ADVERTISEMENT
Change mode

മുക്കൂട്ടുതറ:മുക്കൂട്ടുതറ മുട്ടപ്പള്ളി തൊട്ടലിൽ ടി.വി.കൃഷ്ണൻകുട്ടി (81) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: എലിവാലിക്കര മരോട്ടിക്കൽ രത്നമ്മ. മക്കൾ: ടി.കെ.സതീഷ്, ടി.കെ.സന്ധ്യ, ടി.കെ.സിന്ധു. മരുമക്കൾ: സാബുമോൻ കോട്ടയം (പോപ്പുലർ ഓട്ടോ മൊബൈൽസ്), ബാബുമോൻ (നെടുംകണ്ടം).

ചീരഞ്ചിറ:പുളിമൂട്ടിൽ പി.ജി.കുര്യൻ (പാപ്പച്ചൻ–80) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം തെങ്ങണ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. ചങ്ങനാശേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് കോമൺ ഫെസിലിറ്റി സർവീസ് സെന്റർ മുൻ ഉദ്യോഗസ്ഥനാണ്. ഭാര്യ: ചീരഞ്ചിറ കൊച്ചുപറമ്പിൽ ലീലാമ്മ കുര്യൻ. മക്കൾ: ബിജു പി.കുര്യൻ (കെഎസ്ആർടിസി ചെങ്ങന്നൂർ), ബിനു പി.കുര്യൻ (അബുദാബി), ബിനോയ് പി.കുര്യൻ (കെഎസ്ആർടിസി തിരുവനന്തപുരം). മരുമക്കൾ: ലൂസിയാമ്മ ബിജു (ചീരഞ്ചിറ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം), ലീന ബിനു (അബുദാബി), ഷീജ ബിനോയ് (കിംസ് ആശുപത്രി കോട്ടയം).

ഏന്തയാർ:മൂഴിയാങ്കൽ ദീപ മാത്യു (43) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30ന് സെന്റ് മേരീസ് പള്ളിയിൽ.

പള്ളിക്കത്തോട്:മുക്കാലി അഞ്ചാനിയിൽ പരമേശ്വരൻ ആചാരി (75) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന്. ഭാര്യ: രമണി പരമേശ്വരൻ. മക്കൾ: അനിത, അമ്പിളി. മരുമക്കൾ: രാജേഷ് ആചാരി, രതീഷ്.

പാലാ:പുലിയന്നൂർ മുണ്ടക്കൊടി ഇല്ലം തന്ത്രിമുഖ്യൻ എം.ഡി.വിഷ്ണു നമ്പൂതിരി (102) അന്തരിച്ചു. സംസ്കാരം നടത്തി. പുലിയന്നൂർ മഹാദേവക്ഷേത്രത്തിൽ മേൽശാന്തിയായിരുന്നു. ളാലം മഹാദേവക്ഷേത്രം ഉൾപ്പെടെയുള്ള നിരവധി തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾ, കെഴുവംകുളം ചെറുവള്ളി, ചിറക്കരക്കാവ്, ഏറ്റുമാനൂർ മാരിയമ്മൻ കോവിൽ തുടങ്ങി എഴുപതോളം ക്ഷേത്രങ്ങളിൽ തന്ത്രി സ്ഥാനം വഹിച്ചിരുന്നു. ഭാര്യ: പരേതയായ അമ്മുക്കുട്ടി അന്തർജനം (പതുപ്പള്ളി ഇല്ലം ആനിക്കാട്). മക്കൾ: ദാമോദരൻ നമ്പൂതിരി, ലീലാമണി അന്തർജനം, പത്മിനി അന്തർജനം, രാമൻ നമ്പൂതിരി, ജയന്തി അന്തർജനം, വിഷ്ണു നമ്പൂതിരി. മരുമക്കൾ: നമ്പ്യാത്തൻ നമ്പൂതിരി പൊത്തോപ്പുറം ഇല്ലം പുതുവേലി, ജയകുമാരി അന്തർജനം (ഇളംമ്പിലാശ്ശേരി ഇല്ലം പോണാട്), പരേതനായ പത്മനാഭൻ നമ്പൂതിരി വലയ്ക്കാമറ്റം ഇല്ലം ഇടമറ്റം, ആശ അന്തർജനം ഇളയിടത്ത് ഇല്ലം മള്ളൂശേരി, ഉണ്ണിക്കൃഷ്ണൻ പോറ്റി മന്ദാനിൽ ഇല്ലം മാവേലിക്കര, ശ്രീജ അന്തർജനം കീരന്തിട്ട ഇല്ലം.

കൂനന്താനം:വേലശേരിൽ ഐഷ ബീവി (97) അന്തരിച്ചു. കബറടക്കം ഇന്ന് 10.30ന് വടക്കേക്കര ജുമാ മസ്ജിദിൽ. ഭർത്താവ്: പരേതനായ ഇബ്രാഹിം. മക്കൾ: ഷെരീഫ, സാറ, കുഞ്ഞമ്മ, സൈനബ, സലിം, നസീർ, ബീന. മരുമക്കൾ: പരേതനായ അബ്ദുൽ കരീം, അബ്ദുൽ റഹ്മാൻ, അബ്ദുൽ കരീം, ഹബീബ് റഹ്മാൻ, റഫീക്ക, ലൈല, പി.എസ്.റംലി.

ചങ്ങനാശേരി:കോട്ടമുറി പാറക്കുളം ദേവസ്യ ജോസഫ് (മാത്തുക്കുട്ടി-88) അന്തരിച്ചു. സംസ്കാരം ഇന്ന് 9.15ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് സേവ്യേഴ്സ് ഫൊറോനാ പള്ളിയിൽ. ഭാര്യ: പരേതയായ സിസിലി. മക്കൾ: സാലിമ്മ, സെബാസ്റ്റ്യൻ, ലൈസാമ്മ. മരുമക്കൾ: കൂഞ്ഞൂട്ടി കോയിപ്പുറം, ജിൻസി കൊച്ചേരി, ലാലപ്പൻ മണിമുറി.

ഉഴവൂർ:വലിയപറമ്പിൽ ജോസഫിന്റെയും (അജോ സ്റ്റുഡിയോ ഉഴവൂർ) ജോളിയുടെയും മകൻ യുകെയിൽ അന്തരിച്ച അജോ വി.ജോസഫിന്റെ (40) സംസ്കാരം ഇന്ന് 3ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കുറിച്ചിത്താനം സെന്റ് തോമസ് പള്ളിയിൽ.

നീണ്ടൂർ:എൽഐസി റിട്ട. അഡ്മിനിസ്ട്രേറ്റീവ് ഓഫിസറും നീണ്ടൂർ എൻഎസ്എസ് കരയോഗം പ്രസിഡന്റുമായിരുന്ന മംഗലത്ത് എ.പി.പരമേശ്വരൻ നായർ (84) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന്. കോട്ടയം അരങ്ങശ്ശേരിൽ കുടുംബാംഗമാണ്. ഭാര്യ: മംഗലത്ത് ലീലമ്മ. മക്കൾ: അനൂപ്, മഞ്ജു. മരുമക്കൾ: ശ്രീകുമാർ, ബിന്ദു.

കിടങ്ങൂർ സൗത്ത്:മുണ്ടന്താനത്ത് ഗോപിനാഥൻ നായർ (84) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന്. ഭാര്യ: മീനടം തെക്കനാട്ട് കാർത്യായനിയമ്മ. മക്കൾ: സുമ, സുധ, പരേതയായ സുജ. മരുമക്കൾ: പി.ബി.ബാബു തലനാട് പുത്തൻപുരയിൽ, രാജു മൂലയിൽകരാട്ട് കിടങ്ങൂർ പിറയാർ.

ആർപ്പൂക്കര:വില്ലൂന്നി പുതുപ്പറമ്പിൽ വിനോദ്കുമാർ (61) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന്. ഭാര്യ: ആർപ്പൂക്കര കൂട്ടൂങ്കൽ സതിയമ്മ. മക്കൾ: സൗമ്യ, സോണിയ. മരുമക്കൾ: ലോഗേഷ് കരിപ്പൂത്തട്ട്, സോമേഷ് മണിയാപറമ്പ്.

വൈക്കം:പുളിഞ്ചുവട് സരസ്വതി ഭവനിൽ ജി.വിജയൻ (56) അന്തരിച്ചു. സംസ്‌കാരം നടത്തി. പരേതനായ ഗോപാലനാചാരിയുടെ മകനാണ്. ഭാര്യ: ഷൈലജ വിജയൻ. മക്കൾ: വിനീത വിജയൻ, വിപിത വിജയൻ, വിഹിത വിജയൻ.

കല്ലറ:പറവൻതുരുത്ത് പുതുപ്പറമ്പിൽ (കിഴക്കേവീട്ടിൽ) അന്തരിച്ച ഏലിയാമ്മ ലൂക്കായുടെ (95) സംസ്കാരം ഇന്ന് 3.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഇരവിംഗലം കുഴുപ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ തൊമ്മൻ ലൂക്കാ. മക്കൾ: ചിന്നമ്മ, സിസ്റ്റർ മേരി ലൂക്ക് (ഭുവനേശ്വർ), പി.എൽ.തോമസ് (റിട്ട. സെക്ഷൻ സൂപ്പർവൈസർ പിഎഫ് ഓഫിസ് കോട്ടയം), മേരിക്കുട്ടി മാർട്ടിൻ, ആൻസി സുനിൽ (ഇരുവരും യുഎസ്), മോളി. മരുമക്കൾ: പരേതനായ ഫിലിപ് കുറ്റിപറിച്ചകാലായിൽ (കോതനല്ലൂർ), സീന തോമസ്, സുനിൽ കുരുവിള (ഇരുവരും കള്ളിയ്ക്കൽ കരിങ്കുന്നം), മാർട്ടിൻ ഞരളക്കാട്ടുകുന്നേൽ മോനിപ്പള്ളി (മൂവരും യുഎസ്).

ചങ്ങനാശേരി:നാലുകോടി വെട്ടികാട് പുളിമൂട്ടിൽ തോമസ് ആന്റണി (68) അന്തരിച്ചു. മൃതദേഹം ഇന്ന് രാവിലെ 10ന് സഹോദരൻ വർഗീസ് ആന്റണിയുടെ നാലുകോടിയിലെ വസതിയിൽ കൊണ്ടുവരും. സംസ്കാരം 4ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: വടക്കേക്കര കല്ലുകളം ഗ്രേസമ്മ. മക്കൾ: റോണി തോമസ്, റോബിൻ തോമസ്.

വടവാതൂർ:അറയ്ക്കമറ്റം വീട്ടിൽ അംബിക ബാബു (51) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് മുട്ടമ്പലം ശ്മശാനത്തിൽ. ഭർത്താവ്: പി.ബാബു. മക്കൾ: അശ്വതി ബാബു, അജീഷ് ബാബു (ഫ്യൂച്ചർ ജെനറലി ലൈഫ് ഇൻഷുറൻസ്). മരുമക്കൾ: വിനീത് നാരായണൻ, ഹരിത അജീഷ്.

ഗാന്ധിനഗർ:ആലുങ്കൽ എ.ഡി.ജോസഫ് (കുഞ്ഞ്–87) അന്തരിച്ചു. സംസ്കാരം ഇന്ന് 4ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം മുടിയൂർക്കര തിരുക്കുടുംബ പള്ളിയിൽ. ഭാര്യ: കാണക്കാരി പുല്ലംകണ്ണാപ്പള്ളി പരേതയായ ഏലിയാമ്മ ജോസഫ്. മക്കൾ: ഷൂബി ടോമി (ഇറിഗേഷൻ വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ), മേഴ്സി ജോസഫ്, ബീന റെജി, സ്റ്റെനി ജോസഫ്, സനിൽ ജോസഫ്. മരുമക്കൾ: ടോമി മാക്കിയിൽ (മോണിങ് സ്റ്റാർ കുറവിലങ്ങാട്), ജോസഫ് നെയ്ത്തുരുത്തേൽ (എംആർഎഫ് കോട്ടയം റിട്ട. ഉദ്യോഗസ്ഥൻ), റെജി കാവനാട്ട് (അലീന ഡിജിറ്റൽസ് കുടമാളൂർ), ഷിനി സ്റ്റെനി, സപ്ന സുനിൽ.

കൊടുങ്ങൂർ:ശാസ്താംകാവ് കൊല്ലത്ത് സരള ദേവി (63) അന്തരിച്ചു. സംസ്കാരം ഇന്ന് 4ന്. ഭർത്താവ്: പരേതനായ വിജയകുമാർ. മക്കൾ: ദീപു വിജയൻ (അബുദാബി), ഗീതു വിജയൻ (യുഎസ്). മരുമക്കൾ: ദേവികൃഷ്ണ (അബുദാബി), അരുൺ (യുഎസ്).

തൃക്കോതമംഗലം:കരിമ്പന്നൂർ കുടുംബാംഗം വന്നല നരിമറ്റത്തിൽ റിട്ട. പോസ്റ്റ് മിസ്ട്രസ് കുഞ്ഞുഞ്ഞമ്മ (88) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 4ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ. പുതുപ്പള്ളി കല്ലൂച്ചേരിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ എൻ.പി.ഫിലിപ്പോസ് (വിമുക്തഭടൻ). മക്കൾ: ബിന്ദു, ബിനു. മരുമക്കൾ: രാജു പുള്ളോലിക്കൽ കിളിരൂപറമ്പിൽ മീനടം, ഷാജി പി.യേശുദാസ് പുത്തൻപറമ്പിൽ മുട്ടമ്പലം (എച്ച്ഡിഎഫ്സി ലൈഫ് ഫിനാൻഷ്യൽ കൺസൽറ്റന്റ്).

കൂവപ്പള്ളി:കുരിശുംമൂട്ടിൽ പരേതനായ ചാക്കോയുടെ മകൻ കെ.സി.ജോസഫ് (70) അന്തരിച്ചു. മൃതദേഹം ഇന്ന് 9ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം 3ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കൂവപ്പള്ളി സെന്റ് ജോസഫ്സ് പള്ളിയിൽ.

മരങ്ങാട്ടുപ്പിള്ളി:ആണ്ടൂർ കൊച്ചുപുരയ്ക്കൽ സുമതിയമ്മ (93) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന്. അരുണാപുരം പ്ലാത്തോട്ടത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.എസ്.പരമേശ്വരൻ നായർ. മക്കൾ: രവീന്ദ്രനാഥ ബാബു, ഷിബു (ഇരുവരും ഡൽഹി റെയിൽവേ), ഉഷാകുമാരി, സാബു, അയിഷ. മരുമക്കൾ: ഗീത പാട്ടത്തിൽ ആയാംകുടി, വാസുദേവൻപിള്ള അടിശേരിയിൽ ചെങ്ങന്നൂർ, മഹേശൻ ചെപ്പിലുതറപ്പിൽ പേരൂർ, ബിന്ദു കുന്നുപുറത്ത് വെള്ളിലാപ്പിള്ളി, ബീന ശ്രീവിലാസം വലവൂർ (ഗവ. നഴ്സ്).

പുളിക്കൽകവല:മണർകാട് കണിയാംപറമ്പിൽ ശോശാമ്മ (90) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് മകൾ വത്സമ്മയുടെ പുളിക്കൽകവല കല്ലുപുരയിൽ വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പയ്യപ്പാടി ഐപിസി സിയോൻ സഭാ സെമിത്തേരിയിൽ. മറ്റു മക്കൾ: പരേതനായ രാജു, ലീലാമ്മ, സൂസമ്മ. മരുമക്കൾ: കുഞ്ഞുമോൾ, പരേതരായ തങ്കച്ചൻ, കെ.സി.തോമസ്.

നെടുങ്ങാടപ്പള്ളി:ഇടുക്കോടിയിൽ രാജപ്പൻ അയ്യപ്പൻ (86) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന്. ഭാര്യ: ചെല്ലമ്മ. മക്കൾ: രവി, രഘു, രാജു, സുജ, റെജി, രാജേഷ്.

മൈലാടി:മനയ്ക്കലേട്ട് ഏലിയാമ്മ വർഗീസ് (പൊന്നമ്മ–84) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കങ്ങഴ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. മാന്താനം മുണ്ടനാംചിറ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ഏബ്രഹാം വർഗീസ്. മക്കൾ: സണ്ണി, രാജു, എം.വി.ഏലിയാമ്മ (റിട്ട. എച്ച്എം), റജി, പരേതനായ തമ്പി. മരുമക്കൾ: ലൈസാമ്മ, വത്സമ്മ, മിനി, ജയ, തോമസ് വർഗീസ് (വെണ്ണിക്കുളം).

ചങ്ങനാശേരി:മാടപ്പള്ളി ചേരൂക്കളത്തിൽ വീട്ടിൽ തോമസ് ജോസഫ് (സാജു-60) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30ന് ഏലംകുന്ന് ലിറ്റിൽ ഫ്ലവർ പള്ളിയിൽ. ഭാര്യ: മാടപ്പള്ളി പുതുപ്പറമ്പ് ജാൻസി തോമസ്. മക്കൾ: അനു, അഞ്ചു, വിനു. മരുമക്കൾ: സോജി പടനിലത്ത്, ശരത് പുതുപ്പറമ്പിൽ (മാടപ്പള്ളി).

കൈപ്പുഴ:മാന്തുരുത്തിൽ ഡെയ്സി ആന്റണി (80) അന്തരിച്ചു. സംസ്കാരം നാളെ 4ന് സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ചിങ്ങവനം കൈതാരത്ത് കുടുംബാംഗമാണ്. ഭർ‍ത്താവ്: എം.സി.ആന്റണി (റിട്ട. പ്രധാനാധ്യാപകൻ, സെന്റ് മാത്യൂസ് എൽപിഎസ് കൈപ്പുഴ). മക്കൾ: ജസീന സാബു (ടീച്ചർ സെന്റ് മേരീസ് എച്ച്എസ്എസ് കിടങ്ങൂർ), പരേതയായ സെമീന സജി (ടീച്ചർ സെന്റ് തോമസ് എച്ച്എസ് കല്ലറ), ബൈജുമോൻ ആന്റണി (യുകെ). മരുമക്കൾ: പരേതനായ സാബു ജോൺ പ്ലാത്തോട്ടത്തിൽ (കിടങ്ങൂർ), സജി ജയിംസ് മറ്റത്തിൽ പുന്നത്തുറ (ഫ്ലോറിഡ), റീനമോൾ തോമസ് കട്ടപ്പുറത്ത് ചാമക്കാല (യുകെ).

കുറവിലങ്ങാട്:കുന്നുംപുറത്ത് കെ.ആർ.ഗൗരി (98) അന്തരിച്ചു. സംസ്കാരം ഇന്ന് 4ന്. കുറുപ്പന്തറ കാഞ്ഞിരത്തുംമൂട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കുമാരൻകുട്ടി. മക്കൾ: കുമാരദാസ്, പരേതനായ സുകുമാരൻ, പത്മിനി, അഡ്വ. കെ.കെ.ശശികുമാർ (മുൻ കുറവിലങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ജയമോൾ, ബിജുകുമാർ. മരുമക്കൾ: ഗ്രേസി പനമരം, സുശീല ഇടയാർ, മോഹനൻ സംക്രാന്തി, അഡ്വ. ലാലി പാലാ, രാജു ആണ്ടൂർ, തുളസി മാൻവെട്ടം.

കടയനിക്കാട്:എസ്‌വിഡി സഭാംഗം ഫാ. തോമസ് കുഴിപതാലിൽ (88) ഒഡീഷയിൽ അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് ഒഡീഷ ജാർസുഗുഡ എസ്‌വിഡി പ്രൊവിൻഷ്യൽ ഹൗസ് ശാന്തിഭവൻ സെമിത്തേരിയിൽ. സാബൽപൂര് മിഷനിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. സഹോദരങ്ങൾ: മേരി വർക്കി പയ്യേലുമുറിയിൽ ചാമംപതാൽ, അന്നമ്മ വർഗീസ് കുന്നേൽ എഴുമറ്റൂർ, ത്രേസ്യാമ്മ വർക്കി തുണ്ടിയിൽ ന്യൂയോർക്ക്, പരേതരായ കെ.എം.യോഹന്നാൻ, കെ.എം.വർഗീസ് (ഇരുവരും കുഴിപതാലിൽ കടയനിക്കാട്).

വൈക്കം:പടിഞ്ഞാറേക്കര തലച്ചിനേഴത്ത് സ്നേഹലത (82) അന്തരിച്ചു. സംസ്കാരം ഇന്ന് 12.30ന്. ഭർത്താവ്: പരേതനായ രാജപ്പൻ. മക്കൾ: പ്രീണ, സുരേഷ്, സുപ്രിയ, ബിന്ദു. മരുമക്കൾ: മോഹനൻ, രമ, ബിജു, വേണു.

തുരുത്തി:തകടിയേൽ (കൊണ്ടൂപ്പറമ്പിൽ) സൂസമ്മ ബേബിച്ചൻ (54) അന്തരിച്ചു. സംസ്കാരം നാളെ 3ന് തുരുത്തി മർത്തമറിയം ഫൊറോനാ പള്ളിയിൽ. മുണ്ടക്കയം വേലനിലം കാറ്റാടിയിൽ കുടുംബാംഗമാണ്. ഭർത്താവ്: ടി.എസ്.ബേബിച്ചൻ. മക്കൾ: പരേതനായ സോബിൻ, സോണിയ.

മേമ്മുറി:തറയിൽത്താഴത്ത് സുരേന്ദ്രൻ നായർ (55) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: മാഞ്ഞൂർ പാടകശേരി സതി. മക്കൾ: ടി.എസ്.അർജുൻ, അനു കൃഷ്ണ. സഞ്ചയനം മെയ് 4 രാവിലെ 9ന്.

തിരുവാർപ്പ്:മാഞ്ഞൂർ പുത്തൻപറമ്പിൽ റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ പി.എൻ.സദാനന്ദൻ (91) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന്. ഭാര്യ: രാമങ്കരി മുട്ടശ്ശേരി രാജമ്മ. മക്കൾ: പി.എസ്.അനുകുമാർ, അഞ്ജലി ബിനോയി. മരുമക്കൾ: രാജി അനു വലിയപുരയ്ക്കൽ, ബിനോയി പടിഞ്ഞാറെച്ചിറ (ഇരുവരും ആലപ്പുഴ).

കൈനടി:പുതുപ്പറമ്പിൽ ശാരദാമ്മ (96) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന്. ഭർത്താവ്: പരേതനായ രാമൻകുട്ടി നായർ. മക്കൾ: ഓമന, പ്രസന്ന, ഗോപാലകൃഷ്ണൻ, മണിയമ്മ, ഉണ്ണിക്കൃഷ്ണൻ, പ്രകാശ്. മരുമക്കൾ: രഘുനാഥൻ നായർ, കൃഷ്ണകുമാർ, ശശികുമാർ, മിനി, ശ്രീകല, ശ്രീലത.

കാഞ്ഞിരമറ്റം:കുറ്റിക്കാട്ടിൽ അമ്മുക്കുട്ടി അമ്മാൾ (96) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ നാരായണൻ ആചാരി. മക്കൾ: പൊന്നപ്പൻ ആചാരി, തങ്കമണി, പരേതരായ കൃഷ്ണൻ, അമ്മിണിക്കുട്ടി. മരുമക്കൾ: ജയന്തി, ഉഷ, പരേതരായ മുത്തു ആചാരി, മുരുകേശൻ. സഞ്ചയനം ബുധനാഴ്ച.

കൊച്ചി:വെണ്ണല മാടവന ടെംപിൾ റോഡ് എആർഎ–56എ അനുഗ്രഹയിൽ അന്തരിച്ച എം.സി.ചാക്കോയുടെ (രാജൻ-78) മൃതദേഹം ഇന്ന് വൈകിട്ട് 6ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 4.30ന് കളമശേരി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ ശുശ്രൂഷയ്ക്ക് ശേഷം തേങ്ങോട് സെമിത്തേരിയിൽ. ചാത്തങ്കരി മാലിച്ചേരിയിൽ കുടുംബാംഗമാണ്.

വെമ്പള്ളി:ആറ്റുപുറത്ത് കാവുംപറമ്പിൽ ബ്രിജിത്ത ജോസഫ് (80) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: ജോസഫ്. മക്കൾ: സെലീനാമ്മ, ബെന്നി, കുഞ്ഞുമോൾ, മിനി. മരുമക്കൾ: പരേതനായ ഷാജി, ബിൻസി, ജോജോ, ജോർജ്.

പാറമ്പുഴ:കുഴിചാലിൽ അന്നമ്മ മാത്യു (88) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 2.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ബത്‌ലഹം പള്ളിയിൽ. ചെറുവാണ്ടൂർ കല്ലുതുണ്ടത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: മത്തായി. മക്കൾ: പരേതനായ കെ.എം.മാത്യു, പെണ്ണമ്മ, കെ.എം.ലൂക്കോസ് (ആൽഫൈൻ ഡ്യൂട്ടി പെയ്ഡ് ഷോപ്പ്), ജോസ് മാത്യു (സതേൺ ഡ്രഗ് ഹൗസ്), ത്രേസ്യാമ്മ ജോസി (ഡൽഹി), അലക്സ് മാത്യു (മസ്കത്ത്). മരുമക്കൾ: ഷേർലി മാത്യു പുറത്തേമടത്തിൽ (നെടുമണ്ണി), ബാബു നൂഴിമുറിയിൽ (മുക്കൂർ), ടെസി ലൂക്കോസ് കാട്ടുകുന്നേൽ (പനയമ്പാല), ആൻസി ജോസ് ശ്രാമ്പിക്കൽ കട്ടത്തറ (മുട്ടാർ), ജോസി വള്ളപ്പുരയ്ക്കൽ (പച്ച), ഷിജി അലക്സ് മലേക്കുടിയിൽ (വാഴക്കുളം).

കിളിരൂർ:പരുത്തിയകം കൊച്ചുപറമ്പിൽ കെ.ജെ.രാജു (65) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് കുമരകം സെന്റ് ജയിംസ് സിഎസ്ഐ പള്ളിയിൽ. ഭാര്യ: പൊന്നമ്മ രാജു. മക്കൾ: റോബിൻ, റോഷൻ, റോഷ്നി. മരുമക്കൾ: ബീന, രേഷ്മ, ജെബിൻ.

പാലാ:നെല്ലിയാനി നിത്യാരാധനാ മഠാംഗം സിസ്റ്റർ മേരി മൂഴിക്കുഴിയിൽ (87) അന്തരിച്ചു. മൃതദേഹം ഇന്ന് 9ന് നെല്ലിയാനി മഠത്തിൽ കൊണ്ടുവരും. സംസ്കാരം 1ന് നെല്ലിയാനി മഠം ചാപ്പലിൽ ശുശ്രൂഷയ്ക്ക് ശേഷം മഠം വക സെമിത്തേരിയിൽ. കടുത്തുരുത്തി, അരുവിത്തുറ, പൈക, ഉജ്ജൈൻ തുടങ്ങി വിവിധ മഠങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൂന്നിലവ് മൂഴിക്കുഴിയിൽ പരേതനായ വർക്കിയുടെ മകളാണ്. സഹോദരങ്ങൾ: വർക്കി തോമസ് മൂഴിക്കുഴിയിൽ, പരേതരായ വർക്കി ജോസഫ് (ഇരുവരും മൂന്നിലവ്), ത്രേസ്യാമ്മ മൈക്കിൾ മൂക്കൻതോട്ടം (ജിയോവാലി).

മാടപ്പള്ളി:പുന്നക്കുന്ന് സന്തോഷ് ഭവനിൽ ഗോപിദാസ് (86) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് പൊങ്ങ എസ്എൻഡിപി ശ്മശാനത്തിൽ‌. ഭാര്യ: മണിയമ്മ. മക്കൾ: ശ്രീലത, സന്തോഷ്. മരുമക്കൾ: ഓമനക്കുട്ടൻ, സിന്ധു.

തോട്ടയ്ക്കാട്:എഴുവന്താനം കൊച്ചാലുങ്കൽ ഷാജി ജേക്കബ് (വർഗീസ് ജേക്കബ്–54) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് സെന്റ് ആൻഡ്രൂസ് സിഎസ്ഐ പള്ളിയിൽ. ഭാര്യ: എഴുവന്താനം പ്ലാച്ചേരിൽ മിനി ഷാജി. മക്കൾ: ഷാനു (ദുബായ്), ഷാനി.

ചെന്നാമറ്റം:കോഴിപ്പറമ്പിൽ കെ.എ.ജോർജ് (ആന്റണി–72) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: സൗത്ത് പാമ്പാടി കാരിമുട്ടം അന്നമ്മ ജോർജ്.

നട്ടാശേരി:ഐക്കരപറമ്പിൽ എം.എൻ.ഗോപാലകൃഷ്ണൻ (രാജപ്പൻ–93) അന്തരിച്ചു. സംസ്കാരം ഇന്ന് 4.30ന്. ഭാര്യ: തങ്കമ്മ. മക്കൾ: ഹരിദാസ്, ശ്രീലത, അനിത, സതീഷ്. മരുമക്കൾ: പൊന്നമ്മ, പി.കെ.സോമൻ, എ.ആർ.രാജേന്ദ്രൻ, നിഷ പ്രഭ.

കരൂർ:തടത്തിൽ അന്നക്കുട്ടി ജോസഫ് (88) അന്തരിച്ചു. സംസ്കാരം നാളെ 11ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം തിരുഹൃദയ പള്ളിയിൽ. ഏഴാച്ചേരി തുണ്ടത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: ടി.സി.ജോസഫ്. മക്കൾ: സക്കറിയാസ്, ആൻസി, ലിറ്റി. മരുമക്കൾ: ഗ്രേസി മണപ്പാട്ട്, സാബു പന്നിപള്ളിൽ പാലാ, ജോമോൻ ഇളംപച്ചംവീട്ടിൽ പൈക.

ചങ്ങനാശേരി:പൂവം തെക്കേയാലുംപറമ്പിൽ ത്രേസ്യാമ്മ ജോസഫ് (തറമ്മ–75) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് സെന്റ് മേരീസ് മെത്രാപ്പൊലീത്തൻ പള്ളിയിൽ. തൃക്കൊടിത്താനം പുത്തൻപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ് ചാക്കോ. മക്കൾ: മിനി, റിനി. മരുമക്കൾ: സോണി പുളിക്കൽവീട് (ആലപ്പുഴ), ബിനു നടുവേലിച്ചിറ (കൊടുപ്പുന്ന).

വിളക്കുമാടം:കിഴക്കടമ്പിൽ കെ.ആർ.ഗോപാലകൃഷ്ണൻ നായർ (78) അന്തരിച്ചു. സംസ്‍കാരം ഇന്ന് 3ന്. ഭാര്യ: ഓമന. മക്കൾ: കെ.ജി.സനിൽകുമാർ, മഞ്ജു. മരുമക്കൾ: ഷീന, മനോജ്‌.

ഭരണങ്ങാനം:ചിറ്റാനപ്പാറ പിണക്കാട്ട് മേരി (75) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭർത്താവ്: പരേതനായ ചാക്കോച്ചൻ. മക്കൾ: റോയ്, ജോജോ, തെരേസ. മരുമക്കൾ: മിനി, മഞ്ജു, ബെന്നി ഞായർകുളം കുറവിലങ്ങാട്.

വാഴൂർ ഈസ്റ്റ്:പീടിയേക്കൽ പരേതനായ തങ്കപ്പൻ നായരുടെ മകൻ പി.കെ.രാജീവ് (60) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന്. ഭാര്യ: വാഴപ്പള്ളി എരമല്ലൂർ ലത. മക്കൾ: അശ്വതി, ആതിര. മരുമകൻ: ജിതേഷ് പടിഞ്ഞാറ്റേൽതാഴെ (ചിറക്കടവ്).

പുതുപ്പള്ളി:പിണ്ണാക്കുമല തടത്തിൽ വാസു (80) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: കുന്നേപ്പറമ്പിൽ തങ്കമ്മ. മക്കൾ: വാസന്തി, ശിവൻ. മരുമക്കൾ: ശശി ചെങ്ങഴത്തുപറമ്പിൽ (കൊല്ലാട്), അജിത (മാങ്ങാനം).

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT