go

പമ്പയാറ്റിൽ അടിഞ്ഞ മാലിന്യങ്ങൾ നീക്കി

SHARE

പാണ്ടനാട് ∙ പ്രളയത്തിൽ പമ്പയാറ്റിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ ഒന്നാംവാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. പ്രളയം കൂടുതൽ നാശം വിതച്ച പ്രദേശങ്ങളിലൊന്നായ കുത്തിയതോട് പാലത്തിനടിയിൽ അടിഞ്ഞ മാലിന്യങ്ങളാണു നീക്കം ചെയ്തത്. പാലത്തിനു ചുവടെ മാലിന്യം അടിഞ്ഞതോടെ നദിയുടെ നീരൊഴുക്കും തടസ്സപ്പെട്ടിരുന്നു.

ദുർഗന്ധം മൂലം പ്രദേശത്തെ വീട്ടുകാർക്കും ദുരിതമായിരുന്നു. പാലത്തിനു സമീപത്തെ കുളിക്കടവും മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായി. ഇവിടവും വൃത്തിയാക്കി. ഗ്രാമപഞ്ചായത്ത് അംഗം ഷേർളി മാത്യു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിജു, നഴ്സുമാരായ നൈജ, എൻ.ലത, കുഞ്ഞുമോൾ എന്നിവർ നേതൃത്വം നൽകി.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama