go

ജോലിക്കെത്തിയ കെഎസ്ഇബി ജീവനക്കാർ തമ്മിലടിച്ചു

Alappuzha News
കെഎസ്ഇബി ഓഫിസിലുണ്ടായ തർക്കത്തെ തുടർന്നു മർദനമേറ്റു ചികിത്സയിൽ കഴിയുന്ന കെ.ജെ.ലിജിമോനും ഓമനക്കുട്ടനും.
SHARE

വള്ളികുന്നം ∙ പണിമുടക്കു ദിനത്തിൽ ജോലിക്കെത്തിയ വള്ളികുന്നം ചൂനാട് വൈദ്യുതി സെക്‌ഷൻ ഓഫിസിലെ ജീവനക്കാർ തമ്മിലുണ്ടായ തർക്കത്തിൽ 2 പേർക്കു മർദനമേറ്റു. ഇരുവരും വള്ളികുന്നം പൊലീസിൽ പരാതി നൽകി. 

സീനിയർ അസിസ്റ്റന്റ് ക്ലാർക്ക് അരൂർ കാട്ടുതറയിൽ കെ.ജെ. ലിജിമോൻ (51), സബ് എൻജിനീയർ വള്ളികുന്നം പുത്തൻചന്ത വെട്ടത്തയ്യത്ത് ഓമനക്കുട്ടൻ (52) എന്നിവർക്കാണു പരുക്കേറ്റത്. ഇരുവരും കായംകുളം ഗവ. ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാവിലെ 10നു വൈദ്യുതി സെക്‌ഷൻ ഓഫിസിലായിരുന്നു തർക്കം. ഒപ്പിട്ടു മടങ്ങാനുള്ള ലിജുമോന്റെ ശ്രമം ചോദ്യം ചെയ്തതാണെന്ന് ഓമനക്കുട്ടനും ജോലി ചെയ്യുന്നതിനിടെ തടയാനെത്തിയതാണെന്നു ലിജുമോനും പൊലീസിനോടു പറഞ്ഞു. 

സിഐടിയു നേതൃത്വത്തിലുള്ള കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ അംഗമാണ് ഓമനക്കുട്ടൻ. സ്വതന്ത്ര ട്രേഡ് യൂണിയനായ കെഇഇഎസ്ഒ എറണാകുളം ജില്ലാ സെക്രട്ടറിയാണു ലിജി മോൻ. 3 മാസമായി വള്ളികുന്നത്ത് എത്തിയിട്ട്. 

പണിമുടക്കിന്റെ ആദ്യ ദിവസവും ഇതുപോലെ തർക്കം ഉണ്ടായതായി ലിജിമോൻ പൊലീസിനോടു പറഞ്ഞു. പണിമുടക്കിൽ വൈദ്യുതി സംബന്ധമായ അപകടങ്ങൾ ഒഴിവാക്കുന്നതിനു  ജീവനക്കാർ ഇടപെടണമെന്നു ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ വിളിച്ച യോഗത്തിൽ അംഗീകരിച്ചിരുന്നതായും പറയുന്നു. 

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama