go

പാഴാകുന്ന വെള്ളം മതി; നാട്ടുകാർക്ക് ദാഹം തീർക്കാൻ

SHARE

എടത്വ ∙ നാടാകെ കുടിവെള്ളത്തിനായി പരക്കം പായുമ്പോൾ പൈപ്പു പൊട്ടി ദിവസവും പാഴാകുന്നത് ആയിരക്കണക്കിനു ലീറ്റർ കുടിവെള്ളം. എടത്വ ഗ്രാമ പഞ്ചായത്ത് 15–ാം വാർഡ് പ്രദേശത്ത് പാലപ്പറമ്പ് പതിനഞ്ചിൽ ചിറ ഭാഗത്താണ് ആകെ ലഭിച്ചു കൊണ്ടിരുന്ന കുടിവെള്ളം പാഴായി പോകുന്നത്. പൈപ്പു പൊട്ടിയതിനാൽ സമീപത്തെ പൊതു ടാപ്പിൽ നിന്നു വരുന്നത് ചെളികലർന്ന വെള്ളമാണ്.

കുടിവള്ള ക്ഷാമം പരിഹരിക്കാനായി മാളികയ്ക്കൽ പടി മുതൽ മുളന്താനം പടിവരെ പുതിയ പൈപ്പ്‌ലൈൻ വലിച്ച് കുടിവെള്ളക്ഷാമം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടയിലാണു വാട്ടർ അതോറിറ്റിയുടെ അനാസ്ഥ മൂലം വെള്ളം നഷ്ടപെടുന്നത്. കുടിവെള്ളം പാഴായിപോകുന്നതു പലതവണ അധികൃതരെ അറിയിക്കുകയും പരാതി പുസ്തകത്തിൽ എഴുതുകയും ചെയ്തിട്ടും നടപടി എടുത്തിട്ടില്ല. കുടിവെള്ളം വിലയ്ക്കു വാങ്ങി ഉപയോഗിക്കുകയാണു ജനങ്ങൾ. ബൈജു ജോസ് നെറ്റിത്തറ. വാർഡ് അംഗം

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama