മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ റേഷൻകാർഡ് മുൻഗണന പട്ടികയിലാക്കും: മന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആലപ്പുഴ ∙ ക്ഷേമനിധിയിൽ അംഗത്വമുള്ള സംസ്ഥാനത്തെ മുഴുവൻ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെയും റേഷൻകാർഡ് മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തുമെന്നു മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച മത്സ്യോത്സവത്തിന്റെയും മത്സ്യ അദാലത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു.

മന്ത്രി പി.തിലോത്തമൻ അധ്യക്ഷത വഹിച്ചു. ജില്ലാതല അദാലത്തിൽ പതിനായിരത്തിൽപരം പരാതികളാണു റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു ലഭിച്ചത്. റേഷൻകാർഡ് മാറ്റുന്നതിനു ഭക്ഷ്യ വകുപ്പിന്റെ സഹായത്തോടെ ഫിഷറീസ് വകുപ്പു നേരിട്ടു നടപടി സ്വീകരിക്കുമെന്നും മന്ത്രി ​മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

മുൻഗണന കാർഡ് തിരികെ നൽകിയത് അൻപതിനായിരത്തോളം പേർ

സർക്കാർ–പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അൻപതിനായിരത്തോളം പേർ അനർഹമായി നേടിയ മുൻഗണന റേഷൻകാർഡ് സർക്കാരിന്റെ മുന്നറിയിപ്പിനെ തുടർന്നു തിരികെ ഏൽപ്പിച്ചതായി മന്ത്രി പി.തിലോത്തമൻ. ശനിവരെയുള്ള കണക്കാണിത്. ഇനി അനർഹരായി മുൻഗണനാ റേഷൻകാർഡ് നേടിയ നാലു ചക്രവാഹനമുളളവരെയും പുറത്താക്കും. കഴിഞ്ഞ സർക്കാർ നടത്തിയ വിവര ശേഖരണത്തിലെ പിഴവുമൂലമാണ് അനർഹർ അർഹത നേടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.