OBITUARY

നിര്യാതരായി - മലപ്പുറം - 23/10/2017

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മൂക്കുതല:തച്ചൻകാട് പരേതനായ അണ്ടമുക്കിൽ നാരായണന്റെ ഭാര്യ ദേവകി (82) നിര്യാതയായി. സംസ്കാരം ഇന്ന് ഒൻപതിന്. മക്കൾ: പ്രകാശൻ (സൗദി), ഹരിദാസൻ (ഖത്തർ). മരുമക്കൾ: ഹേമലത, ഗീത.

വളാഞ്ചേരി:മാവണ്ടിയൂരിലെ താഴത്തെ പള്ളിയാലിൽ ഹസൈനാർ (60) നിര്യാതനായി. ഭാര്യ: വരിക്കപ്പുലാക്കൽ കദീജ. മക്കൾ: ഹക്കീം, ഷബ്ന, അനീസ്, തൗഫീഖ്. മരുമക്കൾ: ജസീറ, റസാഖ്, മുംതാ‌സ്.

താനൂർ:പനങ്ങാട്ടൂരിലെ മാണാക്കുണ്ടിൽ ജാനകി (65) നിര്യാതയായി. മക്കൾ: ബാബു, മനോഹരൻ, വിജയ, സുരേഷ്, ആനന്ദൻ. മരുമകൻ: സുശീലൻ.

നരിവാലമുണ്ട:പാലത്തിങ്കൽ നാരായണൻ (63) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: ഷീബ, ശ്രുതിമോൾ, ശിവദാസൻ, സുജാത. മരുമക്കൾ: കരുണാകരൻ, ഹരിദാസ്, പ്രകാശൻ, സനിത.

തിരൂർ:തെക്കുംമുറി തറയിൽ കൃഷ്ണൻ (65) നാസിക്കിൽ നിര്യാതനായി. വിമുക്ത ഭടനാണ്. ഭാര്യ: രാധ. മക്കൾ: സോളി (നാസിക്ക് ആർട്ടിലറി റെക്കോർഡ്സ്), സോഫി. മരുമക്കൾ: ജിഥിൻ, നിതിൻ.

ചേലേമ്പ്ര:ചെറുവണ്ണൂർ ജിവിഎച്ച്എസ്എസ് അധ്യാപകൻ കെ.കെ.അബ്ദുൽ മജീദിന്റെ ഭാര്യ കണ്ണെത്ത് ഹബീബ (46) നിര്യാതയായി. മക്കൾ: അംജദ്, അഫീഫ്, അദീബ്. മരുമകൾ: ഹുസ്ന.

പൊന്നാനി:പുളിയംകാവിൽ അച്യുതൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് ഒൻപതിന് ഈശ്വരമംഗലം ശ്മശാനത്തിൽ. ഭാര്യ: ജാനകി. മക്കൾ: ഗിരിജ, വനജ, ഷീജ, ഷൈലജ, റീജ, മണികണ്ഠൻ, സിന്ധു, ഉണ്ണിക്കൃ‌ഷ്ണൻ. മരുമക്കൾ: ചന്ദ്രൻ, സുരേഷ്, സുന്ദരൻ, വിജയൻ, സനില, ലോഹിദാസൻ, റീമ, പരേതനായ രാജൻ.

തിരൂർ:സൗത്ത് അന്നാര പരേതനായ കാവുംപുറത്ത് മുഹമ്മദ് ഹാജിയുടെ ഭാര്യ മെഹ്റുന്നിസ ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: റഹ്മാൻ, ഹംസ (സൗദി), കദീജ.

മലപ്പുറം:കൃഷ്ണകൃപയിൽ കൊല്ലർക്കണ്ടി ശശിധരൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് 11ന്. ഭാര്യ: മല്ലികാദേവി. മക്കൾ: നിധീഷ്, രാജേഷ്, ദീപ. മരുമക്കൾ: സൗമ്യ, റിമ, മഗേഷ്.

മഞ്ചേരി:കാഞ്ഞിരാട്ടുകുന്ന് പരേതനായ വടക്കരൻ കിളിയന്റെ ഭാര്യ കാളി (80) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് ചക്കരക്കാട് ശ്മശാനത്തിൽ. മക്കൾ: ബാലകൃഷ്ണൻ, അറമുഖൻ, ശാരദ (ലാൻഡ് ട്രൈബ്യൂണൽ, മഞ്ചേരി), വൽസല. മരുമക്കൾ: വിലാസിനി, റോജ.

നന്നമ്പ്ര:കുണ്ടൂർ ജയറാംപടി പരേതനായ കളവൂർ അരീക്കാട്ട് ദിവാകരൻ നായരുടെ ഭാര്യ കാവുങ്ങൽ വിനോദിനി അമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് ഒൻപതിന്. മക്കൾ: ശുഭാമണി, രജിത, പ്രേമൻ, ബിന്ദു. മരുമക്കൾ: രവീന്ദ്രകുമാർ, സോമരാജൻ, ഉണ്ണിക്കൃ‌ഷ്ണൻ, സീമ.

പുത്തനത്താണി:ചുങ്കം കുന്നംവളപ്പിൽ അലി (90) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: അബ്ദു ഷുക്കൂർ, അബ്ദുറഹിമാൻ, ആസ്യ, ഹാജറ, സൽമു, സുഹ്റ, ബുഷ്റ. മരുമക്കൾ: കുഞ്ഞിമൊയ്തീൻ മുസല്യാർ, സെയ്‌തലവി, അവറാൻകുട്ടി, അബു, ഹനീഫ, ഫാത്തിമത്ത് സുഹ്റ, സഫിയ.

തിരൂർ:റിട്ട. ആർപിഎഫ് ഇൻസ്‌പെക്ടർ പൂക്കയിൽ കടവത്ത് ബാലകൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: പരേതയായ കമലം. മക്കൾ: ഉഷാകുമാരി, ഉണ്ണിക്കൃ‌ഷ്ണൻ.

വള്ളിക്കുന്ന്:കാഞ്ഞിരപൊറ്റയിലെ ചങ്ങരംപിള്ളാണി മാരാത്തയിൽ ബേബിരാജ് (54) നിര്യാതനായി. സംസ്കാരം ഇന്ന് 10ന്. വയനാട് ജില്ലാ സഹകരണ സംഘം ഡപ്യൂട്ടി റജിസ്ട്രാറാണ്. തിരൂർ സർക്കിൾ സഹകരണ യൂണിയൻ സെക്രട്ടറി, വള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: അമ്മത്തൂർ അനിത (ഇടിമൂഴിക്കൽ എഎൽപിഎസ് പ്രധാനാധ്യാപിക). മക്കൾ: ബാൽരാജ്, കാർത്തിക.

പൊന്നാനി:തെയ്യങ്ങാട് ചേരിയിൽ കുഞ്ഞുകുട്ടൻ (70) നിര്യാതനായി. റിട്ട. ആരോഗ്യവകുപ്പ് ജീവനക്കാരനായിരുന്നു. ഭാര്യ: സൗമിനി. മക്കൾ: ഫെമിന, ഫിനോജ്, ഫിജേഷ്. മരുമകൻ: സന്തോഷ്.

വളവന്നൂർ:മയ്യേരിച്ചിറയിലെ മച്ചിഞ്ചേരി തൂമ്പിൽ കുഞ്ഞീൻ ഹാജി (79) നിര്യാതനായി. കബറടക്കം ഇന്ന് 8.30ന് കൽപകഞ്ചേരി കാവപ്പുര ജുമാ മസ്ജിദിൽ. ഭാര്യ: ഇയ്യാച്ചു ചങ്ങമ്പളളി. മക്കൾ: ഷാഫി, ഷാജി, ശിഹാബ് (ഇരുവരും അബുദാബി), നസ്രിയ, പരേതയായ ബുഷ്റ. മരുമക്കൾ: കുഞ്ഞഹമ്മദ്, മൂസ, ജമീല, ഷെറീന, ജസീല.

കൽപകഞ്ചേരി:പറവന്നൂർ പരേതനായ വലിയപീടിയേക്കൽ ബീരാൻകുട്ടിയുടെ ഭാര്യ കക്കാട്ട് കുഞ്ഞിപാത്തു ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: ബഷീർ (കാടാമ്പുഴ അൽഹുദ സെൻട്രൽ സ്കൂൾ), അബ്ദുറസാഖ് (അജ്മാൻ), അബ്ദുൽ മജീദ് (ദുബായ്), അബ്ദുൽ നസീർ, ബീക്കുട്ടി, പരേതയായ സുബൈദ. മരുമക്കൾ: സെയ്‌തലവി, യാഹുട്ടി, സഫിയ, ഷാഹിദ, അസ്മ, ഖമറുന്നിസ.

എട‌ക്കര:താഴെ മാമാങ്കര പാലത്തിങ്ങൽ നാരായണൻ (65) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: ഷീബ, സുധിമോൾ, ശിവദാസൻ, സുജാത. മരുമക്കൾ: കരുണാകരൻ, ഹരിദാസ്, സനിത, പ്രകാശ്.

തുവ്വൂർ:പറവെട്ടി അബൂബക്കർ (62) നിര്യാതനായി. കബറടക്കം ഇന്ന് ഒൻപതിന് പള്ളിപ്പറമ്പ് ജുമാ മസ്ജിദിൽ. ഭാര്യ: സാബിറ. മക്കൾ: ഷബ്‍ന, ഫാസിൽ, മുഹമ്മദ് അക്തർ. മരുമകൻ: ശിഹാബ്.

കരുവാരകുണ്ട്:ചെമ്പൻകുന്നിലെ ഇരിങ്ങൽത്തൊടി മുഹമ്മദുണ്ണി (75) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മുസ്തഫ, ഹമീദ്, സാജിത, റഫീഖ്, റൈഹാനത്ത്. മരുമക്കൾ: അബ്ബാസ്, ഷഫീഖ്, റജീന, ഷഹനാസ്.

കൂട്ടായി അങ്ങാടി:വളപ്പിൽ ജമാൽ (53) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ഷഹീദ, ഹസീന, ഷഫീഖ്. മരുമകൻ: ഷിയാസ്.

അരിമ്പ്ര:ബിരിയപ്പുറം പുലിക്കുത്ത് അലവി ഹാജി (75) നിര്യാതനായി. ഭാര്യമാർ: അത്തിക്കാവിൽ ഫാത്തിമ, പരേതയായ മുണ്ടോടൻ കദിയുമ്മ. മകൾ: ഫാത്തിമ സുഹ്‌റ. മരുമകൻ: അലി.

പൂക്കോട്ടുംപാടം:തട്ടിയേക്കൽ പരേതനായ തട്ടാംവീട്ടിൽ ഡോ. ശിവറാമിന്റെ ഭാര്യ പാല ഒട്ടുവഴിക്കൽ കുടുംബാംഗം അമ്മിണി (81) നിര്യാതയായി. സംസ്കാരം ഇന്ന് 2.30ന്. മക്കൾ: സുരേഷ്ബാബു (വാട്ടർ അതോറിറ്റി, വടപുറം), സുഷമ, സുനിൽകുമാർ. മരുമക്കൾ: പ്രസന്ന (ചവള ഗവ. യുപി സ്കൂൾ അധ്യാപിക), മോഹനൻ, പത്‌മജ.

മമ്പാട്:പാലത്തിന് സമീപം പരേതനായ പൂളക്കൽ വീരാൻകുട്ടിയുടെ മകൻ മുജീബ് റഹ്മാൻ (40) നിര്യാതനായി. ടൗണിലെ ടാക്സി ഡ്രൈവർ ആയിരുന്നു. ഭാര്യ: എടപ്പറ്റ സുനിത. മക്കൾ: അൻഷ, അൻഷിഫ്, ജസ.

പറപ്പൂർ:എടയാട്ടുപറമ്പ് തുപ്പിലിക്കാട്ട് കുഞ്ഞിമുഹമ്മദ് (85) നിര്യാതനായി. കബറടക്കം ഇന്ന് 8.30ന് വടക്കുംമുറി ജുമാ മസ്ജിദിൽ. ഭാര്യ: കുഞ്ഞാത്തു. മക്കൾ: മുഹമ്മദലി (സൗദി), റാബിയ, റുഖിയ, ആമിന. മരുമക്കൾ: സുഹ്‌റ, ഹംസ, കമ്മാലി, പരേതനായ റസാഖ്.

വേങ്ങര:ചേറ്റിപ്പുറമാട് പരേതനായ കൂട്ടേരി മമ്മുവിന്റെ ഭാര്യ പറാഞ്ചേരി പാത്തുമ്മാമ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: പാത്തുമ്മു, മൈമൂനത്ത്, റുഖിയ, പരേതനായ മുഹമ്മദ് കുട്ടി.

കൽപകഞ്ചേരി:കല്ലിങ്ങൽപറമ്പിലെ തേവർപറമ്പിൽ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ ജമീല (54) നിര്യാതയായി. മക്കൾ: മുഹമ്മദ് ഫവാസ്, ജാസിം, നൗഫൽ, ഫാരിസ്, സാജിത, നൗഷീദബാനു. മരുമക്കൾ: അബ്ദുറഷീദ്, ഉനൈസ്, ഫാത്തിമത്തുൽ ഫാഹിസ, ആഖിഫ.

പുത്തനത്താണി:രണ്ടത്താണി വാരിയത്ത്‌ കുന്നത്ത്‌ ഹുസൈൻ (68) നിര്യാതനായി. ഭാര്യ: ആയിശുമ്മു. മക്കൾ: ഹബീബ, ഹാജറ, മൻസൂർ. മരുമക്കൾ: ലത്തീഫ്‌, മുസ്‌തഫ, നാജിയ.

പാലേമാട്:ചുരുളി പരേതനായ തച്ചേടത്ത് ജോസഫിന്റെ ഭാര്യ മറിയാമ്മ (81) നിര്യാതയായി. സംസ്കാരം നാളെ പത്തിന് പാലേമാട് സെന്റ് തോമസ് കത്തോലിക്കാ പളളിയിൽ. മക്കൾ: അൽഫോൻസ, ത്രേസ്യാമ്മ, ഫ്രാൻസിസ്, ലൈസ, ബിന്ദു, പരേതനായ ജോസഫ്. മരുമക്കൾ: ബാബു കാരാവള്ളി, ജോസ്, സുരേഷ്, ടെസി, പരേതനായ മത്തായി.

എടവണ്ണപ്പാറ:അടൂർപുറായ നാരായണൻ (75) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: രമേശൻ, ദേവദാസൻ. മരുമക്കൾ: ശോഭന, ഉഷ.

വള്ളിക്കുന്ന്:പൊട്ടൻകുഴിക്ക് സമീപം പരേതനായ നെടിയകണ്ടത്തിൽ അയ്യപ്പന്റെ ഭാര്യ ജാനകി (82) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ (സതേൺ റെയിൽവേ റിട്ട. ജീവനക്കാരൻ), ശിവദാസൻ (എഫ്സിഐ കുറ്റിപ്പുറം), പുഷ്പവല്ലി, റോജ. മരുമക്കൾ: ശൈലജ (തിരൂരങ്ങാടി ജിജിഎച്ച്എസ് റിട്ട. അധ്യാപിക), പ്രവീണകുമാരി, ചന്ദ്രൻ, രവി.

മേലാറ്റൂർ:ഏപ്പിക്കാട് പരേതനായ കുണ്ടോട്ടുപാറയ്ക്കൽ ഹംസയുടെ ഭാര്യ ഫാത്തിമ (60) നിര്യാതയായി. കബറടക്കം ഇന്ന് 10ന് ഏപ്പിക്കാട് ജുമാ മസ്ജിദിൽ. മക്കൾ: മൊയ്തുണ്ണി, ബുഷ്റ, റംലത്ത്, മുഹമ്മദ്, സീനത്ത്, മൻസൂർ. മരുമക്കൾ: നഫീസ, ഷാഹിന, ഫർസാന, ഫരീദ്, ഹസൻ, പരേതനായ ഉമ്മർ.

തിരൂരങ്ങാടി:പന്താരങ്ങാടി പട്ടതൊടി മുഹമ്മദ്കുട്ടി ഹാജി (86) നിര്യാതനായി. കബറടക്കം ഇന്ന് 10ന് പതിനാറുങ്ങൽ ജുമാ മസ്ജിദിൽ. ഭാര്യ: ഉമ്മാച്ചു. മക്കൾ: ആയിഷു, ഹംസ, അബ്ദുറഹിമാൻ, ഹാജറ. മരുമക്കൾ: കോമു, ആസ്യ, മുഹമ്മദ്, സൈഫു.

മേലാറ്റൂർ:ചെമ്മാണിയോട് പുത്തൻപള്ളിയിലെ പരേതനായ കുന്നുമ്മൽ മുഹമ്മദിന്റെ ഭാര്യ ബീക്കുട്ടി (87) നിര്യാതയായി. കബറടക്കം ഇന്ന് 12ന് പുത്തൻപള്ളി ജുമാ മസ്ജിദിൽ. മക്കൾ: അലവി, അബു, കദീജ, മുഹമ്മദാലി, പരേതനായ ഹംസ. മരുമക്കൾ: അബ്ദുല്ല, സൈനബ, റുഖിയ, സഫിയ.

മൊറയൂർ:ഒഴുകൂർ നെരവത് തിയ്യതൊടുവിൽ ചിറ്റങ്ങാടൻ അബ്ദുൽ അസീസ് (41) നിര്യാതനായി. കബറടക്കം ഇന്ന് ഒൻപതിന് ഒഴുകൂർ പഴയ ജുമാ മസ്ജിദിൽ. ഭാര്യ: റുബീന. മക്കൾ: ഷാമിൽ, നിഷാൻ.

കൊണ്ടോട്ടി:മേലങ്ങാടി പരേതനായ കുമ്മാളി ചേക്കുട്ടിയുടെ ഭാര്യ മാമ്പ്ര നഫീസ ഹജജുമ്മ (88) നിര്യാതയായി. മയ്യത്ത് നമസ്കാരം ഇന്ന് 9.30ന് മേലങ്ങാടി ജുമാ മസ്ജിദിൽ. മക്കൾ: അബൂബക്കർ, വീരാൻകുട്ടി, പാത്തുക്കുട്ടി, പാത്തുമ്മക്കുട്ടി, പരേതനായ മുഹമ്മദ്. മരുമക്കൾ: മുഹമ്മദലി ചേങ്ങോടൻ, അബ്ദുലത്തീഫ്.

കിഴിശ്ശേരി:പുളിയക്കോട് മേൽമുറി മുള്ളൻ കോലാർവീട്ടിൽ എം.കെ.മമ്മദ് ഫൈസി (60) നിര്യാതനായി. മയ്യിത്ത് നമസ്കാരം ഇന്ന് എട്ടിന് പുളിയക്കോട് മേൽമുറി ജുമാ മസ്ജിദിൽ. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുറഷീദ്, കൗലത്ത്, അസ്മാബി, ആതിഖ, ആരിഫ, സുഹൈല, ജുവൈരിയ. മരുമക്കൾ: അബ്ദുസ്സലാം, മുജീബ്റഹ്മാൻ, അബ്ദുസലാം, യൂസുഫലി സഖാഫി, നൗഫൽ.