go

സജി ചെറിയാനെതിരെ പ്രതിഷേധവുമായി ധീവരസഭ

SHARE

ആലപ്പുഴ ∙ പ്രളയത്തിൽ ചെങ്ങന്നൂർ മേഖലയിൽ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ മത്സ്യത്തൊഴിലാളികളെ അപമാനിച്ച സജി ചെറിയാൻ എംഎൽഎ മാപ്പ് പറയണമെന്നു ധീവരസഭ കാർത്തികപ്പള്ളി താലൂക്ക് കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. അല്ലെങ്കിൽ എംഎൽഎയുടെ ചെങ്ങന്നൂരിലെ വസതിയിലേക്കു വള്ളങ്ങളുമായി മാർച്ച് നടത്തുമെന്നും ഇവർ പറഞ്ഞു.

രക്ഷാ പ്രവർത്തനത്തിനിടെ പരുക്കേറ്റ രത്നകുമാർ, സതീഷ് എന്നിവർക്ക് സർക്കാർ സഹായം നൽകിയിട്ടില്ല. മുഖ്യമന്ത്രി നേരിട്ടു വിളിച്ചു സഹായ വാഗ്ദാനം നൽകിയെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും താലൂക്ക് ഭാരവാഹികളായ അനിൽ ബി.കളത്തിൽ, കെ.സുഗതൻ എന്നിവർ പറഞ്ഞു.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama