മധുരശ്രീ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kozhikod-madhurasree

കോഴിക്കോട് ∙ സംസ്ഥാനത്താദ്യമായി കുടുംബശ്രീ ബ്രാൻഡഡ് ചോക്ലേറ്റ്, കേക്ക് ഉൽപാദനത്തിലേക്ക്. കോർപറേഷൻ കുടുംബശ്രീ പുറത്തിറക്കുന്ന സോയ്  ബ്രാൻഡ്  ചോക്ലേറ്റും കേക്കുകളും ഏപ്രിൽ 15 മുതൽ വിപണിയിലെ രുചിസാന്നിധ്യമാകും. കോർപറേഷൻ നോർത്ത് സിഡിഎസിനു കീഴിലുള്ള വെസ്റ്റ്ഹിൽ കാരുണ്യ അയൽക്കൂട്ടമാണ് ചുവടുവയ്പു നടത്തുന്നത്. ചോക്ലേറ്റ് ഉൽപാദനത്തിനായി 12 ലക്ഷം രൂപ മുടക്കി  ഇറ്റലിയിൽ നിന്നാണ് മെഷീൻ എത്തിക്കുന്നത്. വിദേശത്തേക്കടക്കം കയറ്റുമതി ലക്ഷ്യമിട്ടാണ് സംരംഭം.  ഒരു ദിവസം 50 കിലോ ചോക്ലേറ്റ് ഉൽപാദിപ്പിക്കാനാകും. 

ഉൽപന്നങ്ങളുടെ വിപണനം കുടുംബശ്രീ നേരിട്ടായിരിക്കും. അയൽക്കൂട്ടം സെക്രട്ടറി എം. സുലേഖയുടെ നേതൃത്വത്തിലായിരിക്കും പ്രവർത്തനം. ഈസ്റ്റ് നടക്കാവ് മിശാൽ ബിൽഡിങ്ങിലായിരിക്കും ഉൽപാദന യൂണിറ്റിന്റെ പ്രവർത്തനം. നിലവിൽ  15  പേർക്ക് തൊഴിലവസരമുണ്ട്. കുറഞ്ഞ വിലയിൽ ഉന്നതനിലവാരവും സ്വാദുമാണ് കുടുംബശ്രീ ഉൽപന്നങ്ങളിൽ വാഗ്ദാനം ചെയ്യുന്നത്. 

20 രൂപയുടെ കപ്പ് കേക്കു മുതൽ 2000 രൂപയുടെ കസ്റ്റമൈസ്ഡ് ചോക്ലേറ്റ് വരെ സോയ് പുറത്തിറക്കും. ഉപഭോക്താവിന്റെ ആവശ്യാനുസരണം വിവിധ ആകൃതികളിലുണ്ടാക്കുന്ന കസ്റ്റമൈസ്ഡ് ചോക്ലേറ്റ് ബ്രാൻഡിന്റെ മുഖ്യ ആകർഷണമായിരിക്കും.  ആറു മാസമായി വിവിധ വീടുകളിൽ  ചോക്ലേറ്റും കേക്കുകളും കുടുംബശ്രീ ഉൽപാദിപ്പിച്ചുവരികയാണ്. സ്റ്റാൻഡ് അപ് ഇന്ത്യ 15 ലക്ഷം രൂപ ബാങ്ക് വായ്പയെടുത്താണ് സംരംഭം തുടങ്ങുന്നത്. കോർപറേഷന്റെ മൈക്രോ എമർജിങ് ഫണ്ട് നൽകുന്ന സബ്സിഡിയുമുണ്ട്. സംരംഭത്തിന് ഫുഡ് സേഫ്റ്റി ലൈസൻസും ലഭിച്ചുകഴിഞ്ഞു. 

സോയ് ബ്രാൻഡ് ചോക്ലേറ്റ്, കേക്ക് അടക്കം കോർപറേഷൻ കുടുംബശ്രീക്ക് നിലവിൽ ഒട്ടേറെ സംരംഭങ്ങളാണുള്ളത്. വനിതാ ഹോസ്റ്റൽ,  ഹെൽത്ത് ക്ലബ്, ഷോപ്പിങ് ബാഗ് ഉൽപാദനം, രുചിപ്പുര, ഫുഡ് ഗ്രൈൻഡിങ്, തീർഥം കുടിവെള്ളം, അമൃത് ന്യൂട്രി മിക്സ് എന്നിങ്ങനെ പോകുന്നു പദ്ധതികൾ. സോയ് ഉൽപന്നങ്ങൾ, അമൃത് ന്യൂട്രിമിക്സ്, തീർഥം കുടിവെള്ളം  എന്നിവയുടെ വിൽപനയിലൂടെ  എലത്തൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ വനിതാ സംരംഭക വിപണന കേന്ദ്രം ശക്തിപ്പെടുത്തുമെന്ന് പ്രോജക്ട് ഓഫിസർ എം.വി. റംസി ഇസ്മായിൽ അറിയിച്ചു. തീർഥം കുടിവെള്ളവും ഏപ്രിൽ 15 മുതൽ വിപണിയിൽ ലഭ്യമാകും. സോയ് ഉൽപാദന യൂണിറ്റിന്റെ ഉദ്ഘാടനം  29ന് രാവിലെ 10ന് ടൗൺഹാളിൽ കോർപറേഷൻ സെക്രട്ടറി മൃൺമയി ജോഷി നിർവഹിക്കും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.