഭൂരിഭാഗം റിസോർട്ടുകളിലും ശുദ്ധജലക്ഷാമം രൂക്ഷമായത്. മധ്യവേനലവധി
മറയൂർ ∙ കീഴാന്തൂർ മേഖലയിൽ വന്യമൃഗശല്യം കാരണം കർഷകർ കൃഷി ഉപേക്ഷിക്കുന്നു. കാട്ടുപോത്ത്, കാട്ടാന, കാട്ടുപന്നിക്കൂട്ടം തുടങ്ങിയവ ദിവസവും വിളകൾ നശിപ്പിക്കുകയാണ്.കീഴാന്തൂരിൽ കൊച്ചുമാളിയിൽ ഓമന 80 സെന്റിൽ കപ്പ, കാബേജ്, പച്ചമുളക്, കാപ്പി, ഇഞ്ചി തുടങ്ങിയവ കൃഷി ചെയ്തിരുന്നത് കാട്ടുപന്നി
വണ്ടിപ്പെരിയാർ∙ യുവാവിനെ വീടു കയറി ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ സിപിഎം മുൻ ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 2 പേർ 35 ദിവസത്തിനു ശേഷം പൊലീസിൽ കീഴടങ്ങി. സിപിഎമ്മിന്റെ മുൻ പശുമല ലോക്കൽ സെക്രട്ടറി രാംരാജ് (38), മഞ്ചുമല സ്വദേശി കൃഷ്ണകുമാർ (37) എന്നിവരാണ് കീഴടങ്ങിയത്.മാർച്ച് 12ന് രാത്രിയാണ് മത്തായിമൊട്ട 59-ാം
കാലാവസ്ഥ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശിയേക്കാം. കേരള തീരത്ത് രാത്രി 11.30 വരെ ഒരു മീറ്റർ വരെ ഉയരത്തിൽ തിരയടിക്കാനും സാധ്യത. പകൽ കനത്ത ചൂട് തുടരും. പാലക്കാട്, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം,
മൂന്നാർ ∙ ലോക്സഭ തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ജില്ല ഭരണകൂടം, സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (സ്വീപ്പ്) എന്നിവയുടെ ആഭിമുഖ്യത്തിൽ മൂന്നാറിൽ നടത്തിയ കെഎസ്ആർടിസി ഡബിൾ ഡക്കർ ബസ് സർവീസ് വൻ ഹിറ്റ്.അഞ്ചു ദിവസത്തിനിടയിൽ വിനോദ സഞ്ചാരികളടക്കം 443 പേർ ബസിൽ
അടിമാലി ∙ അടിമാലി–കുമളി ദേശീയപാതയുടെ ഭാഗമായ കല്ലാർകുട്ടി ടൗണിൽ വാഹനാപകടങ്ങൾ പതിവാകുന്നു.പരിഹാരത്തിനു നടപടി വൈകുന്നതിനാൽ നാട്ടുകാർ പ്രതിഷേധത്തിൽ. കഴിഞ്ഞ ദിവസം അപകടത്തിൽപെട്ട കാർ ഹോട്ടലിനു മുൻപിൽ ഇടിച്ചാണ് നിന്നത്. അടിമാലി, വെള്ളത്തൂവൽ, കൊന്നത്തടി, കമ്പിളിക്കണ്ടം, ചേലച്ചുവട്, ലോവർപെരിയാർ
പീരുമേട് ∙ കൊടുംചൂടിൽ പെരിയാർ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകളിൽ ജലനിരപ്പ് കുറയുന്നു. തീറ്റക്ഷാമം മൂലം കന്നുകാലികളിൽ നിന്നുളള പാലുൽപാദനവും കുറഞ്ഞു. വെള്ളമില്ലാതെ സ്വകാര്യ കോളജ് ഹോസ്റ്റലുകൾ അടച്ചുപൂട്ടി. കത്തുന്ന വേനലിനു ശമനമില്ലാത്ത സാഹചര്യവും വേനൽമഴ മാറി നിൽക്കുന്നതും ജലക്ഷാമം രൂക്ഷമാകാൻ കാരണമായി. പെരിയാർ നദിയിലെ ജലനിരപ്പ് താഴ്ന്നുതുടങ്ങിയത് ആശങ്കയിലാക്കുകയാണ്. ചെക്ഡാമുകൾ പല മേഖലകളിൽ വറ്റിവരണ്ടു. വേനൽമഴ എത്താൻ വൈകിയാൽ ശുദ്ധജലവിതരണ പദ്ധതികളുടെ പ്രവർത്തനങ്ങളെ പോലും ബാധിക്കുമെന്നതാണു സ്ഥിതി.
യുഡിഎഫ് രണ്ടാംഘട്ട സ്ഥാനാർഥി പര്യടനത്തിന്റെ ഭാഗമായി യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് ഇന്നലെ മൂവാറ്റുപുഴയിൽ പ്രചാരണം നടത്തി. രാവിലെ ആവോലിയിൽ നിന്ന് ആരംഭിച്ച തിരഞ്ഞെടുപ്പ് പൊതുപര്യടനം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി വി.ഇ.അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ആവോലി പുളിക്കായത്ത് കടവിലെ ഉദ്ഘാടന
നെടുങ്കണ്ടം ∙ നെടുങ്കണ്ടം കെഎസ്ആർടിസി ഡിപ്പോ നിർമാണം നീളുന്നതിനാൽ പ്രവർത്തനം പ്രതിസന്ധിയിൽ. 2015ലാണു നെടുങ്കണ്ടത്ത് കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ പ്രവർത്തനമാരംഭിച്ചത്. സർവീസുകൾ വർധിച്ചതോടെ പിന്നീട് ഡിപ്പോയായി ഉയർത്തി. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയാണ് ഇപ്പോഴും ഡിപ്പോയുടെ
മൂന്നാർ ∙ ശുദ്ധജലക്ഷാമം രൂക്ഷമായ വട്ടവട കോവിലൂരിൽ പഞ്ചായത്തും നാട്ടുകാരും ചേർന്നു വെള്ളമെത്തിച്ചു. കോവിലൂരിൽ നിന്ന് 2.5 കിലോമീറ്റർ ദൂരത്തുള്ള വാഴക്കുള എന്ന സ്ഥലത്തുള്ള നീരുറവയിൽ നിന്നാണു പൈപ്പുകളിട്ട് കോവിലൂരിലെ സംഭരണിയിൽ വെള്ളമെത്തിച്ചത്.സംഭരണിയിൽ നിന്നു ശുദ്ധീകരിച്ച വെള്ളം ഇന്നലെ
അധ്യാപകനിയമനം നെടുങ്കണ്ടം ∙ എംഇഎസ് കോളജിൽ നിലവിൽ ഒഴിവുള്ള ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, കംപ്യൂട്ടർ സയൻസ്, ഫിസിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കൊമേഴ്സ്, മലയാളം വിഷയങ്ങളിൽ (മാനേജ്മെന്റ്/ ഗവ. ഗെസ്റ്റ്) അധ്യാപകരെ നിയമിക്കുന്നു. 25നു മുൻപ് അപേക്ഷയും ബയോഡേറ്റയും
മൂന്നാർ ∙ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ വിധിയെഴുത്തായിരിക്കും ഈ തിരഞ്ഞെടുപ്പെന്നു മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ എ.കെ.മണി. യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ ദേവികുളം നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പര്യടനം കാന്തല്ലൂർ ടൗണിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ചെയർമാൻ
മൂന്നാർ ∙ ഇടമലക്കുടി പഞ്ചായത്തിനെ ദത്തെടുക്കുമെന്നു എൻഡിഎ ഇടുക്കി ലോക്സഭാ മണ്ഡലം സ്ഥാനാർഥി സംഗീത വിശ്വനാഥൻ ഇടമലക്കുടിയിൽ പറഞ്ഞു. വിഷുദിനത്തിൽ ഇടമലക്കുടി സന്ദർശിച്ചായിരുന്നു സ്ഥാനാർഥിയുടെ വാഗ്ദാനം. നരേന്ദ്രമോദി സർക്കാരിന്റെ ആദർശ് ഗ്രാം പദ്ധതിപ്രകാരം ഒരു എംപിക്ക് ഒരു പഞ്ചായത്ത് ദത്തെടുക്കാവുന്നതും
നെല്ലാപ്പാറ∙തൊടുപുഴ – പാലാ റോഡിലെ നെല്ലാപ്പാറ ഇറക്കത്തിൽ കെണിയൊരുക്കി മൂടാത്ത ഓട. ഒട്ടേറെ വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെടുന്നതായി സ്ഥലവാസികൾ പറയുന്നു. കെഎസ്ടിപിയുടെ ആധുനിക നിലവാരത്തിലുള്ള റോഡ് നിർമാണം പൂർത്തിയാക്കി വർഷങ്ങൾ പിന്നിട്ടിട്ടും ഈ ഭാഗത്തെ ഓടകൾ മൂടിയിട്ടില്ല. ഒന്നരയടിയിലേറെ ആഴമുണ്ട് ഓടയ്ക്ക്.
തൊടുപുഴ ∙ പാർലമെന്റ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു നിയോജക മണ്ഡലത്തിൽ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താൻ കഴിയാത്ത 85 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കുമായി ആബ്സന്റീസ് വോട്ടേഴ്സ് (ഹോം പോളിങ് ) സംവിധാനം ഏർപ്പെടുത്തി. ഇതിനായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരും പൊലീസും അടങ്ങുന്ന 23 ടീമുകൾ ബാലറ്റ്
മൂന്നാർ ∙ 90 കിലോമീറ്റർ ദൂരം സർവീസ് നടത്തിയ കെഎസ്ആർടിസി ബസിനു ലഭിച്ചത് 18 രൂപ വരുമാനം. വിഷു ദിനത്തിൽ രാത്രി 10.45ന് മൂന്നാറിൽ നിന്നും ഉടുമൽപേട്ടയ്ക്കു സർവീസ് നടത്തിയ ബസിനാണിത്. രാവിലെ 10.30ന് മൂന്നാറിൽ നിന്നു പോകുന്ന ബസ് വൈകിട്ട് 7ന് സാധാരണ മടങ്ങിയെത്തും. രാത്രി 8 ന് വീണ്ടും ഉടുമൽപേട്ടയ്ക്കു സർവീസ് നടത്തും. എന്നാൽ വിഷു ദിനത്തിൽ ചിന്നാറിലെ വനക്ഷേത്രത്തിൽ ഉത്സവം നടന്നതു കാരണമുള്ള തിരക്കുമൂലം 7 ന് വരേണ്ട ബസ് 10 നാണ് വന്നത്.
ഇന്ന് യെലോ അലർട്ട്: കനത്ത ചൂടിനെത്തുടർന്ന് ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ യെലോ അലർട്ട്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരപ്രദേശങ്ങളിലും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത....
അടിമാലി ∙ കുര്യൻസ് പടി നെടുവേലിൽ കിഴക്കേതിൽ പരേതനായ കാസിമിന്റെ ഭാര്യ ഫാത്തിമ (70) കൊല്ലപ്പെട്ട കേസിൽ 2 പേർ അറസ്റ്റിൽ. കൊല്ലം കിളിമാനൂർ എംജി നഗർ സേവ്യർ കോട്ടേജിൽ അലക്സ് യേശുദാസ് (35), ഇയാളുടെ സുഹൃത്ത് കൊല്ലം ഡീസന്റ് മുക്ക് കല്ലുവിളക്കുന്നേൽ കവിത (36) എന്നിവരെയാണു പാലക്കാട്ടുനിന്ന് പൊലീസ് അറസ്റ്റ്
അടിമാലി ∙ അടിമാലിയിൽ കൊലപാതകം നടന്നു 18 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടി ഇടുക്കി പൊലീസ്. 13നു രാത്രി 7 മണിയോടെയാണ് കൊലപാതക വിവരം മകൻ സുബൈർ പൊലീസിൽ അറിയിച്ചത്. തുടർന്നു അടിമാലി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി. മകനോടും അയൽവാസികളോടും വിവരങ്ങൾ ആരാഞ്ഞു. പിന്നാലെ ജില്ലാ പൊലീസ്
കട്ടപ്പന ∙ നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് ഒടിഞ്ഞ വൈദ്യുത പോസ്റ്റ് ബസിനു മുകളിലേക്ക് പതിച്ചു. വൻ അപകടം ഒഴിവായി. 14ന് വൈകിട്ട് നാലോടെ കട്ടപ്പന-പുളിയൻമല റോഡിൽ പാറക്കടവിനു സമീപമായിരുന്നു അപകടം. തൂക്കുപാലത്തു നിന്ന് കട്ടപ്പനയിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണംവിട്ട് വൈദ്യുതി കാലിൽ ഇടിച്ചു.തുടർന്ന്
രാജകുമാരി∙ അവധിക്കാലമായതോടെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ നിരവധി സഞ്ചാരികളാണു ജില്ലയിലെത്തുന്നത്. വളവും കുത്തിറക്കങ്ങളും നിറഞ്ഞ ഹൈറേഞ്ചിലെ റോഡുകളിൽ സഞ്ചാരികളുടെ വാഹനങ്ങൾ അപകടത്തിൽ പെടുന്നതും സന്തോഷം നിറഞ്ഞ യാത്രകൾ തീരാദുഃഖത്തിൽ കലാശിക്കുന്നതും ഓരോ അവധിക്കാലത്തെയും സങ്കടകാഴ്ചയാണ്.
വീട്ടിലെ ആഘോഷമൊക്കെ കഴിഞ്ഞ് ഒന്നു പുറത്തു പോയാലോ?. വെറുതേ സ്ഥലങ്ങൾ മാത്രം കണ്ടു മടങ്ങണ്ട. കാണാൻ മേളകളും സർക്കസും ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികൾ ജില്ലയിൽ പലയിടങ്ങളിലും നടക്കുന്നു. അത്തരം ചില കാഴ്ചകളിലൂടെ...
മൂന്നാർ ∙ മധ്യവേനലവധി ആഘോഷിക്കാനായി മൂന്നാറിൽ സഞ്ചാരികളുടെ തിരക്കേറി. വെള്ളിയാഴ്ച മുതലാണ് മൂന്നാറിൽ സഞ്ചാരികളുടെ തിരക്ക് വർധിച്ചത്. മലയാളികളാണ് സന്ദർശകരിലധികവും. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികളുമുണ്ട്. സന്ദർശകരിൽ ഭൂരിഭാഗവും രാവിലെ വന്നു വൈകിട്ട് മടങ്ങുന്നവരാണ്.
മൂന്നാർ∙ റേഷൻ അരി കരിഞ്ചന്തയിൽ വിറ്റഴിക്കുന്നതു വ്യാപകമാകുന്നു. റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന കുത്തരി തമിഴ് വിഭാഗത്തിൽപെട്ട തൊഴിലാളികൾ വാങ്ങാത്തതാണ് ഇവ കരിഞ്ചന്തയിൽ വിറ്റഴിക്കാൻ കാരണം. തോട്ടം മേഖലയിലെ തമിഴ് വംശജർ വെള്ളയരിയാണ് (പുഴുക്കലരി) ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്. എന്നാൽ കഴിഞ്ഞ ഒരു വർഷമായി പല
അടിമാലി∙ ഇടുക്കി അടിമാലിയിൽ മോഷണ ശ്രമത്തിനിടെ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതികളെ കുടുക്കിയത് മോഷ്ടിച്ച മാല സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചത്. നെടുവേലി കിഴക്കേതിൽ പരേതനായ കാസിമിന്റെ
കുമളി∙ ഇടുക്കി കുമളിയിൽ ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ഒരാൾക്ക് ഗുരുതരായി പരുക്കേറ്റു. വണ്ടിപ്പെരിയാർ കന്നിമാർചോല സ്വദേശികളായ അജയ് (23), സന്തോഷ് (25) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ അരുൺ (22) കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
തൊടുപുഴ∙ ഇടുക്കി അടിമാലിയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. മോഷണ ശ്രമത്തിനിടെ കഴുത്തറുത്ത്കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊല്ലം കിളിക്കൊല്ലൂർ സ്വദേശികളായകെ.ജെ.അലക്സ്, കവിത എന്നിവർ പാലക്കാട്ടുനിന്നാണ് പിടിയിലായത്. സിസിടിവി
വിഷുവിന് തലേന്നും പ്രചരണച്ചൂടിലാണു മൂന്ന് മുന്നണി സ്ഥാനാർഥികളും. കൊന്നപ്പൂവും വിഷുക്കൈനീട്ടവും നൽകിയാണു മിക്ക സ്ഥലങ്ങളിലും പ്രവർത്തകർ സ്ഥാനാർഥികളെ സ്വീകരിച്ചത്. സമൃദ്ധിയുംഐശ്വര്യവും നിറഞ്ഞ നാളുകളാണു മൂന്ന് സ്ഥാനാർഥികളും ഇടുക്കിക്ക് വാഗ്ദാനം ചെയ്യുന്നത്. തൊടുപുഴയിൽ കളംനിറഞ്ഞു ഡീൻ യുഡിഎഫ് സ്ഥാനാർഥി
ബൈസൺവാലി∙ ആലുവയിലെ വ്യാപാര സ്ഥാപനത്തിന് നൽകാനുള്ള 1,29,755 രൂപ നൽകണമെന്നാവശ്യപ്പെട്ട് ബൈസൺവാലിയിലെ ഫെയ്മസ് ബേക്കറി മാനേജ്മെന്റിന് വീണ്ടും കോടതിയുടെ നോട്ടിസ്. വിവിധ ബാങ്കുകളിൽ ഒരു കോടിയിലധികം രൂപയുടെ കട ബാധ്യത കൂടാതെയാണ് സ്വകാര്യ വ്യാപാര സ്ഥാപനങ്ങളിലും ഫേമസ് ബേക്കറി പണം നൽകാനുള്ളത്. കുടുംബശ്രീയുടെ
മൂന്നാർ ∙ വനമേഖലകളിലേക്കു വിനോദ സഞ്ചാരികളുമായി നടത്തുന്ന ട്രക്കിങ്ങിന് നിയന്ത്രണമേർപ്പെടുത്തി വനം വകുപ്പ്.മൂന്നാറിൽ ഏറ്റവുമധികം വിദേശികളടക്കമുള്ള വിനോദ സഞ്ചാരികൾ ട്രക്കിങ് നടത്തുന്ന ലക്ഷ്മി, കൊലുക്കുമല ,ചിന്നക്കനാൽ മേഖലകളിലാണു നിയന്ത്രണം ഏർപ്പെടുത്തി മൂന്നാർ ഡിഎഫ്ഒ രമേശ് വിഷ്ണോയി ഉത്തരവിട്ടത്.
തൊടുപുഴ∙ കൊട്ടിഘോഷിച്ച് തമിഴ്നാട്ടിലേക്കു സർവീസ് ആരംഭിച്ച 2 കെഎസ്ആർടിസി ബസുകളിലൊന്ന് തുടക്കത്തിലെ നിർത്തി. കഴിഞ്ഞ മാസം 11ന് ആണ് സർവീസ് ആരംഭിച്ചത്. തൊടുപുഴ, മൂലമറ്റം പ്രദേശത്തുള്ളവർക്ക് തേനിയിലേക്കും തിരിച്ചും യാത്ര ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് 2 ബസുകൾ സർവീസ് ആരംഭിച്ചത്. ആലപ്പുഴയിൽനിന്നു
കട്ടപ്പന∙ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥിത്തൊഴിലാളിയായ യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി ‘കനിവ് 108’ ആംബുലൻസ് ജീവനക്കാർ. ജാർഖണ്ഡ് സ്വദേശിനിയായ റീത്ത (21) ആണ് ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. കാഞ്ചിയാറിലാണ് ഇവർ താമസിക്കുന്നത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ്
വെള്ളാരംകുന്ന്∙ നിർത്തിയിട്ടിരുന്ന വാഹനം ഉരുണ്ടുനീങ്ങി മറിഞ്ഞ് റോഡരികിൽ നിന്നിരുന്ന ഒരാൾക്ക് പരുക്കേറ്റു. ആനവിലാസം പടപ്പുരയ്ക്കൽ സാംസണിന് (62) ആണ് പരുക്കേറ്റത്. കട്ടപ്പനയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. പാൽ വിതരണം ചെയ്യുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. റോഡിലെ
അടിമാലി∙ മാങ്കുളം പേമരം വളവിൽ വീണ്ടും അപകടം. ഇന്നലെ വൈകിട്ട് നിയന്ത്രണം വിട്ട കാർ തിട്ടയിൽ ഇടിച്ചാണ് അപകടമുണ്ടായത്. യാത്രക്കാർ പരുക്കുകളോടെ രക്ഷപ്പെട്ടു. കോതമംഗലം പല്ലാരിമംഗലം സ്വദേശികളാണ് അപകടത്തിൽപെട്ടത്. ഊന്നുകല്ലിൽനിന്ന് ആനക്കുളത്തേക്കു പോകും വഴിയാണ് അപകടം. നിരന്തരമായി അപകടങ്ങൾ ഉണ്ടാകുന്ന
അസീസിയിൽ ധ്യാനം ഭരണങ്ങാനം∙ അസീസി ധ്യാനകേന്ദ്രത്തിൽ 18 മുതൽ 22 വരെ അസീസി ടീം നയിക്കുന്ന പരിശുദ്ധാത്മാഭിഷേക ധ്യാനം നടക്കും. ബുക്കിങ്ങിന്: 04822238335, 8590124063. നെറ്റ്ബോൾ പരിശീലനം തൊടുപുഴ∙ നെറ്റ്ബോൾ കളിക്കാർക്കായി ജില്ലാ നെറ്റ്ബോൾ അസോസിയേഷൻ വേനൽക്കാല പരിശീലന പരിപാടികൾ സംഘടിപ്പിക്കും. നാളെ
അടിമാലി∙ വയോധികയെ വീടിനുള്ളിൽ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തി. അടിമാലി ടൗണിന് സമീപം കുര്യൻസ് പടിയിലാണ് സംഭവം. നെടുവേലി കിഴക്കേതിൽ പരേതനായ കാസിമിന്റെ ഭാര്യ ഫാത്തിമയെയാണ് (70) രാത്രി ഏഴു മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാത്തിമയോടൊപ്പം താമസിക്കുന്ന മകൻ സുബൈർ വൈകിട്ട് നാലരയോടെ ടൗണിൽ പോയിരുന്നു.
നാളെ വിഷു. ഐശ്വര്യ കാലത്തിന്റെ ആദ്യദിനം. വർഷം മുഴുവൻ കൈ നിറയെ കിട്ടാൻ പോകുന്ന സമൃദ്ധിയുടെ സൂചനയായാണ് ഇന്നു ലഭിക്കുന്ന കൈനീട്ടം കണക്കാക്കപ്പെടുന്നത്. കുടുംബത്തിലെ ഒരാൾക്കു പോലും കുറവു തോന്നിപ്പിക്കാതെ കാരണവർ, കൈ നിറയെ നൽകി ഈ വർഷം സമ്പന്നമാക്കുമെന്ന് കുടുംബാംഗങ്ങൾക്കു നൽകുന്ന സൂചന. വിഷുക്കാലവും
മൂന്നാർ ∙ ലോക്സഭ തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ജില്ല ഭരണകൂടം, സ്വീപ് എന്നിവയുടെ ആഭിമുഖ്യത്തിൽ മൂന്നാറിൽ ഡബിൾ ഡക്കർ ബസ് സർവീസ് തുടങ്ങുകയും ടസ്കർ ഷീൽഡ് സൗഹൃദ ഫുട്ബോൾ മത്സരം നടത്തുകയും ചെയ്തു. പഴയ മൂന്നാറിലെ കണ്ണൻ ദേവൻ കായിക മൈതാനത്ത് നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ ഷീബ ജോർജ് ബസ് ഫ്ലാഗ് ഓഫ്
ഉടുമ്പന്നൂർ ∙ സഞ്ചാരികൾക്ക് വ്യത്യസ്ത കാഴ്ചകൾ സമ്മാനിക്കുന്ന മുറംകെട്ടിപാറ വ്യൂ പോയിന്റിലേക്ക് സഞ്ചാരികൾക്ക് സ്വാഗതമരുളി സ്ഥാപിച്ചിട്ടുള്ള ഫലകം വേറിട്ട കാഴ്ചയായി. ഉടുമ്പന്നൂർ പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് മുറം കെട്ടിപ്പാറ. ദിവസവും നൂറു കണക്കിന് സഞ്ചാരികൾ ആണ് ഇവിടേക്ക്
കട്ടപ്പന ∙ നഗരസഭാ മേഖലയിലും പരിസര പഞ്ചായത്തുകളിലും ഉപയോഗിക്കാനായി തമിഴ്നാട്ടിലെ കമ്പത്തു നിന്ന് ഉപയോഗശൂന്യമായ ഇറച്ചി വ്യാപകമായി കടത്തിക്കൊണ്ടു വന്നു വിൽപന നടത്തുന്നതായി ആരോപണം. ഇറച്ചി ചേറ്റുകുഴി, ആമയാർ, വണ്ടൻമേട് എന്നിവിടങ്ങളിൽ എത്തിച്ച് തരം തിരിച്ച ശേഷം നഗരസഭാ മേഖലയിലെ ചില കടകളിലും വണ്ടൻമേട്,
കുമളി∙ മൊബൈൽ കടയിൽനിന്ന് 1,60,000 രൂപ വില വരുന്ന 2 ഐ ഫോണുകൾ സ്വകാര്യ ബാങ്ക് മാനേജറായ പ്രതി മോഷ്ടിച്ചത് അതിവിദഗ്ധമായി. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി ദീപക് മനോഹരൻ (34) ആണ് ഈ മാസം 7ന് സുഹൃത്തുക്കൾക്കൊപ്പം തേക്കടി സന്ദർശനത്തിന് എത്തിയപ്പോൾ മോഷണം നടത്തിയത്.
തൊടുപുഴ∙ ഇടുക്കി കുത്തുങ്കൽ വട്ടക്കണ്ണിപ്പാറയിൽ വിനോദ സഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞു രണ്ടുപേർ മരിച്ചു. ശിവഗംഗ സ്വദേശിയായ യുവതിയും പത്തു വയസ്സുള്ള പെൺകുട്ടിയുമാണ് മരിച്ചത്. തമിഴ്നാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. തേക്കടി സന്ദർശിച്ച ശേഷം സംഘം മൂന്നാറിലേക്ക്
Results 1-100 of 10000